ELECTION COMMISSION ARTICLES

📦ELECTION COMMISSION ARTICLES
➖➖➖➖➖➖➖➖➖➖➖

📦Article 324 – Superintendence, direction and control of elections to be vested
in an Election Commission

📦Article 325 – No person to be ineligible for inclusion in, or to claim to be included in a special, electoral roll on grounds of religion, race, caste or sex

📦Article 326 – Elections to Lok Sabha and State Legislatives to be on the basis of adult suffrage

📦Article 327 – Power of Parliament to make provision with respect to elections to Legislatures

📦Article 330 – Reservation of seats for SC & ST in Lok Sabha

📦Article 331 – Representation of Anglo-Indian in Lok Sabha

📦Article 332 – Reservation of seats for SC & ST in State Legislative Assemblies

📦Article 333 – Representation of Anglo-Indian in State Legislative Assemblies

📦Article 243K – State Election Commission

📦Article 243ZA- Elections to the Municipalities

ജനുവരി 31

ഇന്നത്തെ പ്രത്യേകതകൾ 31-01-2021

ഇന്ന് 2021 ജനുവരി 31 1196 മകരം 18, 1442 ജമാദുൽ ആഖിർ 17, ഞായർ

➡ _*ചരിത്രസംഭവങ്ങൾ

1992 – ദേശീയ വനിതാ കമ്മീഷൻ നിലവിൽ വന്നു

1504 – ഫ്രാൻസ് നേപ്പിൾസ് അരഗോണിനു അടിയറവെച്ചു.

1929 – റഷ്യ ലിയോൺ ട്രോട്സ്കിയെ നാടുകടത്തി.

1930 – 3 എം സ്കോച്ച് ടേപ്പ് ഉല്പ്പാദനമാരംഭിച്ചു.

1950 – അമേരിക്കൻ പ്രസിഡന്റ് ഹാരി ട്രൂമാൻ ഹൈഡ്രജൻ ബോംബ് നിർമ്മിക്കാനുള്ള ഉദ്ദേശം വെളിപ്പെടുത്തി.

1958 – ജെയിംസ് വാൻ അലൻ ഭൂമിയുടെ വാൻ അലൻ വികിരണ ബെൽറ്റ് കണ്ടെത്തി.

1995 – സമ്പദ്‌വ്യവസ്ഥ സ്ഥിരതയുള്ളതാക്കാൻ ബിൽ ക്ലിന്റൺ മെക്സിക്കോയ്ക്ക് 20 ബില്ല്യൻ ഡോളർ ധനസഹായം പ്രഖ്യാപിച്ചു.

1606 – ഗൺപൗഡർ പ്ലോട്ട്: പാർലമെന്റിനും കിങ് ജെയിംസിനുമെതിരായി നടത്തിയ ഗൂഢാലോചനയുടെ ഫലമായി ഗൈ ഫോക്സിനെ വധിക്കുന്നു.

1747 – ലണ്ടൻ ലോക്ക് ഹോസ്പിറ്റലിൽ ആദ്യമായി വെനെറൽ ഡിസീസ് ക്ലിനിക്ക് ആരംഭിച്ചു.

1953 – നോർത്ത് സീ ഫ്ലഡ് നെതർലൻഡിൽ 1,800 പേര്രും യുണൈറ്റഡ് കിംഗ്ഡത്തിൽ 300 ലധികം പേരും മരണമടഞ്ഞു.

1966 – ലൂണ പരിപാടിയുടെ ഭാഗമായി ആളില്ലാത്ത ലൂണ 9 ബഹിരാകാശവാഹനം സോവിയറ്റ് യൂണിയൻ വിക്ഷേപിച്ചു.

1968 – ഓസ്ട്രേലിയയിൽ നിന്നും നൗറു സ്വാതന്ത്ര്യം നേടി.

2018 – രണ്ട് ബ്ളൂ മൂണും പൂർണ്ണ ചന്ദ്രഗ്രഹണവും സംഭവിച്ചു.`

➡️ ദിനാചരണങ്ങൾ

ലോക കുഷ്ഠ രോഗ ദിനം ( ജനുവരിയിലെ അവസാന ഞായറാഴ്ച്ച )
Inspire Your Heart With Art Day ⭕ _Backward Day ⭕ _Gorilla Suit Day

➡ _*ജനനം

1975 – പ്രീതി സിൻഡ – ( മുൻ ബോളിവുഡ്‌ നടിയും ഐ പി എൽ ടീം പഞ്ചാബിന്റെ ഉടസ്ഥരിൽ ഒരാളുമായ പ്രീതി സിൻഡ )

1896 – ദത്താത്രേയ രാമചന്ദ്ര ബേന്ദ്രേ – ( കന്നഡ സാഹിത്യത്തിൽ നവോദയ കാലഘട്ടത്തിലെ ഏറ്റവും പ്രശസ്തരായ കവിയും ജ്ഞാനപീഠ പുരസ്കാര ജേതാവുംരസവേ ജനന, വിരസവേ മരണ, സമരസവേ ജീവന” (രസമാണ് ജനനം, വിരസമാണ് മരണം, സമരസമാണ് ജീവിതം) എന്ന്‍ എഴുതിയ അംബികതനയദത്ത എന്ന ദത്താത്രേയ രാമചന്ദ്ര ബേന്ദ്രെ )

1923 – മേജർ സോമനാഥ്‌ ശർമ്മ – ( ഇന്ത്യയുടെ പരമോന്നത സൈനിക ബഹുമതിയായ പരമവീര ചക്ര ആദ്യമായി നേടിയ വ്യതിയാണ്‌ മേജർ സോമനാഥ ശർമ്മ )

1915 – തോമസ്‌ മെർട്ടൻ – ( ആദ്ധ്യാത്മികത, സാമൂഹ്യനീതി, വിശ്വശാന്തി എന്നീ വിഷയങ്ങളിൽ എഴുപതോളം ഗ്രന്ഥങ്ങൾക്കുപുറമേ ഒട്ടേറെ ഉപന്യാസങ്ങളും, നിരൂപണങ്ങളും എഴുതുകയും, രണ്ടാം ലോകമഹായുദ്ധത്തിലെ വിമുക്തസൈനികരും വിദ്യാർത്ഥികളും ഉൾപ്പെടെ ഒട്ടേറെ അമേരിക്കൻ യുവാക്കളെ സന്യാസജീവിതം തെരഞ്ഞെടുക്കാൻ പ്രേരിപ്പിച്ച ജനപ്രീതി നേടിയ ദ സെവൻ സ്റ്റോറി മൗണ്ടൻ എന്ന ആത്മകഥ എഴുതുകയും ചെയ്ത അമേരിക്കൻ കത്തോലിക്കാ സന്യാസിയും എഴുത്തുകാരനുമായിരുന്ന തോമസ് മെർട്ടൻ )

1929 – റുഡോൾഫ്‌ ലുഡ്‌വിഗ്‌ മോസ്ബർ – ( ( മോസ്ബർ പ്രതിഭാസം ) എന്ന പ്രതിഭാസം കണ്ടുപിടിച്ചതിന്, 1961 ലെ ഭൗതികശാസ്ത്ര നോബൽ സമ്മാനം ലഭിച്ച ജർമൻ ഭൗതിക ശാസ്ത്രജ്ഞൻ റുഡോൾഫ് ലുഡ്‌വിഗ് മോസ്ബർ

➡ _*മരണം

1948 – ലക്ഷ്മി നാരായണ പുരം വിശ്വനാഥ അയ്യർ രാമസ്വാമി അയ്യർ – ( ദ്രാവിഡഭാഷകളുടെ, പ്രത്യേകിച്ച് മലയാളത്തിന്റെ ഭാഷാശാ സ്ത്രപരമായ ഘടന, ഉല്പത്തി, രൂപാന്തരം തുടങ്ങിയ രംഗങ്ങളിൽ അസാമാന്യമായ നൈപുണ്യം പ്രദർശിപ്പിക്കുകയും, മലയാളത്തിന്റെ രൂപവിജ്ഞാനം, സ്വനിമവിജ്ഞാനം എന്നിവയെക്കുറിച്ച് പ്രൗഢവും ശ്രദ്ധേയവുമായ പഠനങ്ങൾ എഴുതുകയും, കേരളപാണിനീയത്തിന്റെ മേന്മകളും കുറവുകളും എടുത്തുകാണിച്ചുകൊണ്ടു് രാജരാജവർമ്മയുടെ മലയാളഭാഷാസിദ്ധാന്തങ്ങളേയും അനുമാനങ്ങളേയും ആഴത്തിൽ വിശകലനം ചെയത് കേരളപാണിനീയക്കുറിപ്പുകൾ എഴുതുകയും പ്രഗല്ഭ ഭാഷാശാസ്ത്രജ്ഞനും അദ്ധ്യാപകനുമായിരുന്നു ലക്ഷീനാരായണപുരം വിശ്വനാഥയ്യർ രാമസ്വാമി അയ്യർ )

2004 – സുരയ്യ. ജമാൽ ഷേക്ക്‌ – ( 40- 50 കാലഘട്ടത്തിൽ ഇന്ത്യൻ സിനിമയിൽ നായികയായും ഗായികയായും തിളങ്ങി നിന്ന വ്യക്തിത്വം ആയിരുന്നു സുരയ്യ )

1970 – എം കെ ജിനചന്ദ്രൻ – ( ആധുനിക വയനാടിന്റെ ശില്പികളിൽ പ്രധാനിയും കെ.പി.സി.സി ട്രഷറര്‍ പാർലമെൻറിൽ സൗത്ത് ഇന്ത്യൻ ഭാഗത്തുനിന്നുള്ള അംഗങ്ങൾക്കുള്ള ചീഫ് വിപ്പ് ,എന്നി പദവികള്‍ വഹിച്ച ലോക്സഭാംഗമായിരുന്ന എം.കെ. ജിനചന്ദ്രൻ )

1969 – മെഹർ ബാബ – ( നാൽപ്പത്തിനാലു വർഷം മരണം വരെ മൗനവൃതം ആചരിക്കുകയും ശിഷ്യർ അദ്ദേഹത്തിന്റെ ആഒഗ്യങ്ങളും ഭാവങ്ങളും ആസ്പദമാക്കി “ഈശ്വരൻ സംസാരിക്കുന്നു” എന്ന പുസ്തകം രചിക്കുകയും ചെയ്ത ദൈവത്തിന്റെ അവതാരം എന്ന് ലോകമെമ്പാടുമുള്ള അനുയായികൾ വിശ്വസിക്കുന്ന മെഹർ ബാബ എന്ന മെഹർ വാൻ ഷെറിയാർ ഈരാണി )

1981 – വില്യം ഗോപാലവ – ( സിലോണിന്റെ അവസാനത്തെ ഗവർണർ ജനറലും, 1972-ൽ ശ്രീലങ്ക, റിപ്പബ്ലിക് ആയതിനു ശേഷം രാജ്യത്തിന്റെ ആദ്യത്തെ (നോൺ എക്സിക്യുട്ടീവ്) പ്രസിഡണ്ടുമായിരുന്ന വില്യം ഗോപാലവ )

1987 – മിൻജുർ കനകസഭാവതി ഭക്തവൽസലം – ( ഒരു വക്കീലും, രാഷ്ട്രീയ നേതാവും സ്വാതന്ത്ര്യ സമര സേനാനിയും മദ്രാസ് സംസ്ഥാനത്തിലെ അവസാനത്തെ കോൺഗ്രസ്സ് മുഖ്യമന്ത്രിയും ആയിരുന്ന മിൻജൂർ കനക സഭാപതി ഭക്തവത്സലം )

2009 – നാഗേഷ്‌ – ( തമിഴ് ചലച്ചിത്രലോകത്തെ ഏറ്റവും പ്രമുഖരായ ഹാസ്യതാരങ്ങളിൽ ഒരാളും സ്വന്തം കഥ യെന്നു പറയപ്പെടുന്ന സർവർ സുന്ദരം എന്ന ഹിറ്റ് ചിത്രത്തിൽ നായകനായി അഭിനയിച്ച നാഗേഷ് എന്ന ചേയൂർ കൃഷ്ണ റാവു ഗുണ്ടു റാവു )

➡ _*മറ്റു പ്രത്യേകതകൾ

നൌറു : സ്വാതന്ത്ര്യ ദിനം ⭕ അമർ തിഥി (മെഹർ ബാബയുടെ ചരമദിനം

അപ്പിക്കോ പ്രസ്ഥാനം

🌱🌱അപ്പിക്കോ പ്രസ്ഥാനം🌱🌱

🎄 സുന്ദർലാൽ ബഹുഗുണയുടെ ചിപ്കോ പ്രസ്ഥാനത്തിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട് 1983 സെപ്തംബർ 8 ന് കർണ്ണാടകത്തിലെ പരിസ്ഥിതി പ്രവർത്തകനായ പാണ്ഡുരംഗ് ഹെഗ്ഡെ സ്ഥാപിച്ചതാണ് അപ്പിക്കോ പ്രസ്ഥാനം

🎄 1956 ൽ കർണ്ണാടകത്തിലാണ് പാണ്ഡുരംഗ് ഹെഗ്‌ഡെ ജനിച്ചത്

🎄 കർണ്ണാടകത്തിലെ ഉത്തരകന്നഡ ജില്ലയിലെ ഒരു ചെറിയ ഗ്രാമമായ ഗുബ്ബി ഗഡ്ഡെ യിലാണ് ഈ പ്രസ്ഥാനം ആരംഭിച്ചത്.

🎄 തേക്ക് പ്ലാന്റേഷനുവേണ്ടി പശ്ചിമ ഘട്ടത്തിലെ സാധാരണമരങ്ങള്‍ വെട്ടുന്നതിലുള്ള പ്രതിഷേധത്തിന്റെ ഭാഗമായാണ് അപ്പികോ പ്രസ്ഥാനം രൂപപ്പെട്ടത്.

🎄 ചിപ്കോ പ്രസ്ഥാനത്തിലേതിനു സമാനമായി മരത്തെ ആലിംഗനം ചെയ്യുകയാണ് അപ്പിക്കോയിലും ചെയ്യുന്നത്
കന്നഡയില്‍ അപ്പിക്കോ എന്ന പദത്തിന്റെ അര്‍ഥം ആലിംഗനം ചെയ്യുക എന്നാണ്

🎄 കർണാടകയിൽ സ്ഥാപിച്ച കൈഗാ ആണവ നിലയ ത്തിൽ നിന്നുള്ള റേഡിയേഷൻ കൊണ്ടുണ്ടാകുന്ന അപകടങ്ങളെകുറിച്ച് ജനങ്ങളെ ബോധവൽക്കരിക്കുന്നതിൽ മുഖ്യ പങ്കു വഹിക്കുന്ന വ്യക്തിയാണ് പാണ്ഡുരംഗ് ഹെഗ്‌ഡെ

🎄 റെയിൽവേ ലൈൻ നിർമിക്കാൻ പശ്ചിമഘട്ടത്തിൽ മരങ്ങൾ വെട്ടിക്കുറയ്ക്കുന്നതിനെതിരെ സുപ്രീം കോടതിയിൽ ഇദ്ദേഹം കേസ് ഫയൽ ചെയ്തു

🎄 ജലവൈദ്യുതി ഉല്പാദനത്തിനായി വളരെ ഉയരത്തിൽ നിർമ്മിച്ച അണക്കെട്ടുകളെ പരിസ്ഥിതി സംരക്ഷണത്തിന്റെ കണ്ണിലൂടെ അദ്ദേഹം എതിർക്കുന്നു

🎄 പശ്ചിമഘട്ട സംരക്ഷണ കാമ്പെയിനു കളിലെ സജീവസാന്നിധ്യമാണ് ഹെഗ്‌ഡെ.

🎄 15-ാമത് ലോകസഭാ തെരഞ്ഞെടുപ്പിനു മുമ്പുതന്നെ പശ്ചിമഘട്ട സംരക്ഷണത്തിനുവേണ്ടി സമഗ്ര നയങ്ങൾ ആവിഷ്കരിക്കാൻ പ്രാപ്തിയുള്ള സ്ഥാനാർത്ഥികളെ തെരെഞ്ഞെടുപ്പിൽ മത്സരിപ്പിക്കുന്നതിനുവേണ്ടി പശ്ചിമഘട്ട പ്രകടന പത്രിക Western Ghats Manifesto പുറത്തിറക്കി

Best Tips

വിറ്റാമിൻ എ യുടെ അഭാവം മൂലം ഉണ്ടാവുന്ന ഒരു രോഗമാണ് – കൊരാറ്റോ മലേഷ്യ

വിറ്റാമിൻ ഡി യുടെ അഭാവം മൂലം ഉണ്ടാവുന്ന ഒരു രോഗമാണ് – ഓസ്റ്റിയോ മലേഷ്യ

ജനുവരി 30

ഇന്നത്തെ പ്രത്യേകതകൾ 30-01-2021

ഇന്ന് 2021 ജനുവരി 30, 1196 മകരം 17, 1442 ജമാദുൽ ആഖിർ 16, ശനി

➡ _*ചരിത്രസംഭവങ്ങൾ

1287 – രാജാവായിരുന്ന വാറുവെ ഹന്തവാഡി രാജ്യത്തെ സ്ഥാപിച്ചു കൊണ്ട് പാഗൻ രാജ്യത്തിൽ നിന്ന് സ്വാതന്ത്ര്യം പ്രഖ്യാപിച്ചു.

1649 – ഇംഗ്ലണ്ടിലെ ചാൾസ് ഒന്നാമനെ ശിരച്ഛേദം ചെയ്തു.

1820 – എഡ്വാർഡ് ബ്രാഡ്ഫീൽഡ് ട്രിനിറ്റി പെനിൻസുല സന്ദർശിക്കുകയും അന്റാർട്ടിക്കയുടെ കണ്ടെത്തൽ അവകാശപ്പെടുകയും ചെയ്തു.

1847 – യെർബ ബ്യൂണ കാലിഫോർണിയക്ക് സാൻ ഫ്രാൻസിസ്കോ കാലിഫോർണിയ എന്ന് നാമകരണം ചെയ്തു.

1902 – ലണ്ടനിൽ ആംഗ്ലോ-ജാപ്പനീസ് അലയൻസ് ഒപ്പുവച്ചു.

2013 – നാരോ -1 ദക്ഷിണ കൊറിയ ആദ്യ റോക്കറ്റ് കാരിയർ വിക്ഷേപിച്ചു

1933 – അഡോൾഫ് ഹിറ്റ്ലർ ജർമ്മനിയുടെ ചാൻസലറായി ചുമതലയേറ്റു.

1948 – ഇന്ത്യൻ സ്വാതന്ത്ര്യ സമര നായകൻ മഹാത്മാ ഗാന്ധി , നാഥുറാം ഗോഡ്സേയുടെ വെടിയേറ്റു മരിച്ചു.

2007 – മൈക്രോസോഫ്റ്റ് പുതിയ ഓപ്പറേറ്റിങ് സിസ്റ്റമായ വിൻ‌ഡോസ് വിസ്റ്റ പുറത്തിറക്കി.

➡️ _*ദിനാചരണങ്ങൾ

⭕ _രക്തസാക്ഷി ദിനം ( സർവ്വോദയ ദിനം )

ദേശീയ കുഷ്ഠരോഗദിനം –
ഗാന്ധിജിയുടെ രക്തസാക്ഷി ദിനമായ ഇന്ന് ഇന്ത്യയിൽ ദേശീയ കുഷ്ഠരോഗദിനം . ജനുവരിയിലെ അവസാന ഞായറാഴ്ച്ചയായിരുന്നു അന്താരാഷ്ട്ര കുഷ്ഠരോഗ ദിനം

⭕ _Seed Swap Day
⭕ _Inane Answering Message Day
⭕ _Croissant Day

➡ _*ജനനം

1933 – കെ എം മാണി – ( കേരള കോൺഗ്രസ് (എം) ന്റെ നേതാവും പാല നിയോജക മണ്ഡലത്തിന്റെ എം എൽ എ യും ഏറ്റവുമധികം തവണ (12 പ്രാവശ്യം) ബജറ്റ് അവതരിപ്പിച്ച ധനമന്ത്രിയും ആയ കരിങ്ങോഴക്കൽ മാണി മാണി എന്ന കെ എം മാണി )

1951 – പ്രകാശ്‌ ജാവേദ്‌കർ – ( പതിനാറാം ലോക്സഭയിലെ പരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാനം (സ്വതന്ത്ര്യ ചുമതല). പാർലമെന്ററി കാര്യം എന്നീ വകുപ്പുകളുടെയും, മാനുഷിക വിഭവശേഷി വകുപ്പിന്റെ സ്വതന്ത്ര ചുമതലയുമുള്ള സഹ മന്ത്രി പ്രകാശ് ജാവേദ്‌കർ )

1957 – പ്രിയദർശൻ – ( ചിത്രം, വന്ദനം, കിലുക്കം, തേന്മാവിൻ കൊമ്പത്ത്‌, കാലാപാനി, തുടങ്ങി നിരവധി ചിത്രങ്ങൾ മലയാളത്തിലും ഹിന്ദിയിലും തമിഴിലും സംവിധാനം ചെയ്ത പ്രയദർശൻ )

1991 – അന്ന രേഷ്മ രാജൻ

1929 – ഇസാമു അകസാക്കി – ( കൂടുതൽ ഊർജക്ഷമവും ദീപ്തവുമായ ബ്ലൂ ലൈറ്റ് എമിറ്റിംഗ് ഡയോഡുകൾ (എൽ ഇ ഡി) വികസിപ്പിച്ചതിനും ബന്ധപ്പെട്ട ഗവേഷണങ്ങൾക്കും 2014 ലെ ഭൗതികശാസ്ത്രത്തിനുള്ള നോബൽ സമ്മാനഒ ലഭിച്ച ജപ്പാനീസ് ഭൗതിക ശാസ്ത്രഞ്ജൻ ഇസാമു അകസാക്കി )

1960 – എറിക്‌ ബെറ്റ്‌സി ഗിൻ – ( ഒപ്റ്റിക്കൽ സൂക്ഷ്മദർശിനിയുടെ വികസനവുമായി ബന്ധപ്പെട്ട പഠനങ്ങൾക്ക് രസതന്ത്രത്തിന്നുള്ള നോബൽ സമ്മാനം ലഭിച്ച എറിക് ബെറ്റ്സി ഗിൻ )

1987 – റെബേക്ക. ക്വിൻ – ( ഐറിഷ് പ്രൊഫഷണൽ റെസ്ലറും അഭിനേത്രിയുമായ ബെക്കി ലിഞ്ച് എന്ന റെബേക്ക ക്വിൻ )

1990 – മിച്ചൽ സ്റ്റാർക്ക്‌ – ( ഓസ്ട്രേലിയൻ അന്താരാഷ്ട്ര ക്രിക്കറ്റ് താരമായ മിച്ചൽ ആരോൺ സ്റ്റാർക്ക് എന്ന മിച്ചൽ സ്റ്റാർക്ക്‌ )

1986 – രഞ്ജിത്‌ മഹേശ്വരി – ( കോട്ടയം സ്വദേശിയായ പ്രമുഖ ട്രിപ്പിൾ ജമ്പർ രഞ്ജിത്ത് മഹേശ്വരി )

1910 – സി സുബ്രഹ്മണ്യം – ( ഹരിതവിപ്ലവത്തിലൂടെ ഭാരതത്തിന്‌ ഭക്ഷ്യധാന്യോല്പ്പാദനത്തിൽ‌ സ്വയം‌പര്യാപ്തത കൈവരിക്കാൻ സഹായിച്ചവരിൽ പ്രമുഖനും, ഗാന്ധീയനും മുൻ കേന്ദ്രമന്ത്രിയുമായിരുന്ന ചി ദംബരം സുബ്രമണ്യം എന്ന സി. സുബ്റഹ്മണ്യം )

1917 – വാമൻ ദത്താത്രേയ പട്‌വർദ്ധൻ – ( ഇന്ത്യയുടെ ആണവ രസതന്ത്രശാസ്ത്രജ്ഞനും പ്രതിരോധ ശാസ്ത്രജ്ഞനും വിസ്ഫോടന എഞ്ചിനീയറിങ്ങ് വിദഗ്ദനുമായിരുന്ന വാമൻ ദത്താത്രേയ പട്‌വർദ്ധൻ )

1882 – ഫ്രാങ്‌ൿളിൻ ഡി റൂസ്‌വെൽറ്റ്‌ – ( അമേരിക്കയുടെ 32-ആമത്തെ പ്രസിഡന്റായിരുന്നു ഫ്രാങ്ക്ളിൻ ഡിലനോ റൂസ്‌വെൽറ്റ് (1882 ജനുവരി 30 – 1945ഏപ്രിൽ 12). ഫ്ഡൃ എന്ന ചുരുക്കപ്പേരിൽ സാധാരണ അറിയപ്പെടുന്നു. നാലു തവണ പ്രസിഡന്റ് സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ട അദ്ദേഹം 1933 മുതൽ 1945 വരെ അമേരിക്കൻ പ്രസിഡന്റായിരുന്നു. രണ്ട് തവണയിൽ കൂടുതൽ അമേരിക്കൻ പ്രസിഡന്റായ ഒരേയൊരു വ്യക്തിയാണദ്ദേഹം. )

1925 – ഡഗ്ലസ്‌ ഏംഗൽബർട്ട്‌ – ( ഇന്നത്തെ കമ്പ്യൂട്ടറുകളിലെ പ്രധാനപ്പെട്ട ഒരു ഇൻപുട്ട് ഡിവൈസ് ആയ മൗസ് കണ്ടുപിടിച്ച വ്യക്തിയാണ് ഡഗ്ലസ് ഏംഗൽബർട്ട് )`

മരണം

1948 – മഹാത്മാഗാന്ധി – ( അഹിംസയിലൂന്നിയ സത്യാഗ്രഹം എന്ന സമര സിദ്ധാന്തത്തിലൂടെ ലോകമെമ്പാടും ശ്രദ്ധേയനായ ദാർശനികനും ഇന്ത്യൻ സ്വാതന്ത്ര്യസമര പ്രസ്ഥാനത്തിന്റെ നേതാവും വഴികാട്ടിയുമായിരുന്ന “രാഷ്ട്രപിതാവ്” മോഹൻ‌ദാസ് കരംചന്ദ് ഗാന്ധി അഥവാ മഹാത്മാ ഗാന്ധി )

1980 – അമ്പാടി ഇക്കാവമ്മ – ( അനാസക്തിയോഗം (വിവർത്തനം), ഒരച്ഛൻ മകൾക്കയച്ച കത്തുകൾ (വിവർത്തനം), ബാലകഥകൾ, ദിവാൻ ശങ്കരവാര്യർ,ശ്രീഹർഷൻ, ടോൾസ്റ്റോയി, നീതികഥകൾ, കുട്ടികളുടെ പൂങ്കാവനം, അശോകന്റെ ധർമലിപികൾ, വിവേകാനന്ദൻ, മതം പൗരസ്ത്യ-പാശ്ചാത്യ ദേശങ്ങളിൽ തുടങ്ങിയ കൃതികള്‍ രചിച്ച സാഹിത്യകാരിയും വിവർത്തകയുമായിരുന്ന അമ്പാടി ഇക്കാവമ്മ )

2016 – ടി എൻ ഗോപകുമാർ – ( സംസ്ഥാന ടെലിവിഷൻ പുരസ്കാരം നേടിയിട്ടുള്ള ഏഷ്യാനെറ്റിലെ ശ്രദ്ധേയമായ പ്രതിവാര പരിപാടിയായ “കണ്ണാടി”യുടെ സം‌വിധാനവും അവതരണവും നിർ‌വഹിച്ചിരുന്ന ഏഷ്യാനെറ്റിന്റെ പ്രോഗ്രാം ചീഫും അവതാരകനും ഏഷ്യാനെറ്റ് ന്യൂസിൻറെ എഡിറ്റർ ഇൻ ചീഫുമായിരുന്ന ടി.എൻ. ഗോപകുമാർ )

2007 – സിഡ്നി ഷെൽഡൻ – ( ബ്രോഡ്‌വേ നാടരചയിതാവ്, ഹോളിവുഡ് ടി.വി-സിനിമ തിരക്ക‌ഥാകാരൻ, നോവലിസ്റ്റ് എന്നി മേഖലകളില്‍ പ്രത്യേകിച്ചും അദര്‍ സൈഡ് ഓഫ് മിട്നൈറ്റ് , മാസ്റര്‍ ഓഫ് ഗൈം, തുടങ്ങിയ ബെസ്റ്റ് സെല്ലേഴ്സ് എഴുതിയ സിഡ്നി ഷെൽഡൻ )

1991 – ജോൺ ബാർഡീൻ – ( ചരിത്രം മാറ്റിമറിച്ച കമ്പ്യൂട്ടറുകളുടെ പ്രധാന ഭാഗങ്ങളായ മൈക്രോപ്രൊസസറുകൾ, മെമ്മറി , സെർക്യൂട്ടുകൾ ഇവയുടെ അടിസ്ഥാന നിർമ്മാണഘടകമായ ട്രാൻസിസ്റ്റർ എന്ന കണ്ടുപിടുത്തത്തിന് പിന്നിലുള്ള ശാസ്ത്രജ്ഞരിലൊരാളായ ജോൺ ബാർഡീൻ )`

➡ _*മറ്റു പ്രത്യേകതകൾ

ഗാന്ധി സ്മരണ ദിനം ⭕ ദേശീയ ശുചീകരണ ദിനം

ജനുവരി 30
ദേശീയ കുഷ്ഠ രോഗ നിവാരണ ദിനം

റൌൾ ഫെലോറോ ആണ് ലോകകുഷ്ഠരോഗദിനം ആവിഷ്കരിച്ചത് 1954 ൽ ജനുവരി 31 നായിരുന്നു കുഷ്ഠരോഗദിനം ആചരിച്ചു തുടങ്ങിയത്. പിന്നീടാണത് ജനുവരിയിലെ അവസാനത്തെ ഞായറാഴ്ചയായി നിശ്ചയിച്ചത്.
ഇന്ത്യ ജനുവരി 30 കുഷ്ഠരോഗ നിർമ്മാർജ്ജന ദിനമായി ആചരിക്കുന്നു. ഗാന്ധിജിക്ക് കുഷ്ഠ രോഗികളോട് ഉണ്ടായിരുന്ന ദയാവായ്പും അനുകമ്പയും കണക്കിലെടുത്താണ് അദ്ദേഹത്തിന്റെ രക്തസാക്ഷിത്വദിനമായ ജനുവരി 30 ന് കുഷ്ഠരോഗനിർമ്മാർജ്ജന ദിനമായി ആചരിക്കുന്നത്.

സയൻസ്

സയൻസ്

  1. ഗ്രീഡ് രോഗം എന്നറിയപ്പെടുന്ന രോഗം?

✅️എയ്ഡ്സ്

  1. നിലവിലുണ്ടായിരുന്ന 63 മൂലകങ്ങളെ ആറ്റോമിക മാസിന്‍റെ അടി‌സ്ഥാനത്തിൽ വർഗീകരിച്ച് 1869 ൽ ആവര്‍ത്തന പട്ടിക പുറത്തിറക്കിയത്?

✅️ഡിമിത്രി മെൻഡലിയേവ്

3.ജന്തുശാസ്ത്രത്തിന്‍റെ പിതാവ്?

✅️അരിസ്റ്റോട്ടിൽ

4.അന്തരീക്ഷവായുവിൽ ഏറ്റവും കൂടുതലുള്ള രണ്ടാമത്തെ മൂലകം?

✅️ഓക്സിജൻ

  1. ഓറഞ്ച്; നാരങ്ങ എന്നിവയില്‍ അടങ്ങിയിരിക്കുന്ന ആസിഡ് എന്താണ്?

✅️സിട്രിക്കാസിഡ്

  1. ചേമ്പ് – ശാസത്രിയ നാമം?

✅️കൊളക്കേഷ്യ എസ് ക്കുലെന്റ

  1. ആദ്യത്തെ ആറ്റം ബോംബിൽ ഉപയോഗിച്ച ന്യൂക്ലീയര്‍ ഇന്ധനം?

✅️യുറേനിയം 235

  1. ആറ്റം കണ്ടുപിടിച്ചത്?

✅️ജോൺ ഡാൾട്ടൻ

  1. പാറ്റയുടെ ശ്വസനാവയവം?

✅️ട്രക്കിയ

  1. ഡൈനാമിറ്റ് കണ്ടുപിടിച്ചത്?

✅️ആൽഫ്രഡ്‌ നോബൽ

  1. താപം അളക്കുന്നതിനുള്ള ഉപകരണം?

✅️കലോറി മീറ്റർ

  1. ഹോസുകൾ ഉണ്ടാക്കാൻ ഉപയോഗിക്കുന്ന കൃത്രിമ റബർ ഏത്?

✅️തയോക്കോൾ

  1. ഫംഗസിനെ കുറിച്ചുള്ള ശാസ്ത്രിയ പഠനം?

✅️മൈക്കോളജി

  1. ബറൈറ്റ വാട്ടർ – രാസനാമം?

✅️ബേരിയം ഹൈഡ്രോക്സൈഡ് ലായനി

  1. നാണ്യവിളകളിൽ വെളുത്ത സ്വർണ്ണം എന്നറിയപ്പെടുന്നത്?

✅️കശുവണ്ടി

  1. ഉയർന്ന ഊഷ്മാവ് അളക്കുന്നതിനുള്ള ഉപകരണം?

✅️പൈറോ മീറ്റർ

  1. ഒരു ലായനിയിലെ പഞ്ചസാരയുടെ അളവ് അളക്കുന്നതിനുള്ള ഉപകരണം?

✅️സക്കാരി മീറ്റർ

  1. ഹോട്ട് മെയിലിന്‍റെ പിതാവ്?

✅️സബീർഭാട്ടിയ

  1. ശരീരത്തിലെ ഏറ്റവും കടുപ്പമേറിയ ഭാഗം?

✅️പല്ലിലെ ഇനാമല്‍ (Enamel)

20.പോസ്റ്റുമോർട്ടത്തെക്കുറിച്ചുള്ള പഠനം?

✅️ഓട്ടോപ്സി

  1. പരിക്രമണ വേഗത കുറഞ്ഞ ഗ്രഹം?

✅️നെപ്ട്യൂൺ

  1. സ്ഥാനം കൊണ്ട് ഒരു വസ്തുവിന് ലഭിക്കുന്ന ഊർജ്ജം?

✅️സ്ഥിതികോർജ്ജം

ഭാരതപ്പുഴ

ഭാരതപ്പുഴ

▫കേരളത്തിലെ രണ്ടാമത്തെ നീളം കൂടിയ നദിയാണു ഭാരതപ്പുഴ.

“നിള” എന്നപേരിലും ഈ നദി അറിയപ്പെടുന്നു.

▫പശ്ചിമ ഘട്ടത്തിലെ ആനമല യിൽ നിന്നും ഉത്ഭവിച്ച് അറബിക്കടലിൽ പതിക്കുന്ന ഭാരതപ്പുഴയുടെ ആകെ നീളം 209 കിലോമീറ്ററാണ് .

▫ കേരളത്തിന്റെ സാംസ്കാരിക ചരിത്രത്തിൽ അവിസ്മരണീയ സ്ഥാനമാണ് ഭാരതപ്പുഴയ്ക്കുള്ളത് . കേരളസംസ്കാരത്തിന് ഏറ്റവും സംഭാവന നൽകുന്ന നദിയും കേരളപൈതൃകത്തിന്റെ പര്യായമായ നദിയും ഭാരതപ്പുഴയാണ്

▫മലയാള സാഹിത്യത്തിലും ഒട്ടേറെ മലയാളികളുടെ ജീ‍വിതത്തിലും ഭാരതപ്പുഴയുടെ യുടെ സാന്നിധ്യം അടയാളപ്പെടുത്തുന്നുണ്ട്.

മാമാങ്കം നടത്തിയിരുന്നത് ഭാരതപ്പുഴയുടെ തീരത്താണ്

പേരാർ, കോരയാർ, വരട്ടാർ, വാളയാർ എന്നീ ശുദ്ധദ്രാവിഡനാമങ്ങളും ഭാരതപ്പുഴ, നിള, ഗായത്രി, മംഗലനദി എന്നീ സംസ്കൃതനാമങ്ങളും ഈ നദിക്കുണ്ട്

“കേരളത്തിന്റെ നൈൽ നദി” എന്നറിയപ്പെടുന്നു .

പൊന്നാനിപ്പുഴ എന്നും അറിയപ്പെടുന്നു

▫കേരളത്തിലെ ആദ്യ ഉരുക്ക് തടയണ നിർമ്മിച്ചിരിക്കുന്നത് ഭാരതപ്പുഴയിലാണ്

▫ഭാരതപ്പുഴ ചിറ്റൂരിൽ അറിയപ്പെടുന്ന പേരാണ്‌ “ശോകനാശിനിപ്പുഴ”

▫ശോകനാശിനിപ്പുഴ യെന്ന് ഭാരതപ്പുഴയെ വിളിച്ചത് തുഞ്ചത്ത്‌ രാമാനുജൻ എഴുത്തച്ഛൻ ആയിരുന്നു

▫ഭാരതപ്പുഴയുടെ പ്രധാന പോഷക നദികൾ …..👇
കണ്ണാടിപ്പുഴ, തൂതപ്പുഴ, ഗായത്രിപ്പുഴ, കൽപ്പാത്തിപ്പുഴ.
▫▫▫▫▫▫▫▫▫▫

constitution

constitution

🔊 അർട്ടിക്കിൾ 14- അവസര സമത്വത്തെ പാദിക്കുന്നു.

🔊 ആർട്ടിക്കിൾ 19 –
6 അടിസ്ഥാന സ്വാതന്ത്ര്യങ്ങളെക്കുറിച്ച് പ്രതിപാദിക്കുന്നു.

🔊 ആർട്ടിക്കിൾ 21- ജീവനും വ്യക്തി സ്വാതന്ത്രി ത്തിനുമുള്ളഅവകാശം

🔊 ആർട്ടിക്കിൾ 24 – ബാലവേല നിരോധനം

🔊 ആർട്ടിക്കിൾ 25 – മതസ്വാതന്ത്ര്യം

🔊 ആർട്ടിക്കിൾ 31- സ്വത്തവകാശം (300 (A) – Legal right)

🔊 ആർട്ടിക്കിൾ 32 – ഭരണഘടനാ പ്രതിവിധിക്കുള്ള അവകാശം
ഈ ആർട്ടിക്കിളിനെ- യാണ് അംബേദ്കർ ഭരണഘടനയുടെ ആത്മാവും ഹൃദയവും എന്ന് വിശേഷിപ്പിച്ചത്

🔊 ആർട്ടിക്കിൾ 40 – പഞ്ചായത്തുകളുടെ രൂപീകരണം

🔊 ആർട്ടിക്കിൾ 123 – ഓർഡിനൻസ് പുറപ്പെടുവിക്കാനുള്ള രാഷ്ട്രപതിയുടെ അധികാരം

🔊 ആർട്ടിക്കിൾ 213 – ഓർഡിനൻസ് പുറപ്പെടുവിക്കാനുള്ള ഗവർണറുടെ അധികാരം

🔊 ആർട്ടിക്കിൾ 280 – ധനകാര്യ കമ്മീഷൻ

🔊 ആർട്ടിക്കിൾ 324 – ഇലക്ഷൻ കമ്മീഷൻ

🔊 ആർട്ടിക്കിൾ 368 – ഭരണഘടനാ ഭേദഗതി

ചിപ്‌കോ പ്രസ്ഥാനം

🌿🌿ചിപ്‌കോ പ്രസ്ഥാനം🌿🌿

⭐️പരിസ്‌ഥിതിക്കു വേണ്ടിയുള്ള ഇന്ത്യയിലെ ആദ്യത്തെ സംഘടിത സമരപ്രസ്ഥാനമാണ് ചിപ്കോ പ്രസ്ഥാനം

⭐️ചിപ്കോ എന്ന ഹിന്ദി വാക്കിന്റെ അർത്ഥം ചേർന്ന് നിൽക്കൂ ,ഒട്ടി നിൽക്കൂ എന്നൊക്കെയാണ്‌. മരങ്ങൾ സംരക്ഷിക്കാൻ മരത്തോട് ഒട്ടിച്ചേർന്നു നിൽക്കുക എന്നതാണ് അർത്ഥമാക്കുന്നത്

⭐️ 1973 ലാണ് ചിപ്കോ പ്രസ്ഥാനം ആരംഭിച്ചത്

⭐️ 1973 ൽ ഉത്തരാഖണ്ഡിലെ (അന്ന് ഉത്തർ പ്രദേശിന്റെ ഭാഗമായിരുന്നു ) ചമോലി ജില്ലയിലെ റെനി ഗ്രാമത്തിൽ ഗ്രാമീണ വനിതകൾ മരങ്ങൾ മുറിക്കുന്നതിനെതിരെ നടത്തിയ സമരമാണ് ഈ പ്രക്ഷോഭത്തിൽ നാഴികക്കല്ലായത്.

⭐️ചിപ്കോ പ്രസ്ഥാനത്തിനു നേതൃത്വം നൽകിയത് സുന്ദർലാൽ ബഹുഗുണ ,ചണ്ടി പ്രസാദ് ഭട്ട് എന്നിവർ ആയിരുന്നു

⭐️ 1987 ൽ ചിപ്കോ പ്രസ്ഥാനത്തിന് റൈറ്റ് ലൈവ്ലിഹുഡ് പുരസ്കാരം ലഭിക്കുകയുണ്ടായി.

⭐️ 1927 ൽ ഉത്തരാഖണ്ഡിലെ തെഹ്‌രി എന്ന സ്ഥലത്തിനടുത്തുള്ള മറോദ എന്ന ഗ്രാമത്തിലാണ്‌ ബഹുഗുണ ജനിച്ചത്.

⭐️ 1970-കളിൽ ചിപ്കോ പ്രസ്ഥാനത്തിലെ അംഗമെന്ന നിലയിലും പിന്നീട് 1980 മുതൽ 2004 വരെ തെഹ്‌രി അണക്കെട്ട് വിരുദ്ധ പ്രസ്ഥാന ത്തിന്റെ മുന്നണിപ്പോരാളി എന്ന നിലയിലും ഹിമാലയ സാനുക്കളിലെ വനസം‌രക്ഷണത്തിനായി വർഷങ്ങളോളം അദ്ദേഹം പോരാടി.

⭐️ 2009 ജനുവരി 26 ന്‌ ഏറ്റവും വലിയ രണ്ടാമത്തെ ബഹുമതിയായ പത്മ വിഭൂഷൺ പുരസ്കാരം നൽകി ഭാരത സർക്കാർ അദ്ദേഹത്തെ ആദരിച്ചു

⭐️സുന്ദർലാൽ ബഹുഗുണ പരിസ്ഥിതിവാദത്തിന്‌ നൽകിയ പ്രധാന മുദ്രാവാക്യമാണ്
“ആവാസ വ്യവസ്ഥയാണ്‌ സ്ഥിരസമ്പത്ത് ” “Ecology is permanent economy”

⭐️മൂന്ന് A കളാണ്‌ ബഹുഗുണയെ വഴികാട്ടുന്ന തത്ത്വശാസ്തം.

1.Austerity

അത്യാർത്ഥിയോടുള്ള വിരക്തി

  1. Alternatives

എല്ലാ പ്രശ്നങ്ങൾക്കും ഒരു ബദൽ മാർഗ്ഗമുണ്ട്

3.Afforestation

വനവത്കരണം നിരവധി പ്രശ്നങ്ങൾ പരിഹരിക്കും

⭐️ രാജ്യത്തെ ആദ്യ പരിസ്‌ഥിതി സമരനായകൻ എന്നു വിശേഷിപ്പിക്കപ്പെടുന്ന വ്യക്തിയാണ് ചണ്ടി പ്രസാദ് ഭട്ട് ചിപ്‌കോ പ്രസ്‌ഥാനത്തിലൂടെയാണ് ഇദ്ദേഹം രാജ്യശ്രദ്ധ നേടിയത്.

ഇന്നത്തെ പ്രത്യേകതകൾ 28-01-2021

ഇന്ന് 2021 ജനുവരി 28, 1196 മകരം 15, 1442 ജമാദുൽ ആഖിർ 14, വ്യാഴം

➡ _*ചരിത്രസംഭവങ്ങൾ

1624- സർ തോമസ് വാർണർ കരീബിയൻ ദ്വീപുകളിലെ ആദ്യ ബ്രിട്ടീഷ് കോളനി സ്ഥാപിച്ചു.

1820- ഫേബിയൻ ഗോട്ലെയ്ബ് വോൻ ബെലിങ്ഹൗസനും മിഖായെൽ പെട്റോവിച്ച് ലാസറേവും നയിച്ച റഷ്യൻ പര്യവേഷകസംഘം അന്റാർട്ടിക്കൻ ