G K

1. 2018 ലെ ഓസ്കാർ അവാർഡ് ലഭിച്ച മികച്ച നടൻ ഗ്യാരി ഓൾഡ് മാൻ. ഇദ്ദേഹം അഭിനയിച്ച ചിത്രം Darkest Hour ആണ്. ഏതു ചരിത്ര പുരുഷനായിട്ടാണ് ഈ ചിത്രത്തിൽ വേഷമിട്ടത്.?
✅ വിൻസ്റ്റൺ ചർച്ചിൽ



2. ഇന്ത്യയുടെ പ്രഥമ റിപ്പബ്ലിക് ദിനത്തിൽ മുഖ്യ അതിഥി ആരായിരുന്നു.?
✅ അഹമ്മദ്‌ സുകാർണോ



3. 2018 ലെ പദ്‌മ അവാർഡിൽ പദ്‌മ ശ്രീ ലഭിച്ചത് രണ്ടു മലയാളികൾക്കാണ്. ഒന്ന് ലക്ഷ്മി കുട്ടി. മറ്റേ വ്യക്തി ആര്.?
✅ M.R രാജഗോപാൽ (Medicine -palliative )



4. ആസ്സാമിൽ സിഹു എന്ന പേരിൽ അറിയപ്പെടുന്ന ജീവി.?
✅ ഡോൾഫിൻ



5. വളരെ പ്രസിദ്ധമായ ഒരു സ്റ്റേഡിയത്തിന്റ ആദ്യ പേര് മുൻസിപ്പൽ സ്റ്റേഡിയം എന്നാണ്. അതിന്റെ ഇപ്പോഴത്തെ പേര്.?
✅ മറാക്കാനാ സ്റ്റേഡിയം




6. 2018 ൽ ഇളയ രാജക്ക് പദ്മ അവാർഡിൽ ഏതാണ് ലഭിച്ചത്.?
✅ പദ്മ വിഭൂഷൺ



7. മൊണാലിസ എന്ന ചിത്രം വരച്ചത് ലിയോണാർഡോ ഡാവിഞ്ചി ആണ്. മൊണാലിസയുടെ പുരികത്തിന്റെ നിറമെന്ത്.?
✅ പുരികമില്ല



8.കല്ലുവിഴുങ്ങി ഭൂമിയുടെ ബാലൻസ് നില തരണം ചെയ്യുന്ന ഒരേ ഒരു ജീവി.?
✅ മുതല



9. ഓണത്തോട് അനുബന്ധിച്ചൂ എത്തുന്ന ഓണത്തുമ്പികൾ ദേശാടനം കഴിഞ്ഞു ഏതു രാജ്യത്തേക്കാണ് തിരിച്ചു പോകുന്നത്.?
✅ ദക്ഷിണാഫ്രിക്ക





10. മലയാള സിനിമ ചരിത്രത്തിൽ രാജമ്മ എന്ന സ്ത്രീയുടെ പ്രാധാന്യം.?
✅ മലയാള സിനിമയിലെ ആദ്യ നടി (P.K റോസി )




11. സംഘകാല കൃതികളിൽ ഇന്ദ്രവിഴ എന്നറിയപ്പെടുന്ന ആഘോഷം.?
✅ ഓണം




12. ലോകത്തിലേറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ട കളിപ്പാട്ടം.?
✅ റുബിക് ക്യൂബ്




13. മനുഷ്യ മുഖത്തെ ചുളിവുകൾ മാറ്റി സൗന്ദര്യം കൂട്ടാൻ ഉപയോഗിക്കുന്ന ഇൻജെക്ഷൻ ഏത്.?
✅ ബോട്ടെക്സ് ഇൻജെക്ഷൻ




14. ഡച്ചുകാർ ബോൾഗാട്ടി പാലസ് നിര്മിച്ചതെന്നാണ്.?
✅ 1744




15.IPL 2018 ലേലത്തിലെ ഏറ്റവും വിലകൂടിയ താരം.?
✅ ബെൻ സ്റ്റോക്സ് (രാജസ്ഥാൻ റോയൽസ് )




16. 152 വർഷങ്ങൾക്കു ശേഷം ആദ്യമായി സൂപ്പർ മൂൺ, ബ്ലൂ മൂൺ, ബ്ലഡ്‌ മൂൺ എന്നീ പ്രതിഭാസങ്ങൾ ഒരുമിച്ച് സംഭവിച്ചത്.?
✅ 2018 ജനുവരി 31




17. കറൻസി നോട്ടിലെ ഭാഷ പാനലിൽ മുകളിൽ നിന്നും രണ്ടാമത് വരുന്ന ഭാഷയേത്.?
✅ ബംഗാളി




18. ഇന്ത്യൻ മഹാസമുദ്രത്തിൽ അടുത്തതായി രൂപം കൊള്ളുന്ന ചുഴലിക്കാറ്റിന്റെ പേര്.?
✅ സാഗർ




19. ദാദാസാഹേബ് ഫാൽക്കേ അവാർഡ് നേടിയ ഏക മലയാളിയായ അടൂർ ഗോപാലകൃഷ്ണന് ഫാൽക്കെ അവാർഡ് ലഭിച്ച വർഷം.?
✅ 2004



20. ഞാൻ എന്ന ആത്മകഥ ആരുടേതാണ്.?
✅ എൻ എൻ പിള്ള




21. അധ്യാപകർ ഹാജർ വിളിക്കുമ്പോൾ യെസ് സർ, യെസ് മാഡം, എന്നീ മറുപടികൾക്ക് പകരം വിദ്യാർത്ഥികളോട് ജയ്ഹിന്ദ് എന്ന്‌ പറഞ്ഞ് ഹാജർ രേഖപ്പെടുത്താനായി തീരുമാനിച്ച സംസ്ഥാനം.?
✅ മധ്യപ്രദേശ്




22.ആദിയിൽ ഉണ്ടായ പഞ്ച വൃക്ഷ സങ്കൽപ്പ പ്രകാരം അത്തി, ഇത്തി, അരയാൽ, പേരാൽ,. അഞ്ചാമത്തെ വൃക്ഷമേത്.?
✅ പ്ലാവ്




23. കഥാപാത്രങ്ങൾ മുഴുവൻ ഫോണിലൂടെ സംഭാഷണം നടത്തുന്ന ലോകത്തിലെ ഒരേ ഒരു ചിത്രം മലയാളത്തിലാണ്.ഏതാണ് ചിത്രം.?
✅ ട്രെയിൻ (സംവിധാനം -ജയരാജ്)




24.നാരദന്റെ വീണയുടെ പേര് മഹിത.സരസ്വതി ദേവിയുടെ വീണയുടെ പേര്.?
✅ കച്ചപ്പി




25.തുടർച്ചയായി നാല് ടെസ്റ്റ് ഇന്നിംഗ്സ് കളിൽ പൂജ്യത്തിന് ഒൗട്ട് ആയപ്പോൾ AUDI എന്ന ഇരട്ടപ്പേര് ലഭിച്ച ഓസ്ത്രേലിയൻ താരം.?
✅ മാർക്ക് വോ



26.പ്രകൃതിയുടെ തോട്ടി എന്നറിയപ്പെടുന്ന പക്ഷിയാണ് കാക്ക.അതുപോലെ കാട്ടിലെ തോട്ടി എന്നറിയപ്പെടുന്ന മൃഗം.?
✅ കഴുതപ്പുലി




27.ഒരു രാജാവ് താൻ പങ്കെടുക്കുന്ന ചടങ്ങുകളിലെല്ലാം കയ്യടിക്കാൻ വേണ്ടി മാത്രം ശമ്പളം കൊടുത്ത് 5000 യുവാക്കളെ കൂടെ കൊണ്ട് നടന്നിരുന്നു .ഏത് രാജാവ്.?
✅ നീറോ




28. ഐക്യ രാഷ്ട്ര സംഘടനയിൽ 8 മണിക്കൂർ തുടർച്ചയായി പ്രസംഗിച്ച് ഗിന്നസ് ബുക്കിൽ കയറിയ ഇന്ത്യക്കാരനാണ് വി.കെ കൃഷ്ണമേനോൻ.ഈ പ്രസംഗം 1957 ൽ കാശ്മീർ പ്രശ്നത്തെപ്പറ്റി ആയിരുന്നു.ഇംഗ്ലീഷിലായിരുന്നു പ്രസംഗം നടത്തിയത്.ഈ പ്രസംഗത്തിനിടയിൽ ഉപയോഗിച്ച മലയാളം വാക്ക്.?
✅ അണ്ഡകഡാഹം




