നമ്മുടെ കവികളുടെ വിളിപ്പേരുകൾ!

● ശക്തിയുടെ കവി :- ഇടശ്ശേരി

● കാച്ചിക്കുറുക്കിയ കവിതകളുടെ കർത്താവ് :- വൈലോപ്പിള്ളി

● ഉജ്ജ്വലശബ്ദാഡ്യൻ :- ഉള്ളൂർ

● ശബ്ദസുന്ദരൻ :- വള്ളത്തോൾ

● വാക്കുകളുടെ മഹാബലി :- പി. കുഞ്ഞിരാമൻ നായർ

● മാതൃത്വത്തിന്റെ കവി :- ബാലാമണിയമ്മ

● മൃത്യുബോധത്തിന്റെ കവി :- ജി. ശങ്കരക്കുറുപ്പ്

● ആശയഗംഭീരൻ :- ആശാൻ

● ജനകീയ കവി :- കുഞ്ചൻ നമ്പ്യാർ

● ഭാഷയുടെ പിതാവ് :-
എഴുത്തച്ഛൻ

● ബേപ്പൂർ സുൽത്താൻ :- ബഷീർ

● കേരള പാണിനി :- എ.ആർ. രാജരാജവർമ

● കേരള വ്യാസൻ :- കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാൻ

● കേരള കാളിദാസൻ :- കേരളവർമ വലിയ കോയിത്തമ്പുരാൻ

● കേരള സ്കോട്ട് :- സി.വി. രാമൻപിള്ള

● കേരള തുളസീദാസൻ :- വെണ്ണിക്കുളം

● കേരളത്തിന്റെ ഇബ്സൻ :- എൻ. കൃഷ്ണപിള്ള

● കേരള മോപ്പിസാങ് :- തകഴി

● കേരള ഹെമിംഗ് വേ :- എം.ടി. വാസുദേവൻ നായർ

● കേരളത്തിന്റെ ഓർഫ്യുസ് :-
ചങ്ങമ്പുഴ

നദികളും സാഹിത്യവും

● അരുന്ധതി റോയിയുടെ
‘ഗോഡ് ഓഫ് സ്മാൾ തിങ്സ്’ ൽ പരാമർശിക്കുന്ന നദി?
മീനച്ചിലാർ (കോട്ടയം)

● കൗടല്യന്റെ ‘അർത്ഥശാസ്ത്ര’ത്തിൽ പ്രതിപാദിക്കുന്ന നദി?
ചൂർണി (പെരിയാർ)

● വില്യം ലോഗന്റെ മലബാർ മാന്വലിൽ പരാമർശിച്ചിട്ടുള്ള നദിയാണ്?
കോരപ്പുഴ

● ‘മയ്യഴിപ്പുഴയുടെ തീരങ്ങളിൽ’ എന്ന നോവൽ രചിച്ചത്?
എം. മുകുന്ദൻ

● ഒ.വി.വിജയന്റെ ‘ഗുരുസാഗര’ത്തിൽ പരാമർശിക്കുന്ന നദി?
തൂതപ്പുഴ

● എസ്.കെ പൊറ്റെക്കാടിന്റെ ‘നാടൻ പ്രേമ’ത്തിലെ നദിയാണ്
ഇരുവഴിഞ്ഞിപ്പുഴ.

വിറ്റാമിനുകൾ

» വിറ്റാമിനുകൾ ‘കോ -എൻസൈ’മുകൾ എന്നും അറിയപ്പെടുന്നു.

» ‘വിറ്റാമിൻ’ എന്ന പേര് നൽകിയത്
കാസിമിർ ഫങ്ക് ആണ്.

» ആകെ 13 വിറ്റാമിനുകളാണ് ഉള്ളത്.

» ഇതിൽ വിറ്റാമിൻ A, C, D, E, K എന്നിവയും B യുടെ വിഭാഗങ്ങളായി B1, B2, B3, B5, B6, B7, B9, B12 എന്നിവയും ഉൾപ്പെടും.

» ഇതിൽ വിറ്റാമിൻ B, C എന്നിവ ജലത്തിൽ ലയിക്കുന്നവയാണ്.

» എന്നാൽ വിറ്റാമിൻ A, D, E, K എന്നിവ കൊഴുപ്പിൽ ലയിക്കുന്നവയാണ്.

വിറ്റാമിനുകളും അവയുടെ രാസനാമങ്ങളും!

● വിറ്റാമിൻ എ – റെറ്റിനോൾ

● വിറ്റാമിൻ B1 – തയാമിൻ

● വിറ്റാമിൻ B2 – റൈബോഫ്ലാവിൻ

● വിറ്റാമിൻ B3 – നിയാസിൻ/ നിക്കോട്ടിനിക് ആസിഡ്

● വിറ്റാമിൻ B5 – പാൻ്റോതെനിക് ആസിഡ്

● വിറ്റാമിൻ B6 – പിരിഡോക്സിൻ

● വിറ്റാമിൻ B7- ബയോട്ടിൻ

● വിറ്റാമിൻ B9 – ഫോളിക് ആസിഡ്

● വിറ്റാമിൻ B12 – സയനോ കൊബാലമിൻ

● വിറ്റാമിൻ സി – അസ്കോർബിക് ആസിഡ്

● വിറ്റാമിൻ ഡി – കാത്സിഫെറോൾ

● വിറ്റാമിൻ ഇ – ടോക്കോഫെറോൾ

● വിറ്റാമിൻ കെ – ഫില്ലോക്വിനോൺ

» കാഴ്ചശക്തിക്ക് സഹായിക്കുന്ന വിറ്റാമിൻ?
വിറ്റാമിൻ എ

» കരളിൽ സ്റ്റോർ ചെയ്യപ്പെടുന്ന വിറ്റാമിൻ?
വിറ്റാമിൻ എ

» ഏത് വിറ്റാമിൻ്റെ കുറവ് കൊണ്ടാണ് മുതിർന്നവരിൽ നിശാന്തതയും കുട്ടികളിൽ സിറോഫ്താൽമിയയും കാണപ്പെടുന്നത്?
വിറ്റാമിൻ എ

» വിറ്റാമിൻ എ ശരീരത്തിലെത്തുന്നത് ഏതു രൂപത്തിലാണ്?
ബീറ്റാകരോട്ടിൻ

» തവിടിൽ അടങ്ങിയിരിക്കുന്ന വിറ്റാമിൻ ഏത്?
വിറ്റാമിൻ B1- തയാമിൻ

» കാർബോഹൈഡ്രേറ്റ്നെ ഊർജം ആക്കാൻ സഹായിക്കുന്ന വിറ്റാമിൻ?
വിറ്റാമിൻ B1

» ഏത് വിറ്റാമിൻ കുറവ് കൊണ്ടാണ് ബെറിബെറി രോഗം ഉണ്ടാകുന്നത്?
വിറ്റാമിൻ B1

» പാലിന് നേരിയ മഞ്ഞനിറം നൽകുന്ന വിറ്റാമിൻ?
വിറ്റാമിൻ B2 (റൈബോഫ്ലാവിൻ)

» സൂര്യപ്രകാശത്തിൻ്റെ സാനിധ്യത്തിൽ നഷ്ടപ്പെടുന്ന വിറ്റാമിൻ?
വിറ്റാമിൻ B2

» ഏത് വിറ്റാമിന്റെ കുറവുമൂലമാണ് വായ്പ്പുണ്ണ് ഉണ്ടാകുന്നത്?
വിറ്റാമിൻ B2

» ആൻറി പെല്ലഗ്ര വിറ്റാമിൻ എന്നറിയപ്പെടുന്നത്?
വിറ്റാമിൻ B3

» മോണയെയും ത്വക്കിനെയും ബാധിക്കുന്ന പെല്ലഗ്ര രോഗം ഏത് വിറ്റാമിൻ കുറവ് മൂലമാണ് ഉണ്ടാകുന്നത്?
വിറ്റാമിൻ B3

» ഏത് വിറ്റാമിൻ്റെ കുറവ് മൂലമാണ് പരസ്തേഷ്യ രോഗം ഉണ്ടാകുന്നത്?
വിറ്റാമിൻ B5

» ഉറക്കമില്ലായ്മ ഉത്ക്കണ്ഠ എന്നിവയ്ക്ക് കാരണം ഏത് വിറ്റാമിൻ്റെ കുറവാണ്?
വിറ്റാമിൻ B6

» മുടിയുടെ ആരോഗ്യത്തിന് സഹായിക്കുന്ന വിറ്റാമിൻ?
വിറ്റാമിൻ B7 (ബയോട്ടിൻ)

» ഗർഭിണികൾക്ക് ആവശ്യമായിട്ടുള്ള വിറ്റാമിൻ?
വിറ്റാമിൻ B9

» അരുണരക്താണുക്കളുടെ നിർമ്മാണത്തിന് ആവശ്യമായ വിറ്റാമിൻ?
വിറ്റാമിൻ B9

» ഏതു വിറ്റാമിൻ്റെ കുറവ് മൂലമാണ് വിളർച്ച വരുന്നത്?
വിറ്റാമിൻ B9

» ശരീരത്തിൽ ഇരുമ്പിൻ്റെ ആഗിരണത്തിന് സഹായിക്കുന്ന വിറ്റാമിൻ?
വിറ്റാമിൻ സി

» കൊബാൾട്ട് (Co) അടങ്ങിയിരിക്കുന്ന വിറ്റാമിൻ?
വിറ്റാമിൻ B12

» ‘പെർണീഷ്യസ് അനീമിയ’ ഏത് വിറ്റാമിൻ്റെ കുറവു മൂലമാണ്?
വിറ്റാമിൻ B12

» ഫ്രഷ്ഫ്രൂട്ട് വിറ്റാമിൻ എന്നറിയപ്പെടുന്നത്?
വിറ്റാമിൻ സി

» ആസിഡ് വിറ്റാമിൻ എന്നറിയപ്പെടുന്നത്?
വിറ്റാമിൻ സി

» മുറിവുണങ്ങാൻ സഹായിക്കുന്ന വിറ്റാമിൻ?
വിറ്റാമിൻ സി

» കൃത്രിമമായി നിർമിച്ചെടുത്ത ആദ്യ വിറ്റാമിൻ?
വിറ്റാമിൻ സി

» മൂത്രത്തിലൂടെ നഷ്ടമാകുന്ന വിറ്റാമിൻ?
വിറ്റാമിൻ സി

» ഏതു വിറ്റാമിൻ്റെ കുറവ് മൂലമാണ് ‘സ്കർവി’ രോഗം ഉണ്ടാകുന്നത്?
വിറ്റാമിൻ സി

» ‘സൺഷൈൻ വിറ്റാമിൻ’ (Sun Shine Vitamin) എന്നറിയപ്പെടുന്നത്?
വിറ്റാമിൻ ഡി

» ശരീരത്തിൽ കാത്സ്യത്തിൻ്റെ ആഗിരണത്തിന് സഹായിക്കുന്ന വിറ്റാമിൻ?
വിറ്റാമിൻ ഡി

» സ്റ്റീറോയിഡുകളിൽ അടങ്ങിയിരിക്കുന്ന വിറ്റാമിൻ?
വിറ്റാമിൻ ഡി

» വിറ്റാമിൻ ഡി യുടെ കുറവ് മൂലം കുട്ടികളിൽ ഉണ്ടാകുന്ന രോഗം?
റിക്കറ്റ്സ് (കണ)

» വിറ്റാമിൻ ഡി യുടെ കുറവ് മൂലം മുതിർന്നവരിലും ഉണ്ടാകുന്ന രോഗം?
ഒസ്റ്റിയോമലാസിയ

» ഹൃദയത്തിന്റെ ആരോഗ്യത്തിന് അനിവാര്യമായ
വിറ്റാമിൻ?
വിറ്റാമിൻ ഇ

» ബ്യൂട്ടി വിറ്റാമിൻ, ഹോർമോൺ വിറ്റാമിൻ, ആൻറിസ്റ്റെറിലിറ്റി വിറ്റാമിൻ എന്നിങ്ങനെ അറിയപ്പെടുന്നത്?
വിറ്റാമിൻ ഇ

» മുട്ടയുടെ മഞ്ഞയിൽ അടങ്ങിയിരിക്കുന്ന വിറ്റാമിൻ?
വിറ്റാമിൻ ഇ

» ഏത് വിറ്റാമിൻ്റെ കുറവാണ് വന്ധ്യതയ്ക്ക് കാരണമാകുന്നത്?
വിറ്റാമിൻ ഇ

» രക്തം കട്ടപിടിക്കാൻ സഹായിക്കുന്ന വിറ്റാമിൻ?
വിറ്റാമിൻ കെ

» മോണയിലെ രക്തസ്രാവത്തിന് കാരണം ഏത് വിറ്റാമിൻ്റ കുറവുമൂലമാണ്?
വിറ്റാമിൻ സി

ഇന്ത്യൻ സൈന്യം

1️⃣ഇന്ത്യ വികസിപ്പിച്ചെടുത്ത ഏറ്റവും ചെറിയ യുദ്ധവിമാനം ഏത്?
🅰️ ലൈറ്റ് കോംബാറ്റ് എയർക്രാഫ്റ്റ് -ലക്ഷ്യ

2️⃣ റാംജെറ്റ് തത്വം ആദ്യമായി ഉപയോഗിച്ച ഇന്ത്യൻ മിസൈൽ?
🅰️ ആകാശ്

3️⃣ ഇന്ത്യയുടെ ആദ്യത്തെ വിദേശ വായുസേനാതാവളം?
🅰️ ഫാർക്കോരിൽ

4️⃣ ഇന്ത്യൻ എയർഫോഴ്സിൽ ‘ബൈസൺ’ എന്ന പേരിൽ അറിയപ്പെടുന്ന യുദ്ധവിമാനം?
🅰️ നവീകരിച്ച മിഗ് 21 യുദ്ധവിമാനം

5️⃣ വടക്കു കിഴക്കൻ അതിർത്തിയുടെ സംരക്ഷണാർത്ഥം ആരംഭിച്ച സേനാവിഭാഗം?
🅰️ സശസ്ത്ര സീമാബൽ

6️⃣ഇന്ത്യൻ എയർ ഫോഴ്സിൽ “വജ്ര” എന്നറിയപ്പെടുന്ന യുദ്ധ വിമാനം?
🅰️ മിറാഷ് 2000

7️⃣ ഇന്ത്യക്ക് ഇംഗ്ലണ്ടിൽ നിന്ന് ലഭിച്ച ഫെെറ്റർ വിമാനങ്ങൾ ?
🅰️ ജഗ്വാർ

8️⃣ ഷംഷേർ എന്ന പേരിൽ ഇന്ത്യൻ എയർ ഫോഴ്സിൽ അറിയപ്പെടുന്ന യുദ്ധവിമാനം?
🅰️ ജഗ്വാർ

9️⃣ ഇന്ത്യയിലെ ഏറ്റവും പുതിയ അർദ്ധ സെെനികവിഭാഗം?
🅰️ രാഷ്ട്രീയ റെെഫിൾസ്

1️⃣0️⃣ വനിതാ ബറ്റാലിയനുളള മറ്റൊരു അർദ്ധ സെെനികവിഭാഗം?
🅰️ റാപ്പിഡ് ആക്ഷൻ

1️⃣1️⃣ഇന്ത്യൻ സായുധ സേനകളുടെ സർവ്വ സൈന്യാധിപൻ?
🅰️ രാഷ്ട്രപതി

1️⃣2️⃣കര- നാവിക- വ്യോമ സേനകളുടെ ആസ്ഥാനം?
🅰️ന്യൂഡൽഹി

1️⃣3️⃣ഇന്ത്യൻ ആർമിയുടെ മുൻഗാമിയായി അറിയപ്പെടുന്നത്?
🅰️പ്രസിഡൻസി ആർമി

1️⃣4️⃣ഇന്ത്യൻ ആർമിയുടെ പിതാവ്?
🅰️മേജർ സ്ട്രിങ്ങർ ലോറൻസ്

1️⃣5️⃣ഇന്ത്യൻ ആർമിയുടെ ഗാനം?
🅰️മേരാ ഭാരത് മഹാൻ

1️⃣6️⃣ സൈനിക ശക്തിയുടെ അടിസ്ഥാനത്തിൽ ലോകത്ത് ഇന്ത്യയുടെ സ്ഥാനം ❓
🅰️3

1️⃣7️⃣ കരസേനയിലെ ഏറ്റവും ഉയർന്ന പദവി❓
🅰️ ജനറൽ

1️⃣8️⃣ കരസേനയിലെ ഏറ്റവും ഉയർന്ന ഓണററ്റി പദവി ❓
🅰️ ഫീൽഡ് മാർഷൽ

1️⃣9️⃣ കരസേനാ ദിനം ❓
🅰️ ജനുവരി 15

2️⃣0️⃣ നാവികസേനാ ദിനം ❓
🅰️ ഡിസംബർ 4

2️⃣1️⃣ ബഹിരാകാശ യാത്ര നടത്തിയ ആദ്യ ഇന്ത്യൻ വംശജ
🅰️ കൽപ്പന ചൗള (1997)

2️⃣2️⃣ പ്രപഞ്ചം മുഴുവൻ എൻറെ ജന്മനാടാണ് എന്ന് അഭിപ്രായപ്പെട്ടത്
🅰️ കൽപ്പന ചൗള

2️⃣3️⃣ റോക്കറ്റ് മാൻ ഓഫ് ഇന്ത്യ
🅰️ കെ ശിവൻ

2️⃣4️⃣ റോക്കറ്റ് വുമൺ ഓഫ് ഇന്ത്യ
🅰️ റിതു കരിതൽ

2️⃣5️⃣ നാസ പുതിയ ബഹിരാകാശ ദൗത്യത്തിലേക്ക് തിരഞ്ഞെടുത്ത ഇന്ത്യൻ വംശജൻ
🅰️ രാജാചാരി

2️⃣6️⃣ ഇന്ത്യയും ബംഗ്ലാദേശും സംയു ആമായി നടത്തുന്ന നാവികാഭ്യാസം ?
🅰️ ബോൻഗോസാഗർ

2️⃣7️⃣ഇന്ത്യയിൽ വികസിപ്പിച്ചെടുത്ത സ്ഫോടന വസ്തുക്കൾ തിരിച്ചറിയാനുപയോഗിക്കുന്ന എയർക്രാഫ്റ്റ് ?
🅰️റെയ്ഡർ – എക്സ്

2️⃣8️⃣ കരയിലൂടെയും വെളളത്തലൂടെയും സഞ്ചരിക്കാൻ കഴിയുന്ന ഭാര അറവുള്ള ടാങ്കായ 2 എസ് 25 എംസ് പ്രസ് – എസ്.ഡി.എം. ഏത് രാജ്യത്തിൽ നിന്നുമാണ് ഇന്ത്യ വാങ്ങുന്നത് ?
🅰️ റഷ്യ

2️⃣9️⃣ ലോകത്തിലെ ഏറ്റവും വലിയ ആയുധ പ്രദർശനം നടത്തിയ രാജ്യം ?
🅰️ ഉത്തര കൊറിയ

3️⃣0️⃣ഇന്ത്യ റഷ്യ സംരംഭമായ ബ്രഹ്മോസ് മിസൈൽ ഇന്ത്യയിൽ നിന്ന് വാങ്ങുന്ന രാജ്യം ?
🅰️ഫിലിപ്പൈൻസ്

3️⃣1️⃣2021ജനുവരിയിൽ ഇന്ത്യ വിജയകരമായി പരീക്ഷിച്ച ഭൂതല വ്യോമ മിസൈൽ ?
🅰️ആകാശ്

3️⃣2️⃣ഹെലികോപ്റ്ററിൽ നിന്ന് വിക്ഷേപിക്കാൻ കഴിയുന്ന ഇന്ത്യയുടെ പുതിയ ടാങ്ക് വേധ മിസൈൽ ?
🅰️ ധ്രുവാസ്ത്ര

3️⃣3️⃣ DRDO യും കരസേനയും അടുത്തിടെ സംയുക്തമായി വികസിപ്പിച്ച ഇന്ത്യയുടെ ആദ്യ തദ്ദേശീയ കൈത്തോക്ക് ?
🅰️ അസ്മി

3️⃣4️⃣ഡി ആർ ഡി ഓ യും സിആർപിഎഫ് ഉം സമാരംഭിച്ച ബൈക്ക് ആംബുലൻസിന്റെ പേര് ?
🅰️ RAKSHITA

3️⃣5️⃣ഇന്ത്യയിൽ നിലവിൽ വരുന്ന പുതിയ മിസൈൽ പാർക്ക് ?
🅰️അഗ്നി പ്രസ്ഥ

3️⃣6️⃣ഇന്ത്യയിലെ ആദ്യത്തെ പ്രതിരോധ മന്ത്രി ആര്…?
🅰️ബിൽ ദേവ് സിംങ്

3️⃣7️⃣ആദ്യ മലയാളി പ്രതിരോധമന്ത്രി
🅰️വി.കെ കൃഷ്ണ മേനോൻ

3️⃣8️⃣ഏറ്റവും കൂടുതൽ പ്രതിരോധ മന്ത്രി ആയത്
🅰️എ.കെ. ആന്റണി

3️⃣9️⃣ഇന്ത്യൻ മിസൈൽ
ടെക്നോളജിയുടെ പിതാവ് ആര്
🅰️എ.പി.ജെ അബ്ദുൽ കലാം

4️⃣0️⃣ഇന്ത്യയുടെ മിസൈൽ വനിത
🅰️ടെസ്സി തോമസ്

4️⃣1️⃣ ഇന്ത്യൻ ആർമിയുടെ പുതിയ ആസ്ഥാന മന്ദിരം?
🅰️ തൽ സേന ഭവൻ

4️⃣2️⃣ ഇന്ത്യയിൽ ആദ്യമായി കണ്ടോൺമെൻറ് സ്ഥാപിച്ചത് ആര്?
🅰️ റോബർട്ട് ക്ലൈവ്

4️⃣3️⃣ നിലവിലെ കരസേനാ മേധാവി ?
🅰️ മനോജ് മുകുന്ദ് നരവനെ

4️⃣4️⃣ നിലവിൽ നാവിക സേന മേധാവി?
🅰️ വൈസ് അഡ്മിറൽ കരംബീർ സിംഗ്

4️⃣5️⃣ നിലവിലെ വ്യോമസേന മേധാവി ?
🅰️ എയർമാർഷൽ ആർ കെ എസ് ബദൗരിയ

4️⃣6️⃣ഇന്ത്യൻ ആർമിയുടെ മുൻഗാമിയായി അറിയപ്പെടുന്നത്
🅰️ പ്രസിഡൻസി ആർമി

4️⃣7️⃣ ഇന്ത്യയുടെ ലൈറ്റ് കോംപാക്ട് യുദ്ധവിമാനമായ തേജസിൽ യാത്ര ചെയ്ത ആദ്യ ഇന്ത്യൻ പ്രതിരോധ മന്ത്രി
🅰️ രാജ് നാഥ് സിംഗ്

4️⃣8️⃣ ഇന്ത്യയുടെ രണ്ടാമത്തെ വനിതാ പ്രതിരോധ മന്ത്രി
🅰️ നിർമ്മല സീതാരാമൻ

4️⃣9️⃣ ഇന്ത്യയിലെ ആദ്യ ഇന്റർ ഗ്രേറ്റഡ് ഡിഫൻസ് സ്റ്റാഫ് ചീഫ്
🅰️ ലഫ്റ്റനന്റ് ജനറൽ പങ്കജ് ജോഷി

5️⃣0️⃣ നാവികസേനാ ദിനം
🅰️ ഡിസംബർ 4

5️⃣1️⃣ ഇന്ത്യൻ നാവിക സേനയുടെ പ്രഥമ Full Fledget Service Board(SSB) നിലവിൽ വന്നത്.
🅰️ കൊൽക്കത്ത

5️⃣2️⃣ ഇന്ത്യ തദ്ദേശീയമായി നിർമ്മിച്ച ആദ്യ യുദ്ധ ടാങ്ക്
🅰️ വിജയാന്ദ

5️⃣3️⃣ ഇന്ത്യയിൽ യുദ്ധ ടാങ്കുകളുടെ നിർമ്മാണം കേന്ദ്രീകരിച്ചിരിക്കുന്നത്
🅰️ ആവഡി (തമിഴ്നാട്)

5️⃣4️⃣ മിന്നൽ ആക്രമണത്തിന് ഇന്ത്യ ഉപയോഗിച്ച യുദ്ധവിമാനം
🅰️ മിറാഷ് 2000 (വജ്ര എന്നറിയപ്പെടുന്നു)

5️⃣5️⃣ ഇന്ത്യയിലെ ആദ്യ വനിതാ ജവാൻ
🅰️ ശാന്തി തിഗ്ഗ

5️⃣6️⃣ ഇന്ത്യൻ കരസേനയുടെ ആദ്യ ആസ്ഥാനം?
🅰️ ഡൽഹിയിലുള്ള ചെങ്കോട്ട

5️⃣7️⃣ തദ്ദേശീയമായി നിർമ്മിച്ച ആദ്യത്തെ ഇന്ത്യൻ അന്തർവാഹിനി ?
🅰️ ഐ.എൻ.എസ്. ശൽകി

5️⃣8️⃣ഇന്ത്യൻ നാവികസേനയുടെ പ്രത്യേക കമാൻഡോ യൂണിറ്റ്?
🅰️മെറൈൻ കമാൻഡോസ് (MARCOS)

5️⃣9️⃣ വ്യോമസേന ഇന്ത്യൻ എയർ ഫോഴ്സ് എന്ന പേര് സ്വീകരിച്ചത്?
🅰️ 1950 ജനുവരി 26

6️⃣0️⃣ ഇന്ത്യൻ വ്യോമസേന രൂപീകരിക്കാൻ ശുപാർശ ചെയ്ത കമ്മിറ്റി ?
🅰️ സാൻ ഹട്ട് കമ്മിറ്റി .

അംഗീകരിച്ച വർഷങ്ങൾ

★ ദേശീയ പതാകയെ ഭരണഘടന നിർമ്മാണ സഭ അംഗീകരിച്ചത്❓
-1947 ജുലെെ 22

★ ജനഗണമന – ദേശീയ ഗാനം❓
-1950 ജനുവരി 24

★ ദേശീയ ഗീതം❓
-1950 ജനുവരി 24

★ സിംഹ മുദ്ര❓
-1950 ജനുവരി 26

★ ദേശീയ കലണ്ടറായി ശകവർഷത്തെ അംഗീകരിച്ചത്❓
-1957 മാർച്ച് 22

★ മയിലിനെ അംഗീകരിച്ചത്❓
-1963

★ കടുവയെ അംഗീകരിച്ചത്❓
-1972

★ ദേശീയ നദിയായ് ഗംഗയെ
അംഗീകരിച്ചത്❓
-2008 നവംബർ 4

★ ജലജീവിയായി ഗംഗ
ഡോൾഫിനെ അംഗീകരിച്ചത്❓
-2009 ഒക്ടോബർ 5

★ രൂപയുടെ ചിഹ്നം ₹ അംഗീകരിച്ചത്❓
-2010 ജൂലായ് 15

★ ദേശീയ പെെതൃകമൃഗമായി ആനയെ അംഗീകരിച്ചത്❓
-2010 ഒക്ടോബർ 22

ചൗരി ചൗരാ സംഭവം

1922 ഫെബ്രുവരി 5

ചൗരി ചൗരാ സംഭവം

1922 ഫെബ്രുവരി 5-ന് ഉത്തർ‌പ്രദേശിലെ ചൗരി ചൗരായിൽ വച്ച് നിസ്സഹകരണ പ്രസ്ഥാനത്തിന്റെ ഭാഗമായി നടന്ന ഒരു ജാഥയിൽ പങ്കെടുത്ത ആളുകൾക്കെതിരെ പൊലീസ് വെടിവെക്കുകയും തുടർന്ന് ജനക്കൂട്ടം പോലീസ് സ്റ്റേഷൻ ആക്രമിച്ച് തീയിടുകയും ചെയ്ത സംഭവമാണ് ചൗരി ചൗരാ സംഭവം എന്ന പേരിൽ ഇന്ത്യൻ ചരിത്രത്തിൽ അറിയപ്പെടുന്നത്.. ഈ സംഭവത്തിൽ മൂന്ന് സിവിലിയന്മാരും 22 പോലീസുകാരും കൊല്ലപ്പെട്ടു.

പശ്ചാത്തലം

ബ്രിട്ടീഷുകാരെ ഇന്ത്യയിൽ നിന്നും തുരത്തണമെങ്കിൽ ആദ്യം വേണ്ടത് ഇന്ത്യയിൽ നിന്നും അവർക്കു ലഭിക്കുന്ന സാമ്പത്തിക സ്രോതസ്സ് ഇല്ലാതാക്കുകയാണ് വേണ്ടതെന്നുള്ള തീരുമാനപ്രകാരം ഗാന്ധിയും അനുയായികളും 1922 ഫെബ്രുവരി 1-ന് സിവിൽ ആജ്ഞാലംഘനം ഗുജറാത്തിലെ ബർദോളിയിൽ നിന്നും തുടങ്ങാൻ തീരുമാനിച്ചു. തുച്ഛമായ വിലയ്ക്ക് ബ്രിട്ടൺ ഇന്ത്യയിൽ നിന്നും പരുത്തി വാങ്ങിക്കൊണ്ടുപോയി തുണി നെയ്തുണ്ടാക്കി അത് കപ്പലിൽ ഇന്ത്യയിൽ കൊണ്ടുവന്ന് ഗണ്യമായ ലാഭത്തിന് വിറ്റുപോന്ന പ്രവണത അവസാനിപ്പിക്കുവാൻ വിദേശവസ്ത്രങ്ങൾ വലിച്ചെറിയുവാൻ ഗാന്ധിജി ജനങ്ങളോട് ആഹ്വാനം ചെയ്തു. ഇംഗ്ലണ്ടിലുണ്ടാക്കിയ വസ്ത്രങ്ങളുടെ കൂമ്പാരങ്ങൾക്ക് നാടെങ്ങും തീയീട്ടാണ് ജനങ്ങളിതിനോട് പ്രതികരിച്ചത്.

ബ്രിട്ടീഷുകാരുടെ പ്രതികരണം പെട്ടെന്നായിരുന്നു. അവർ മുപ്പതിനായിരത്തോളമാളുകളെ അറസ്റ്റ് ചെയ്തു. പൊതുയോഗങ്ങളും ജാഥകളും ബലം പ്രയോഗിച്ച് പിരിച്ചുവിട്ടു. ഇതോടെ സമരം കൂടുതൽ ശക്തമാകാൻ പോവുകയാണെന്ന് ഗാന്ധി വൈസ്രോയിയെ എഴുതിയറിയിച്ചു. നികുതി കൊടുക്കുവാൻ വിസമ്മതിക്കുവാനും ബ്രിട്ടീഷ് നിയമങ്ങളെ അവഗണിക്കുവാനും ഗാന്ധിജി ജനങ്ങളോടാവശ്യപ്പെട്ടു.

അദ്ദേഹത്തിന്റെ വാക്കുകളിൽ നിന്നും ഊർജ്ജം സംഭരിച്ച് ആയിരക്കണക്കിനാളുകൾ ജയിലിൽ പോയി. ബോംബേയിലെ ഗവർണർ ഈ സമരത്തെ ലോകചരിത്രത്തിലെ ഏറ്റവും ഭീമമായ പരീക്ഷണം എന്നാണ് വിശേഷിപ്പിച്ചത്. അങ്ങനെ സമരം എല്ലാ അർത്ഥത്തിലും വിജയത്തിനടുത്തെത്താറായി നിന്നദിവസങ്ങളിലാണ് ചൗരിചൗരാ സംഭവം അരങ്ങേറുന്നത്.

സംഭവം

ഫെബ്രുവരി 2-ന് നിസഹകരണപ്രസ്ഥാനത്തിന്റെ അനുയായികൾ വില വർദ്ധനവിൽ പ്രതിഷേധിച്ച് പ്രാദേശിക മാർക്കറ്റിൽ നടത്തിയ ജാഥയ്ക്കെതിരെ പോലീസ് ബലപ്രയോഗം നടത്തുകയും നേതാക്കളെ അറസ്റ്റ് ചെയ്ത് ലോക്കപ്പിലടക്കുകയും ചെയ്തു. ഇതിനെതിരെ ജനരോഷം നിലനിൽക്കുന്ന സാഹചര്യത്തിലാണ് ഫെബ്രുവരി 5 -ന് ചൗരി ചൗരായിലുള്ള ലോക്കൽ മാർക്കറ്റിൽ വെച്ച് ഒരു മദ്യശാലയ്ക്കെതിരെ ധർണനടത്താൻ ജനനേതാക്കൾ തീരുമാനിച്ചത്. ഈ സാഹചര്യം കണക്കിലെടുത്ത് കൂടുതൽ സായുധപോലീസുകാരെ ഗവന്മെന്റ് പോലീസ് സ്റ്റേഷനിലേയ്ക്ക് അയക്കുകയുണ്ടായി. ഗവണ്മെന്റിനെതിരെ മുദ്രാവാക്യം മുഴക്കിക്കൊണ്ട് ആൾക്കൂട്ടം മുന്നോട്ട് നീങ്ങി. സാഹചര്യം നിയന്ത്രണവിധേയമാക്കുവാനായി പോലീസ് ആകാശത്തേയ്ക്ക് വെടിവെച്ചു. എന്നാൽ ഇത് വിപരീതഫലമാണുണ്ടാക്കിയത്. ജനക്കൂട്ടം പോലീസുകാർക്കെതിരെ വീറോടെ മുദ്രാവാക്യം വിളിക്കാനും കല്ലെറിയാനും തുടങ്ങി. ഇതോടെ മുന്നോട്ടുകുതിക്കുന്ന ജനക്കൂട്ടത്തിനുനേരെ വെടിവെക്കാൻ പോലീസ് സബ് ഇൻസ്പെക്ടർ നിർദ്ദേശിച്ചു. മൂന്ന് പേർ ആ നിമിഷം വെടിയേറ്റ് വീണു. അതിലധികം പേർക്ക് പരിക്കേറ്റു.

ഇതോടെ ജനങ്ങളുടെ വീറും വാശിയും പരകോടിയിലെത്തി. അവർ ആക്രോശിച്ചുകോണ്ട് മുന്നോട്ടുകുതിച്ചു. ആയിരക്കണക്കിന് ജനങ്ങൾ തങ്ങളുടെ നേർക്ക് കുതിച്ചുവരുന്നത് കണ്ട് നിയന്ത്രണം കൈവിട്ടത് മനസ്സിലാക്കിയ പോലീസുകാർ പിന്തിരിഞ്ഞോടി പോലീസ് സ്റ്റേഷനിൽ അഭയം പ്രാപിച്ചു. തങ്ങളുടെ സഖാക്കളുടെ മൃതശരീരത്തിന് പകരം ചോദിക്കാനായി പോലീസ് സ്റ്റേഷൻ കെട്ടിടത്തിന്റെ നാലുഭാഗത്ത് നിന്നും തീകൊളുത്തി.

സബ് ഇൻസ്പെക്ടറടക്കം 22 പോലീസുകാർ ജീവനോടെ സ്റ്റേഷനുള്ളിൽ കിടന്ന് വെന്തുമരിച്ചു.

ശേഷം
ഈ സംഭവത്തോടെ നിസ്സഹകരണ പ്രസ്ഥാനം നിർത്തിവെക്കുന്നതായി ഗാന്ധിജി ജനങ്ങളെ അറിയിച്ചു. തന്റെ അപക്വമായ ആവേശം മൂലമാണ് ഗവണ്മെന്റിനെതിരെതിരെ കലാപം നടത്താൻ ജനങ്ങളെ പ്രേരിപ്പിച്ചതെന്ന് ഗാന്ധിജി വിചാരിച്ചു. സംഭവത്തെത്തുടർന്ന് അദ്ദേഹം അഞ്ച് ദിവസം നിരാഹാരമനുഷ്ഠിച്ചു. അങ്ങനെ വിജയത്തോടടുത്തു നിന്ന നിസ്സഹകരണപ്രസ്ഥാന പ്രവർത്തനങ്ങൾ 1922 ഫെബ്രുവരി 12-ഓടെ ഇന്ത്യൻ നാഷണൽ കോൺഗ്രസ് ദേശീയതലത്തിൽ നിർത്തിവെച്ചു.

ലതാ മങ്കേഷ്കർ

❓പിന്നണി ഗായികയെന്ന നിലയിൽ പ്രശസ്തയായ ഭാരതരത്നം ജേതാവ് – ലതാ മങ്കേഷ്കർ

❓ഫാൽക്കേ അവാർഡും ഭാരതരത്നവും നേടിയ ഏക വനിത – ലതാ മങ്കേഷ്കർ

❓ ലതാ മങ്കേഷ്കറിന് ഭാരതരത്നം ലഭിച്ച വർഷം – 2001

❓ഇന്ത്യയുടെ മെലഡി ക്വീൻ എന്നറിയപ്പെടുന്നത് – ലതാമങ്കേഷ്‌കർ

❓ലതാ മങ്കേഷ്‌കർ പാടിയ മലയാള സിനിമ – നെല്ല്

❓ഗിന്നസ് ബുക്കിലും സ്ഥാനം പിടിച്ച ഭാരതരത്നം ജേതാവ് – ലതാമങ്കേഷ്‌കർ

❓ ഏറ്റവും കൂടുതൽ ചലച്ചിത്രഗാനങ്ങൾ പാടിയ ഗായിക ആര്? – ലതാമങ്കേഷ്‌കർ

❓ആശ ബോൺസ്ലെയുടെയും ലത മങ്കേഷ്കറുടെയും സഹോദരനായ സംഗീത സംവിധായകൻ ആര്? – ഹൃദയനാഥ് മങ്കേഷ്‌കർ

❓ലത മങ്കേഷ്‌കർ ഫിലിം ഫെയർ അവാർഡ് കൈകൊള്ളുവാൻ വിസമ്മതിക്കുന്നത് എന്തുകൊണ്ട്? – പല തവണ നേടിയിട്ടുള്ളതിനാൽ ഇനി മറ്റ് ഗായകർക്ക് അവസരം ലഭിക്കുന്നതിനുവേണ്ടി

❓. ലത മങ്കേഷ്‌കർ ഇതുവരെ എത്ര ചലച്ചിത്രഗാനങ്ങൾ പാടിയിട്ടുണ്ട്? – ഏകദേശം 25,000

❓ലത മങ്കേഷ്‌കർ ഡി.ലിറ്ററേച്ചർ ബിരുദം നേടിയിട്ടുള്ളത് ഏത് സർവകലാശാലയിൽ നിന്നാണ് – പൂനെ സർവകലാശാലയിൽ നിന്ന്

❓ ലത മങ്കേഷ്‌കർ ആദ്യമായി നിർമ്മിച്ച ഹിന്ദി ചലച്ചിത്രം ഏത്? – ലേക്കിൻ