29.സ്വന്തം പ്രതിമ കണ്ടുകൊണ്ട് ഒരു വ്യക്തി ഇങ്ങനെ പറഞ്ഞു.’ ഇത് ജീവിച്ചു കൊള്ളും,ഇതിന് ഭക്ഷണം വേണ്ടാലോ.’ ആരാണ് ഇങ്ങനെ പറഞ്ഞത്.?
ശ്രീനാരായണ ഗുരു


G K

ഭരണഘടന ( സക്കീർ ഹുസൈൻ – കെ.ആർ നാരായണൻ )

  1. രാജ്യസഭയിലേക്ക് നാമനിർദേശം ചെയ്യപ്പെട്ട ആദ്യ രാഷ്ട്രപതി
    സക്കീർ ഹുസൈൻ
  2. ഏറ്റവും കുറച്ച് കാലം ആക്ടിങ് പ്രസിഡൻറായിരുന്ന വ്യക്തി
    ജസ്റ്റിസ് എം . ഹിദായത്തുള്ള
  3. ഏറ്റവും കുറച്ച് കാലം ഉപരാഷ്ട്രപതി സ്ഥാനം വഹിച്ച വ്യക്തി
    വി.വി.ഗിരി
  4. ഇന്ത്യൻ രാഷ്ട്രപതിയായ ആദ്യ മുസ്ലീം
    സക്കീർ ഹുസൈൻ
  5. ഹിദായത്തുള്ള നാഷണൽ ലോ യൂണിവേഴ്സിറ്റി സ്ഥിതി ചെയ്യുന്നത്
    റായ്പുർ
  6. സർവീസിലിരിക്കെ അന്തരിച്ച രണ്ടാമത്തെ രാഷ്ട്രപതി
    ഫക്രുദീൻ അലി അഹമ്മദ്

7.1 am my own model ആരുടെ ആത്മകഥയാണ്
ബി.ഡി.ജെട്ടി

  1. എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ട ആ ദൃ ഇന്ത്യൻ രാഷ്ട്രപതി
    നീലം സഞ്ജീവ റെഡ്‌ഡി
  2. രാഷ്ട്രപതിയായ ആദ്യ സിക്കുകാരൻ
    ഗ്യാനി സെയിൽ സിങ്
  3. നിർഭാഗ്യവാനായ രാഷ്ട്രപതി എന്ന വിശേഷണമുള്ള രാഷ്ട്രപതി
    ഫക്രുദീൻ അലി അഹമ്മദ്
  4. ഏറ്റവും പ്രായം കൂടിയ രാഷ്ട്രപതി
    അർ.വെങ്കട്ടരാമൻ
  5. ശങ്കർ ദയാൽ ശർമ്മയുടെ സമാധി സ്ഥലം
    കർമ്മഭൂമി
  6. കേരള നിയമസഭയെ അഭിസംബോധന ചെയ്ത ആദ്യ രാഷ്ട്രപതി
    കെ.ആർ.നാരായണൻ
  7. ഏറ്റവും കൂടുതൽ ഓർഡിനൻസുകൾ പുറപ്പെടുവിച്ച രാഷ്ട്രപതി
    ഫക്രുദീൻ അലി അഹമ്മദ്
  8. ഇന്ദിരാ ഗാന്ധി വധിക്കപ്പെട്ടപ്പോൾ ഇന്ത്യൻ രാഷ്ട്രപതി
    ഗ്യാനി സെയിൽ സിങ്

16.വി.വി.ഗിരിക്ക് ഭാരതരത്നം ലഭിച്ച വർഷം
1975

  1. ഗവർണർ പദവി വഹിച്ച ശേഷം രാഷ്ട്രപതി സ്ഥാനത്തെത്തിയ ആദ്യ വ്യക്തി
    സക്കീർ ഹുസൈൻ
  2. ഗാന്ധിജിയുടെ വിദ്യാഭ്യാസ പദ്ധതി
    നയിം താലിം
  3. രാഷ്ട്രപതി തെരഞ്ഞെടുപ്പിൽ കെ.ആർ നാരായണനെതിരെ മത്സരിച്ച മലയാളി
    ടി.എൻ.ശേഷൻ

20.My Presidential Years ആരുടെ ആത്മകഥയാണ്
ആർ.വെങ്കട്ടരാമൻ

  1. ഗ്യാനി സെയിൽ സിങ്ങിന്റെ സമാധി സ്ഥലം
    ഏകതാ സ്ഥൽ
  2. ആക്ടിങ് പ്രസിഡൻറായ ശേഷം പ്രസിഡന്റായ ആദ്യ വ്യക്തി
    വി.വി.ഗിരി
  3. ആ ഡ്രാപ്രദേശ് സംസ്ഥാനത്തിന്റെ ആദ്യ മുഖ്യമന്ത്രി
    നീലം സഞ്ജീവ റെഡ്ഡി
  4. ദളിത് വിഭാഗത്തിൽ നിന്നുള്ള ആദ്യ രാഷ്ട്രപതി
    കെ.ആർ.നാരായണൻ
  5. 1980ലെ രണ്ടാം ദേശസാൽക്കരണ സമയത്തെ ധനകാര്യ മന്ത്രി
    ആർ.വെങ്കട്ടരാമൻ

Gk

🔘ദേശീയ പതാക അംഗീകരിച്ചത്-1947 July 22

🔘പതാക നയം നിലവിൽ – 2002 January 26

🔘ദേശീയ ഗാനം അംഗീകരിച്ചത് – 1950 January 24

🔘 ദേശീയ ഗീതം അംഗീകരിച്ചത്-1950 January 24

🔘ഇന്ത്യൻ രൂപയുടെ ചിഹ്നം- 2010 July 15

🔘RBI രൂപീകരണം- 1935 april 1

🔘RBI ദേശസാൽക്കരണം 1949 January 1

🔘 SBI രൂപീകരണം 1955 July 1

🔘മലയാളഭാഷയ്ക്ക് ക്ലാസിക്കൽ പദവി- 2013 may 23

🔘ക്യാബിനറ്റ് മിഷൻ ഇന്ത്യ സന്ദർശിച്ചത് 1946 march 24

🔘കുടുംബശ്രീ -1998 may 17

🔘നോട്ടു നിരോധനം- 2016 Nov 8

🔘നീതി ആയോഗ്- 2015 January 1

🔘 ഡിജിറ്റൽ ഇന്ത്യ- 2015 July 1

🔘 GST നിലവിൽ വന്നത്- 2017 July 1

🔘ആധാർ നിലവിൽ വന്നത്- 2010 sep 29

🔘സർദാർ സരോവർ ഡാം- 2017 sep 17

🔘മേക്ക് ഇൻ ഇന്ത്യ- 2014 sep 25

🔘മുദ്ര ബാങ്ക്- 2015 April 8

🔘കൊച്ചി മെട്രോ -2017 June 17

🔘ഡൽഹി ബ്രിട്ടീഷ് ഇന്ത്യ തലസ്ഥാനം-1911 Dec 12

നഗരങ്ങളും അപരനാമങ്ങളും


➖➖➖➖➖➖➖➖➖❇️
ഇന്ത്യയുടെ സിലിക്കൺ വാലി – ബംഗളൂരു

ഇന്ത്യയുടെ പൂന്തോട്ടം – ബംഗളൂരു

പെൻഷനേഴ്സ് പാരഡൈസ് – ബംഗളൂരു

ഹൈടെക് സിറ്റി – ഹൈദരാബാദ്

ഇന്ത്യയിലെ ഓക്സ്ഫോർഡ് – പൂനെ

ഇന്ത്യയുടെ മുന്തിരി നഗരം – നാസിക്

ഓറഞ്ച് സിറ്റി – നാഗ്പൂർ

പിങ്ക് സിറ്റി – ജയ്പൂർ

ക്ഷേത്രനഗരം – ഭുവനേശ്വർ

വജ്ര നഗരം – സൂററ്റ്

ഏഴു ദ്വീപുകളുടെ നഗരം – മുംബെ

ഇന്ത്യയുടെ കവാടം – മുംബെ

സന്തോഷത്തിന്റെ നഗരം – കൊൽക്കത്ത

കൊട്ടാരങ്ങളുടെ നഗരം – കൊൽക്കത്ത

ഇന്ത്യയുടെ തേയിലത്തോട്ടം – അസ്സം

ഇന്ത്യയുടെ ഹൃദയം – മദ്ധ്യപ്രദേശ്

കടുവാ സംസ്ഥാനം – മധ്യപ്രദേശ്

ഇന്ത്യയുടെ കോഹിനൂർ – ആന്ധ്രാപ്രദേശ്

ധാതു സംസ്ഥാനം – ജാർഖണ്ഡ്

ദേവഭൂമി – ഉത്തരാഖണ്ഡ്

ആപ്പിൾ സംസ്ഥാനം – ഹിമാചൽ പ്രദേശ്

പർവ്വത സംസ്ഥാനം – ഹിമാചൽ പ്രദേശ്

അഞ്ചു നദികളുടെ നാട് – പഞ്ചാബ്

ഇന്ത്യയുടെ പാൽത്തൊട്ടി – ഹരിയാന

കിഴക്കിന്റെ സ്കോട്ലാന്റ് _ ഷില്ലോഗ്

ഇന്ത്യയുടെ രത്നം – മണിപ്പുർ

സോളാർ സിറ്റി – അമൃത്‌സർ

നെയ്ത്ത് കാരുടെ പട്ടണം – പാനിപ്പത്ത്

സുഗന്ധവ്യഞ്ജനത്തോട്ടം – കേരളം

അറബിക്കടലിന്റെ റാണി – കൊച്ചി

കിഴക്കിന്റെ വെനീസ്’ – ആലപ്പുഴ.

ദേശീയ നേതാക്കൾ

ദേശീയ നേതാക്കൾ (
ഗോപാല കൃഷണ ഗോഖലെ)

🥕ഇന്ത്യയുടെ ‘വജ്രം’ എന്നു വിശേഷിപ്പിക്കപ്പെട്ട ദേശിയ നേതാവാര്?
Ans:ഗോപാല കൃഷണ ഗോഖലെ.

🥕കോൺഗ്രസ്സിലെ മിതവാദികളുടെ ഏറ്റവും ശക്തനായ നേതാവായി അറിയപ്പെടുന്നതാര്?
Ans:ഗോപാല കൃഷണ ഗോഖലെ.

🥕ഗോപാലകൃഷ്ണ ഗോഖലെയുടെ രാഷ്ടീയ ഗുരു ആരായിരുന്നു?
Ans:എം.ജി. റാനഡെ.

🥕ഗോപാലകൃഷ്ണ ഗോഖലെ കോൺഗ്രസ് പ്രസിഡന്ററായ അവസരം ഏത്?
Ans:ബനാറസ് സമ്മേളനം (1905).

🥕1905-ൽ ഗോപാലകൃഷ്ണ ഗോഖലെ രൂപംനൽകിയ സംഘടന ഏത്? 
Ans:സെർവൻറ്സ് ഓഫ് ഇന്ത്യ സൊസൈറ്റി.

🥕വേഷംമാറിയ രാജ്യദ്രോഹി’ എന്നു ബ്രിട്ടീഷുകാർ വിളിച്ച ദേശീയ നേതാവാര്? 
Ans:ഗോപാല കൃഷണ ഗോഖലെ.

🥕സെർവൻറ്സ് ഓഫ് ഇന്ത്യ സൊഹൈസ്റ്റിയുടെ പ്രധാന ലക്ഷ്യം എന്തായിരുന്നു? 
Ans:വിദ്യാഭ്യാസപ്രചാരണം.

🥕ഗാന്ധിജി, മുഹമ്മദലി ജിന്ന എന്നിവരുടെ രാഷ്ട്രീയഗുരുവായി അറിയപ്പെടുന്നതാര്? 
Ans:ഗോപാലകൃഷ്ണ ഗോഖലെ. 

🥕’രാഷ്ട്രീയരംഗത്തെ ഏറ്റവും പൂർണനായ വ്യക്തി’ എന്നു ഗാന്ധിജി വിശേഷിപ്പിച്ചതാരെ? 
Ans:ഗോപാലകൃഷ്ണ ഗോഖലയെ.

🥕ഗോപാലകൃഷ്ണ ഗോഖലയെ ‘മഹാരാഷ്ട്രയുടെ രത്നം,അധ്വാനിക്കുന്നവരുടെ രാജകുമാരൻ’ എന്നിങ്ങനെ വിശേഷിപ്പിച്ചതാര്?
Ans:ബാലഗംഗാധര തിലക്.

🥕’മഹാരാഷ്ട്രാ സോക്രട്ടീസ് എന്നു വിളിക്കപ്പെട്ടത് ആരാണ്?
Ans:ഗോപാലകൃഷ്ണ ഗോഖലയെ.

ആസിഡുകൾ

ആസിഡുകൾ പദാർഥങ്ങളിൽ

● പാൽ – ലാക്ടിക് ആസിഡ്

● മോര് – ലാക്ടിക് ആസിഡ്

● പുളി – ടർടാറിക് ആസിഡ്

● വിനാഗിരി – അസറ്റിക്ക് ആസിഡ്

● ചോക്കലേറ്റ് – ഓക്സാലിക് ആസിഡ്

● ചുവന്നുള്ളി – ഓക്സാലിക് ആസിഡ്

● ആപ്പിൾ – മാലിക് ആസിഡ്

● ഓറഞ്ച്, ചെറുനാരങ്ങ – സിട്രിക് ആസിഡ്

● സോഡാജലം- കാർബോണിക് ആസിഡ്

● ഉറുമ്പ് – ഫോമിക് ആസിഡ്

● തേയില – ടാനിക് ആസിഡ്

● എണ്ണ – സ്റ്റിയറിക് ആസിഡ്

● ദഹനരസം – ഹൈഡ്രോ ക്ലോറിക് ആസിഡ്

● മാംസ്യം – അമിനോ ആസിഡ്

● കൊഴുപ്പ് – സ്റ്റിയറിക് ആസിഡ്

● തേങ്ങ – കാപ്രിക് ആസിഡ്

● അരി – ഫൈറ്റിക് ആസിഡ്

● മരച്ചീനി – പ്രൂസിക് ആസിഡ്

● വെറ്റില – കാറ്റച്യൂണിക് ആസിഡ്

● മണ്ണ് – ഹ്യൂമിക് ആസിഡ്

● മൂത്രം – യൂറിക് ആസിഡ്

പൊതുവിജ്ഞാനം

👍🏻ആദ്യത്തെ സ്പേസ് ഷട്ടിൽ ഏതാണ്,?
കൊളംബിയ

👍🏻ഇന്ത്യയുടെ ആദ്യത്തെ കലാവസ്ഥ ഉപഗ്രഹം?
Metsat

👍🏻ഇന്ത്യയുടെ ആദ്യ തദ്ദേശ നിർമ്മിത റഡാർ ഇമേജിംഗ് ഉപഗ്രഹം?
റിസാറ്റ്-1

👍🏻ഇന്ത്യയുടെ ആദ്യത്തെ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിൾ?
1975 April 19
Pslv

👍🏻ഇന്ത്യയുടെ ആദ്യ നാനോ ഉപഗ്രഹം?
ജുഗ്നു

👍🏻ഇന്ത്യയുടെ ആദ്യത്തെ കലാവസഥാ ഉപഗ്രഹത്തിന്റെ പേര്?
കൽപന 1

👍🏻സൗരോർജം കൊണ്ട് പ്രവർത്തിച്ച ആദ്യത്തെ കൃത്രിമ ഉപഗ്രഹം?
വാൻഗാർഡ് 1 (america)

👍🏻ഇന്ത്യയിലെ ആദ്യത്തെ ഉപഗ്രഹം?
ആര്യഭട്ട

👍🏻ഇന്ത്യയുടെ രണ്ടാം തലമുറയിലെ ആദ്യത്തെ ഉപഗ്രഹമായ ഇൻസാറ്റ് 2 A വിക്ഷേപിച്ചത്?
10 July 1992

👍🏻1823 ൽ ഇന്ത്യയിലെ ആദ്യത്തെ പേപ്പർമിൽ സ്ഥാപിക്കപ്പെട്ട സ്ഥലം?
സെഹ്റാംപൂർ

👍🏻ഇന്ത്യയിൽ പാഴ്സികൾ ആദ്യമായി താവളമടിച്ച സ്ഥലം?
സജ്ജാം

👍🏻social devolopment സംബന്ധിച്ച ആദ്യ ഉച്ചകോടി നടന്ന സ്ഥലം?
കോപ്പൻഹേഗൻ

👍🏻മാലിക് കഫൂർ ആദ്യം ആക്റമിച്ച പ്രദേശം?
ദേവഗിരി

ലളിതാംബിക അന്തർജ്ജനം

ലളിതാംബിക അന്തർജ്ജനം (1909-1987)

® ജനനം?
ans : 1909 മാർച്ച് 30

® ജന്മസ്ഥലം?
ans : പൂനലൂർ(കൊല്ലം)

® അച്ഛന്റെ പേര്?
ans : ദാമോദരൻ നമ്പൂതിരി

® അമ്മയുടെ പേര്?
ans : ആര്യാദേവി അന്തർജ്ജനം

® വിധവാ വിവാഹം പ്രമേയമാക്കി ലളിതാംബിക അന്തർജ്ജനം രചിച്ച നാടകം?
ans : പുനർജന്മം (1935)

® ആദ്യ കവിതാസമാഹാരം?
ans : ലളിതാഞ്ജലി (1936)

® ലളിതാംബിക അന്തർജ്ജനം എഴുതിയ ഏക നോവൽ?
ans : അഗ്നിസാക്ഷി (1976)

® അഗ്നിസാക്ഷിയ്ക്ക് കേന്ദ്ര, കേരള സാഹിത്യ അക്കാദമി അവാർഡുകൾ ലഭിച്ചത്?
ans : 1977

® ആദ്യ വയലാർ അവാർഡ് ജേതാവ്?
ans : ലളിതാംബിക അന്തർജ്ജനം (അഗ്നിസാക്ഷി-1977)

® ലളിതാംബിക അന്തർജ്ജനം അന്തരിച്ചത് ?
ans : 1987 ഫെബ്രുവരി 6

® ലളിതാംബിക അന്തർജ്ജനത്തിന്റെ ആത്മകഥ?
ans : ആത്മകഥയ്ക്ക് ഒരു ആമുഖം

® പ്രധാന കവിതാ സമാഹാരങ്ങൾ
ans : ആയിരത്തിരി, നിശബ്ദ സംഗീതം,ഭാവദീപ്തി,ഒരു പൊട്ടിച്ചിരി,ശരണ മഞ്ജരി

® കഥാസമാഹാരങ്ങൾ
ans : തകർന്ന തലമുറ, ഇരുപതു വർഷത്തിനു ശേഷം കൊടുങ്കാറ്റിൽ നിന്ന് , പവിത്രമോതിരം ധീരേന്ദുമജുംദാരുടെ അമ്മ, ആദ്യത്തെ കഥകൾ, മൂടുപടത്തിൽ, കിളിവാതിലിലൂടെ, അഗ്നിപുഷ്പങ്ങൾ, കണ്ണുനീരിന്റെ പുഞ്ചിരി

മന്നത്ത് പദ്മനാഭൻ

മന്നത്ത് പദ്മനാഭൻ

ജനനം            : 1878 ജനുവരി 2
ഗ്യാസ്
മരണം           : 1970 ഫെബ്രുവരി 25

ജന്മസ്ഥലം    : പെരുന്ന, കോട്ടയം

അച്ഛൻ           : ഈശ്വരൻ നമ്പൂതിരി

മാതാവ്         : പാർവതി അമ്മ

ഭാര്യ               : തോട്ടയ്ക്കാട് മാധവിയമ്മ

🌿മുതുകുളം പ്രസംഗം നടത്തിയ നവോത്ഥാന നായകൻ?

മന്നത്ത് പദ്മനാഭൻ (1947)

🌿തിരുവിതാംകൂർ ദേവസ്വം ബോർഡിൻറെ ആദ്യ പ്രസിഡൻറ്?

മന്നത്ത് പദ്മനാഭൻ

🌿ഇ.എം.എസ് മന്ത്രിസഭയെ പിരിച്ചുവിടാൻ കാരണമായ 1959 ലെ വിമോചനസമരം നയിച്ചത്?

മന്നത്ത് പദ്മനാഭൻ

🌿വിമോചന സമരത്തിൻറെ ഭാഗമായി അങ്കമാലി മുതൽ തിരുവനന്തപുരം വരെ ജീവശിഖാ ജാഥ നയിച്ച നവോത്ഥാന നായകൻ?

മന്നത്ത് പദ്മനാഭൻ
 
🌿ഭാരതകേസരി, കേരളത്തിൻറെ മദൻ മോഹൻ മാളവ്യ എന്നൊക്കെ അറിയപ്പെട്ടത്?

മന്നത്ത് പദ്മനാഭൻ

🌿മന്നത്തിനെ മദൻ മോഹൻ മാളവ്യ എന്ന് വിശേഷിപ്പിച്ചതാര്?

സർദാർ കെ എം പണിക്കർ
 
🌿ബി ബി സി യിൽ മലയാളത്തിൽ പ്രസംഗിച്ച നവോത്ഥാന നേതാവ്?

മന്നത്ത് പദ്മനാഭൻ

🌿വൈക്കം സത്യാഗ്രഹത്തിൻറെ ഭാഗമായി സവർണ്ണ ജാഥ നയിച്ചത്?

മന്നത്ത് പദ്മനാഭൻ (1924)

🌿സവർണ്ണ ജാഥ എവിടെ മുതൽ എവിടെ വരെ ആയിരുന്നു?

വൈക്കം മുതൽ തിരുവനന്തപുരം വരെ

🌿വൈക്കം മെമ്മോറിയൽ സമർപ്പിക്കപ്പെട്ടത്?

റാണി ലക്ഷ്മി ഭായ്ക്ക്

🌿മന്നം, ശ്രീമൂലം പ്രജാസഭയിൽ അംഗമായ വർഷം?

1921
 
🌿മന്നം, തിരുവിതാംകൂർ ലെജിസ്ലെറ്റിവ് അസ്സംബ്ലിയിൽ അംഗമായ വർഷം?

1949

🌿നായർ സമാജം സ്ഥാപിച്ചത്?

മന്നത്ത് പദ്മനാഭൻ

🌿എൻറെ ദേവനും ദേവിയും NSS ആണ് എന്ന് പറഞ്ഞത്?

മന്നത്ത് പദ്മനാഭൻ

🌿മലയാളി സഭ, കേരളീയ നായർ സംഘടന എന്നൊക്കെ അറിയപ്പെട്ടിരുന്ന സംഘടന?

NSS

🌿മന്നത്തിന് ഭാരതകേസരി ബഹുമതി നൽകിയ ഇന്ത്യൻ പ്രസിഡൻറ്?

ഡോ രാജേന്ദ്രപ്രസാദ് (1959)

🌿മന്നത്തിന് പദ്മഭൂഷൺ ബഹുമതി ലഭിച്ച വർഷം?

1966
 
🌿മന്നത്ത് പദ്മനാഭൻ INC അംഗത്വം എടുത്ത വർഷം?

1947

🌿കൊച്ചിൻ ലെജിസ്ലേറ്റിവ് അസംബ്ലിയിൽ അംഗമായ ആദ്യ വനിത?

തോട്ടയ്ക്കാട് മാധവിയമ്മ
 
🌿മന്നവും ആർ ശങ്കറും ചേർന്ന് രൂപീകരിച്ച പാർട്ടി?

ഡെമോക്രാറ്റിക്‌ കോൺഗ്രസ് പാർട്ടി (1950)

🌿മന്നത്തിൻറെ ആത്മകഥ?

എൻറെ ജീവിതസ്മരണകൾ

🌿മന്നത്തിൻറെ പ്രധാന കൃതികൾ?

സ്നേഹലത (നോവൽ), പഞ്ചകല്യാണി നിരൂപണം, ഞങ്ങളുടെ FMS യാത്ര

🌿ഹിന്ദു മഹാ മണ്ഡൽ രൂപീകരിച്ച നേതാക്കൾ?

ആർ ശങ്കർ, മന്നത്ത് പദ്മനാഭൻ

🌿ഗുരുവായൂർ സത്യാഗ്രഹം കമ്മറ്റിയുടെ പ്രസിഡൻറ്?

മന്നത്ത് പദ്മനാഭൻ

🌿ഗുരുവായൂർ സത്യാഗ്രഹം കമ്മറ്റിയുടെ സെക്രട്ടറി?

കെ കേളപ്പൻ

🌿NSS സ്ഥാപിതമായതെന്ന്?

1914 ഒക്ടോബർ 31 (ആസ്ഥാനം : പെരുന്ന)

🌿NSS ൻറെ ആദ്യകാല നാമം?

നായർ ഭൃത്യ ജനസംഘം

🌿നായർ സർവീസ് സൊസൈറ്റി (NSS) എന്ന പേര് നിർദ്ദേശിച്ചത്?

പരമുപിള്ള (1915)

🌿നായർ ഭൃത്യ ജനസംഘം എന്ന പേര് നിർദ്ദേശിച്ചത്?

കെ കണ്ണൻ നായർ

🌿NSS ൻറെ ആദ്യ സെക്രട്ടറി?

മന്നത്ത് പദ്മനാഭൻ (പ്രസിഡൻറ് : കെ കേളപ്പൻ)

🌿ഗോപാലകൃഷ്ണ ഗോഖലയുടെ സർവന്റസ് ഓഫ് ഇന്ത്യ സൊസൈറ്റി യുടെ മാതൃകയിൽ ആരംഭിച്ച സംഘടന?

NSS

🌿NSS ൻറെ മുഖപത്രം?

സർവീസ് (1919)(കറുകച്ചാലിൽ നിന്നും)

🌿NSS ൻറെ ആദ്യ (കര)യോഗം നടന്ന സ്ഥലം?

തട്ട (പന്തളം 1929)

🌿NSS രജിസ്റ്റർ ചെയ്യപ്പെട്ടതെന്ന്?

1925

🌿NSS ൻറെ ആദ്യ സ്കൂൾ എവിടെയാണ് സ്ഥാപിച്ചത്?

കറുകച്ചാൽ (ആദ്യ ഹെഡ് മാസ്റ്റർ : കെ.കേളപ്പൻ)

🌿NSS ൻറെ ആദ്യ കോളേജ് എവിടെയാണ് സ്ഥാപിച്ചത്?

പെരുന്ന

🌿NSS ൻറെ ഭവനസന്ദർശനവേളയിൽ പാടാനായി രചിച്ച പ്രാർത്ഥനാ ഗീതം?

അഖിലാണ്ഡ മണ്ഡലം അണിയിച്ചൊരുക്കി

🌿അഖിലാണ്ഡ മണ്ഡലം എഴുതിയതാര്?

പന്തളം കെ പി രാമൻപിള്ള

🌿മന്നത്തിനെ ആദരിച്ച് പോസ്റ്റൽ ഡിപ്പാർട്ട്മെൻറ് സ്റ്റാമ്പ് ഇറക്കിയ വർഷം?

1989

🌿മന്നം സമാധി എവിടെ സ്ഥിതി ചെയ്യുന്നു?

പെരുന്ന.

കെ.കേളപ്പൻ ജീവചരിത്രം (K Kelappan)

കെ.കേളപ്പൻ ജീവചരിത്രം (K Kelappan)

ജനനം : 1889 ഓഗസ്റ്റ് 24

മുഴുവൻ പേര് : കൊയപ്പള്ളി കേളപ്പൻ നായർ

മരണം : 1971 ഒക്ടോബർ 7

‘കേരള ഗാന്ധി’ എന്ന അപരനാമത്തിൽ അറിയപ്പെടുന്ന സർവ്വോദയ നേതാവ് വൈക്കം സത്യാഗ്രഹത്തിൽ പങ്കെടുത്ത ഈ സമുന്നത നേതാവ് മാതൃഭൂമി പത്രത്തിന്റെ പത്രാധിപരായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. കേരളത്തിന്റെ സാമൂഹിക പരിഷ്കർത്താക്കളിൽ പ്രാതഃസ്മരണീയൻ. മലബാറിലെ തീണ്ടൽ ജാതിക്കാരുടെ പ്രധാന പ്രശ്നങ്ങളായ സ്കൂൾ പ്രവേശനം, പൊതുവഴികളിലൂടെയുള്ള സഞ്ചാരം എന്നിവയ്ക്കുള്ള സ്വാതന്ത്ര്യത്തിനുവേണ്ടിയും പോരാടിയിട്ടുണ്ട്. കോഴിക്കോട്ട് നിന്നും പയ്യന്നൂർ വരെ 1930-ൽ നടത്തിയ ഉപ്പു സത്യാഗ്രഹത്തിന് നേതൃത്വം നൽകി. ഗുരുവായൂർ സത്യാഗ്രഹം നടത്തി. ക്വിറ്റിന്ത്യാ സമരത്തിൽ പങ്കെടുത്ത് ജയിൽവാസം അനുഷ്ഠിച്ചു. ഗാന്ധിയൻ ആദർശങ്ങളെ ജീവിതത്തിൽ പകർത്തിയ ഈ മഹാൻ പത്മശ്രീ ബഹുമതി നിരസിച്ചു.

ജീവചരിത്രം നാൾവഴി

■ 1889 ഓഗസ്റ്റ് 24-ന് പയ്യോളിക്കടുത്ത് മൂടാടിയിൽ ജനിച്ചു.

■ 1914-ൽ ചങ്ങനാശ്ശേരി സെന്റ് ബർക്ക്മാൻസ് കോളേജിൽ അധ്യാപകനായിരിക്കെ മന്നത്ത് പത്മനാഭനുമായി പരിചയപ്പെട്ടു. നായർ സമുദായ ഭൃത്യജന സംഘത്തിന്റെ സ്ഥാപക പ്രസിഡന്റ് സ്ഥാനം വഹിച്ചു. ഈ സംഘടനയാണ് പിന്നീട് നായർ സർവീസ് സൊസൈറ്റിയായത്‌.

■ 1921-ലെ മാപ്പിള ലഹള ശമിപ്പിക്കുന്നതിൽ സജീവമായി ഇടപ്പെട്ടു. അതെ വർഷം ഹരിജനങ്ങൾക്കു വേണ്ടി ഗോപാലപ്പുരത്ത് കോളനി സ്ഥാപിച്ചു.

■ 1924-ൽ വൈക്കം സത്യാഗ്രഹത്തിൽ പങ്കെടുത്തതിന് തടവിലായി.

■ 1929-ൽ മാതൃഭൂമിയുടെ പത്രാധിപൻ.

■ 1930-ൽ പയ്യന്നൂരിലേക്കു കോഴിക്കോട്ടുനിന്ന് ഉപ്പുസത്യാഗ്രഹജാഥ നയിച്ചു. സ്വാതന്ത്ര്യസമരത്തോടനുബന്ധിച്ച് കേരളത്തിൽ നടന്ന പ്രക്ഷോഭങ്ങൾക്ക് നേതൃത്വം നൽകി.

■ 1931-32 ൽ ഗുരുവായൂർ സത്യാഗ്രഹത്തിന് നേതൃത്വം കൊടുത്തു. ഗാന്ധിജി വ്യക്തി സത്യാഗ്രഹത്തിന് ആഹ്വാനം നൽകിയപ്പോൾ കേരളത്തിലെ ആദ്യസത്യാഗ്രഹിയായി തിരഞ്ഞെടുത്തത് കെ.കേളപ്പനെയായിരുന്നു.

■ 1951-ൽ കോൺഗ്രസ്സിൽനിന്ന് രാജിവെച്ചു. കോൺഗ്രസ് സോഷ്യലിസ്റ്റ് പാർട്ടി, കിസാൻ മസ്ദൂർ പാർട്ടി എന്നിവയുടെ നേതാവായി.

■ 1952-ൽ പൊന്നാനി ലോക് സഭ സീറ്റിൽ നിന്നും പാർലമെന്റിലേക്കു തിരഞ്ഞെടുക്കപ്പെട്ടു.

■ 1955-ൽ രാഷ്ട്രീയത്തിൽനിന്ന് വിരമിച്ച് സർവോദയ പ്രസ്ഥാനത്തിലും, ഭൂദാന പ്രസ്ഥാനത്തിലും ചേർന്ന് പ്രവർത്തിച്ചു.

■ 1971-ൽ ഒക്ടോബർ 7-ന് അന്തരിച്ചു.

ആവർത്തിക്കുന്ന ചോദ്യങ്ങൾ

  1. എൻ.എസ്.എസിന്റെ ആദ്യ പ്രസിഡന്റായി സേവനമനുഷ്ഠിച്ചത് ആരാണ് – കെ.കേളപ്പൻ
  2. ഗാന്ധിജിയുടെ കേരളത്തിലെ പ്രതിപുരുഷൻ എന്ന് വിശേഷിപ്പിക്കപ്പെട്ട നേതാവ് – കെ.കേളപ്പൻ
  3. ഗാന്ധിജി വ്യക്തിസത്യാഗ്രഹം ആരംഭിച്ചപ്പോൾ കേരളത്തിലെ ആദ്യ സത്യാഗ്രഹിയായി തിരഞ്ഞെടുക്കപ്പെട്ടത് – കെ.കേളപ്പൻ
  4. ഗാന്ധിജിയുടെ ഉപദേശമനുസരിച്ച് ഗുരുവായൂർ സത്യാഗ്രഹകാലത്ത് നിരാഹാരം അവസാനിപ്പിച്ച നേതാവ് – കെ.കേളപ്പൻ
  5. കേരള ഗാന്ധി എന്നറിയപ്പെടുന്നത് – കെ.കേളപ്പൻ
  6. കേരളത്തിൽ കെ.കേളപ്പൻ നയിച്ച ഉപ്പുസത്യാഗ്രഹ ജാഥയിൽ അദ്ദേഹമുൾപ്പടെ എത്ര അംഗങ്ങളുണ്ടായിരുന്നു – 32
  7. കേരളത്തിൽ ഉപ്പു സത്യാഗ്രഹത്തിന് നേതൃത്വം നൽകിയത് – കെ.കേളപ്പൻ
  8. ഗുരുവായൂർ സത്യാഗ്രഹ കമ്മിറ്റിയുടെ സെക്രെട്ടറിയായിരുന്നത് – കെ.കേളപ്പൻ
  9. പത്മശ്രീ നിരസിച്ച മലയാളി – കെ.കേളപ്പൻ
  10. കെ.കേളപ്പൻ ഏത് പത്രത്തിന്റെ മുഖ്യ പത്രാധിപനായിരുന്നു – മാതൃഭൂമി
  11. തിരുനാവായയിൽ നിരാഹാര സത്യാഗ്രഹം അനുഷ്ഠിച്ച നേതാവ് – കെ.കേളപ്പൻ
  12. മലപ്പുറം ജില്ല രൂപീകരിച്ചപ്പോൾ കൊച്ചു പാകിസ്ഥാൻ എന്നഭിപ്രായപ്പെട്ടത് – കെ.കേളപ്പൻ
  13. കേളപ്പൻ തപാൽസ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ടതെന്ന് – 1990 ഓഗസ്റ്റ് 24
  14. അങ്ങാടിപ്പുറം തളിക്ഷേത്ര സമരം നയിച്ച നേതാവ് – കെ.കേളപ്പൻ
  15. “കേളപ്പൻ എന്ന മഹാനുഭാവൻ” എന്ന ജീവചരിത്ര ഗ്രന്ഥം രചിച്ചത് ആര്? – പ്രൊഫ. സി.കെ.മൂസ്സത്

കേരളത്തിലെ പ്രധാനപ്പെട്ട പോലീസ് സ്റ്റേഷൻ അവയുടെ പ്രത്യേകതകളും

കേരളത്തിലെ പ്രധാനപ്പെട്ട പോലീസ് സ്റ്റേഷൻ അവയുടെ പ്രത്യേകതകളും

കേരളത്തിലെ പ്രധാനപ്പെട്ട പോലീസ് സ്റ്റേഷൻ അവയുടെ പ്രത്യേകതകളും

🔅ആദ്യ smart police station – തമ്പാനൂർ, തിരുവനന്തപുരം.

🔅ആദ്യ cyber police station – പട്ടം, തിരുവനന്തപുരം

🔅ആദ്യ സമ്പൂർണ്ണ computerized police station
നഗരൂർ

🔅ആദ്യ തീരദേശ പോലീസ് സ്റ്റേഷൻ : നീണ്ടകര

🔅ആദ്യ മെട്രോ പോലീസ് സ്റ്റേഷൻ : കൊച്ചി

🔅ആദ്യ ടൂറിസം പോലീസ് സ്റ്റേഷൻ : മട്ടാഞ്ചേരി

🔅ആദ്യ വനിതാ പോലീസ് സ്റ്റേഷൻ : കോഴിക്കോട്

🔅ISO Certified പോലീസ് സ്റ്റേഷൻ – കോഴിക്കോട് ടൗൺ

🔅ISO Certified പോലീസ് കമ്മീഷണർ ഓഫീസ് : കൊല്ലം

🔅കേരള പോലീസ് മ്യൂസിയം :
സർദാർ പട്ടേൽ മ്യൂസിയം കൊല്ലം

🔅കേരളത്തിൽ ആദ്യമായി പച്ചത്തുരുത്ത് നിർമ്മിച്ച പോലീസ് സ്റ്റേഷൻ
പാങ്ങോട് ( തിരുവനന്തപുരം)

ഇന്ത്യയിലെ അണക്കെട്ടുകൾ

ഇന്ത്യയിലെ അണക്കെട്ടുകൾ

🔹അണക്കെട്ടുകളെ ഭാരതത്തിലെ ക്ഷേത്രങ്ങൾ എന്ന് വിശേഷിപ്പിച്ചത്

✅ജവഹർലാൽ നെഹ്റു

🔹ഇന്ത്യയിലെ ആദ്യത്തെ അണക്കെട്ട്

✅ഗ്രാന്റ് അണക്കെട്ട്

🔹ഇന്ത്യയിലെ ആദ്യത്തെ വിവിധോദ്ദേശ നദീതട പദ്ധതി

✅ദാമോദർ നദീതട പദ്ധതി

🔹ദാമോദർ നദീതട പദ്ധതി നിലവിൽ വന്ന വർഷം

✅1948 ജൂലൈ 7

🔹അമേരിക്കയിലെ ടെന്നസിവാലി അതോറിറ്റിയുടെ മാതൃകയിലുള്ള നദീതട പദ്ധതി

✅ദാമോദർ വാലി

🔹ദാമോദർവാലി പദ്ധതിയുടെ ഭാഗമായ ആദ്യ അണക്കെട്ട്

✅തില്ലയ്യ അണക്കെട്ട്

🔹തില്ലയ്യ അണക്കെട്ട് നിർമ്മിക്കുന്നത്

✅ബരാക്കർനദി (ദാമോദറിന്റെ പോഷകനദി)

🔹ദാമോദർ നദീതട പദ്ധതിയുടെ ഗുണഭോക്താക്കളായ സംസ്ഥാന ങ്ങൾ

✅ജാർഖണ്ഡ്, പശ്ചിമ ബംഗാൾ

🔹രാജസ്ഥാൻ, മധ്യപ്രദേശ് സംസ്ഥാനങ്ങൾക്കു പ്രയോജനം ലഭിക്കുന്ന വിവധോദ്ദേശ പദ്ധതി

✅ചംബൽ നദി പദ്ധതി

🔹ഗാന്ധിസാഗർ ഡാം,റാണാപ്രതാപ് സാഗർ ഡാം, ജവഹർ സാഗർ ഡാം, കോട്ട തടയണ എന്നിവ ചേരുന്ന വിവിധോദ്ദേശ പദ്ധതി

✅ചംബൽ നദീതട പദ്ധതി

🔹ചംബൽ പദ്ധതിയുടെ ഭാഗമായി നിർമ്മിച്ച ആദ്യ അണക്കെട്ട്

✅ഗാന്ധി സാഗർ ഡാം

🔹ഇന്ത്യയിലെ ഏറ്റവും നീളംകൂടിയ അണക്കെട്ട്

✅ഹിരാക്കുഡ്

🔹ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ അണക്കെട്ട്

✅തെഹ്‌രി (ഭഗീരഥിനദി, ഉത്തരാഖണ്ഡ്)

🔹ഇന്ത്യയിലെ ഉയരം കൂടിയ രണ്ടാമത്തെ അണക്കെട്ട്

✅ഭക്രാനംഗൽ

🔹ഭക്രാനംഗൽ പദ്ധതിയുടെ ഭാഗമായ 2 അണക്കെട്ടുകൾ

✅ഭക്രാ , നംഗൽ

🔹ഭക്രഅണക്കെട്ട് രൂപം കൊടുക്കുന്ന തടാകമാണ്

✅ഗോവിന്ദ് സാഗർ

🔹ഭക്രാനംഗൽ അണക്കെട്ട് സ്ഥിതിചെയ്യുന്ന നദി

✅സത്‌ലജ്

🔹രാജസ്ഥാന്റെ വടക്കു പടിഞ്ഞാറൻ പ്രദേശങ്ങളിൽ ജലസേചനം ലഭ്യമാക്കാനുള്ള പദ്ധതി

✅ഇന്ദിരാഗാന്ധി കനാൽ

🔹ആന്ധ്രപ്രദേശിൽ കൃഷ്ണ നദിക്കു കുറുകെ നിർമ്മിച്ചിരിക്കുന്ന അണക്കെട്ട്

✅നാഗാർജുന സാഗർ

🔹പ്രാചീന ബുദ്ധമത പണ്ഡിതനായ നാഗാർജുനന്റെ നാമധേയത്തിലുള്ള അണക്കെട്ട്

✅നാഗാർജുന സാഗർ

🔹നർമ്മദയിലെയും പോഷക നദികളിലെയും ജല സേചന വൈദ്യുതോൽപ്പാദന സാധ്യതകൾ ചൂഷണം ചെയ്യുന്നവിവിധോദ്ദേശ്യ പദ്ധതികൾ

✅സർദാർ സരോവർ

🔹കൃഷ്ണ രാജസാഗർ ഡാമിന്റെ മറ്റൊരു പേര്

✅വിശ്വേശരയ്യ ഡാം

🔹ഇന്ത്യയുടെയും നേപ്പാളിന്റെയും സംയുക്ത വിവിധോദ്ദേശ്യ പദ്ധതികൾ

✅കോസി പദ്ധതി,ഗ്യാണ്ട്ക് പദ്ധതി

🔹ഇന്ത്യയിലെ ആദ്യ റബ്ബർ ഡാം

✅ആന്ധ്രപ്രദേശിലെ ജൻജവതി നദിയില്‍

സത്യജിത് റേ

👉 സത്യജിത് റേ 👈

🎯 ഫാൽക്കേ അവാർഡും ഭാരതരത്നവും നേടിയ പ്രഥമ വ്യക്തി

🎯 പത്മശ്രീ, പത്മഭൂഷൺ, പത്മവിഭൂഷൺ, ഭാരതരത്നം എന്നിവ നേടിയ ആദ്യ വ്യക്തി

🎯 ഭാരതരത്നവും ഓണററി ഓസ്കാറും നേടിയ ആദ്യ വ്യക്തി

🎯 ഓക്സ്ഫോഡ് യൂണിവേഴ്സിറ്റിയുടെ ഡോക്ടറേറ്റ് ലഭിച്ച ഇന്ത്യൻ ചലച്ചിത്ര സംവിധായകൻ

സ്റ്റോക്ക്ഹോം

👉 സ്റ്റോക്ക്ഹോം 👈

🎯 സമുദ്രത്തിലെ സുന്ദരി എന്നറിയപ്പെടുന്നത്

🎯 പരിസ്ഥിതി സംബന്ധിച്ച ആദ്യത്തെ ഐക്യരാഷ്ട്ര ഉച്ചകോടിക്ക് വേദിയായത്

🎯 സമാധാനം ഒഴികെയുള്ള വിഷയങ്ങളിൽ നൊബേൽ സമ്മാനദാനം നടക്കുന്ന നഗരം

🎯 ഉത്തരദിക്കിലെ വെനീസ് എന്നറിയപ്പെടുന്നത്

🎯 സ്വീഡന്റെ തലസ്ഥാനം

🎯 സ്വീഡിഷ് പാർലമെന്റായ റിക്സ്ഡാഗ് ഏത് നഗരത്തിലാണ്

🎯 സ്കാൻഡിനേവിയൻ ഉപദ്വീപിലെ ഏറ്റവും വലിയ നഗരം

ഏഷ്യ

👉 ഏഷ്യ ഉത്തരമായി വരുന്ന കുറച്ച് ചോദ്യങ്ങൾ 👈

❓ഏറ്റവും കൂടുതൽ ജനസാന്ദ്രതയുള്ള വൻകര

❓ഭൗമോപരിതലത്തിലെ ഏറ്റവും ഉയർന്ന ഭാഗവും താഴ്ന്ന ഭാഗവും സ്ഥിതി ചെയ്യുന്ന വൻകര

❓ബുദ്ധമത രാജ്യങ്ങളുള്ള ഏക വൻകര

❓ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള വൻകര

❓ഏത് വൻകരയിലാണ് ഒറാങ് ഉട്ടാനെ കാണുന്നത്

❓സൂയസ് കനാൽ ആഫിക്കയെ ഏത് വൻകരയിൽ നിന്നാണ് വേർപെടുത്തുന്നത്

❓തുർക്കിയുടെ ഭാഗമായ അനറ്റോളിയ ഏത് വൻകരയിലാണ്

❓ഏത് വൻകരയിലാണ് സിൽക്ക് റൂട്ട് അഥവാ പട്ട് പാത

❓യാക്ക് എന്ന മൃഗം കാണപ്പെടുന്ന വൻകര

❓ഏറ്റവും വിസ്തീർണം കൂടിയ വൻകര

❓മെക്കോങ് നദി ഏത് വൻകരയിലാണ്

❓യുറാൽ പർവതനിര യുറോപ്പിനെ ഏത് വൻകരയിൽനിന്ന് വേർതിരിക്കുന്നു

❓ബെറിംഗ് കടലിടുക്ക് വടക്കേ അമേരിക്കയെ ഏത് വൻകരയിൽ നിന്ന് വേർതിരിക്കുന്നു

❓വൈരുധ്യങ്ങളുടെ വൻകര എന്നറിയപ്പെടുന്നത്

❓ഈജിപ്തിന്റെ ഭാഗമായ സിനായ് ഉപദ്വീപ് ഏത് വൻകരയിലാണ്

❓ഏത് വൻകരയിലാണ് ഗോബി മരുഭൂമി

പൊതുവിജ്ഞാനം

💥ലോകത്തിലെ ഏറ്റവും വലിയ സൗരോർജ്ജ പ്ലാന്റ് സ്ഥാപിച്ച രാജ്യം ഏത്?

✅ മൊറോക്കോ

✳️ പൂർണമായും സൗരോർജത്തിൽ പ്രവർത്തിക്കുന്ന ലോകത്തിലെ ആദ്യ പാർലമെന്റ് ആണ് പാകിസ്ഥാൻ പാർലമെന്റ്.

✳️ ലോകത്തിലെ ആദ്യ സമ്പൂർണ സൗരോർജ അന്താരാഷ്ട്ര വിമാനത്താവളം ആണ് കൊച്ചി

✳️ കേരളത്തിലെ നാലാമത്തെ അന്താരാഷ്ട്ര വിമാനത്താവളം നിലവിൽ വന്ന സ്ഥലം?

✅️ മൂർഖൻ പറമ്പ് കണ്ണൂർ

✳️ ഹൈദരാബാദിൽ സ്ഥിതിചെയ്യുന്ന അന്താരാഷ്ട്ര വിമാനത്താവളം?

✅️ രാജീവ് ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളം

ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ റൺവേയുള്ള വിമാനത്താവളം?

✅️ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളം

❇️️ വടക്കു കിഴക്കൻ ഇന്ത്യയിലെ ആദ്യ ഗ്രീൻഫീൽഡ് എയർപോർട്ട്?

✅️ പാക്യോങ് എയർപോർട്ട്

❇️ ഇന്ത്യയിലെ പ്രവർത്തനസജ്ജമായ നൂറാമത്തെ വിമാനത്താവളം?

✅️ പാക്യോങ് എയർപോർട്ട്

✳️ കളർകോഡഡ് മാപ്പ് വികസിപ്പിച്ചെടുത്ത ഇന്ത്യയിലെ ആദ്യ വിമാനത്താവളം?

✅️ ജയ്പൂർ അന്താരാഷ്ട്ര വിമാനത്താവളം

✳️️ ഇന്ത്യയിലാദ്യമായി കടൽപ്പാലത്തിൽ റൺവേ സ്ഥാപിക്കുന്നത്?

✅️ അഗത്തി എയർപോർട്ട്

✳️ ഇന്ത്യയിലെ ആദ്യത്തെ ഗ്രീൻഫീൽഡ് എയർപോർട്ട്?

✅ രാജീവ് ഗാന്ധി ഇന്റർനാഷണൽ എയർപോർട്ട്

✳️ കാർബൺ ന്യൂട്രൽ പദവി നേടിയ ഏഷ്യ പസഫിക് മേഖലയിലെ ആദ്യ വിമാനത്താവളം?

✅️ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളം

❇️ ഇന്ത്യയിലെ ആദ്യ സിംഗിൾ യൂസ് പ്ലാസ്റ്റിക് ഫ്രീ വിമാനത്താവളം?

✅️ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളം

➡️ കേരളത്തിലെ അന്താരാഷ്ട്ര വിമാനത്താവളങ്ങൾ
— തിരുവനന്തപുരം
— നെടുമ്പാശ്ശേരി
—കരിപ്പൂർ
—കണ്ണൂർ

മലയാളത്തിലെ പ്രശസ്ത നോവലിസ്റ്റ് പി.വത്സലയുടെ പ്രഥാന കൃതികൾ

മലയാളത്തിലെ പ്രശസ്ത നോവലിസ്റ്റ് പി.വത്സലയുടെ പ്രഥാന കൃതികൾ പഠിച്ചാലോ….. കോഡ്👇🏽

” അരക്കിലോ നെല്ലുമായി പാളയത്തെ നിഴലുറങ്ങുന്ന വഴികളിലൂടെ ഗൗതമൻ ഒരു ചാവേർ പോരാളിയെപ്പോലെ വത്സലയെ തേടി നടന്നു “ കൃതികൾ 👇🏽 അരക്കില്ലം നെല്ല് പാളയം

നിഴലുറങ്ങുന്ന വീഥികൾ
ഗൗതമൻ
ചാവേർ

👉🏿 വയനാടിന്റെ കഥാകാരി എന്നറിയുന്നത് : പി. വത്സല

👉🏿 മയ്യഴിയുടെ കഥാകാരൻ: എം.മുകുന്ദൻ

👉🏿 കൂടല്ലൂരിന്റെ കഥാകാരൻ: എം.ടി

👉🏿 നിളയുടെ കഥാകാരൻ: എം. ടി

👉🏿 നിളയുടെ കവി:
പി.കുഞ്ഞിരാമൻ നായർ

👉🏿 തൃക്കോട്ടൂരിന്റെ കഥാകാരൻ: യു.എ.ഖാദർ

വയലാർ രാമവർമ കൃതികൾ

🌟വയലാർ രാമവർമ കൃതികൾ🌟

▪️സർഗസംഗീതം
▪️മുളങ്കാടുകൾ
▪️കൊന്തയും പൂണൂലും
▪️ആയിഷ
▪️എനിക്കു മരണമില്ല.

code: സർഗസംഗീതം പൊഴിക്കുന്ന മുളങ്കാടുകളിൽ നിന്നും കൊന്തയും പൂണൂലും വലിച്ചെറിഞ്ഞു കൊണ്ട് ആയിഷ പറഞ്ഞു എനിക്കു മരണമില്ല.

UNKNOWN FACTS IN PSC

രാജ്യങ്ങള്‍, ദേശീയ പതാകകള്‍, പ്രത്യേകതകൾ

പതാകകളെ കുറിച്ചുള്ള പഠനം ഏത് പേരില്‍ അറിയപ്പെടുന്നു = വെക്സില്ലോളാജി

@PSCFORABRIGHTFUTURE

ലോകത്തിലെ ഏറ്റവും പഴക്കമുള്ള പതാക ഏത് രാജ്യതിന്റെതാണ്
= ഡെന്മാര്‍ക്ക്‌

യുനിയന്‍ ജാക്ക് എന്നറിയപ്പെടുന്നത് ഏത് രാജ്യത്തിന്‍റെ പതാകയാണ്
= ബ്രിട്ടന്‍

ഓള്‍ഡ്‌ ഗ്ലോറി എന്ന പേരുള്ളത് ഏത് രാജ്യത്തിന്‍റെ പതാകയാണ്
= അമേരിക്ക

സ്റ്റാര്‍ ആന്‍ഡ്‌ സ്ട്രൈപെസ് എന്നറിയപ്പെടുന്നത് ഏത് രാജ്യത്തിന്‍റെ പതാകയാണ്
= അമേരിക്ക

2 ത്രികോണങ്ങളുടെ ആകൃതിയുള്ള ദേശീയ പതാക ഏത് രാജ്യതിന്റെതാണ്
= നേപാള്‍

ദേശീയ പതാകയില്‍ രാജ്യത്തിന്‍റെ ഭുപടം ഉള്ളത് ഏത് രാജ്യത്തിന്‍റെ പതാകയ്ക്ക് ആണ്
= സൈപ്രസ്

ദേശീയ പതാകയില്‍ ഫുട്ബോള്‍ ഇന്റെ ചിത്രം ഉള്ളത് ഏത് രാജ്യത്തിന്‍റെ പതാകയ്ക്ക് ആണ്
= ബ്രസീല്‍

ഒറ്റ നിറം മാത്രം ഉള്ളത് ഏത് രാജ്യത്തിന്‍റെ ദേശീയ പതകയ്ക്കാണ്
= ലിബിയ

ഏകാന്ത താരകം എന്നറിയപ്പെടുന്നത് ഏത് രാജ്യത്തിന്‍റെ ദേശീയ പതാകയാണ്
= ക്യുബ

സൌര പതാക ഏത് രാജ്യത്തിന്‍റെ ദേശീയ പതാകയാണ്
= ജപ്പാന്‍

ഇന്ത്യയുടെ ദേശീയ പതാകയ്ക്ക് സമാനമായ നിറങ്ങള്‍ ഉള്ളത് ഏതൊക്കെ രാജ്യത്തിന്‍റെ ദേശീയ പതാകയ്ക്ക് ആണ്
= നൈജെര്‍ ,ഐവറി കോസ്റ്റ്

G K

🔘ദേശീയ പതാക അംഗീകരിച്ചത്-1947 July 22

🔘പതാക നയം നിലവിൽ – 2002 January 26

🔘ദേശീയ ഗാനം അംഗീകരിച്ചത് – 1950 January 24

🔘 ദേശീയ ഗീതം അംഗീകരിച്ചത്-1950 January 24

🔘ഇന്ത്യൻ രൂപയുടെ ചിഹ്നം- 2010 July 15

🔘RBI രൂപീകരണം- 1935 april 1

🔘RBI ദേശസാൽക്കരണം 1949 January 1

🔘 SBI രൂപീകരണം 1955 July 1

🔘മലയാളഭാഷയ്ക്ക് ക്ലാസിക്കൽ പദവി- 2013 may 23

🔘ക്യാബിനറ്റ് മിഷൻ ഇന്ത്യ സന്ദർശിച്ചത് 1946 march 24

🔘കുടുംബശ്രീ -1998 may 17

🔘നോട്ടു നിരോധനം- 2016 Nov 8

🔘നീതി ആയോഗ്- 2015 January 1

🔘 ഡിജിറ്റൽ ഇന്ത്യ- 2015 July 1

🔘 GST നിലവിൽ വന്നത്- 2017 July 1

🔘ആധാർ നിലവിൽ വന്നത്- 2010 sep 29

🔘സർദാർ സരോവർ ഡാം- 2017 sep 17

🔘മേക്ക് ഇൻ ഇന്ത്യ- 2014 sep 25

🔘മുദ്ര ബാങ്ക്- 2015 April 8

🔘കൊച്ചി മെട്രോ -2017 June 17

🔘ഡൽഹി ബ്രിട്ടീഷ് ഇന്ത്യ തലസ്ഥാനം-1911 Dec 12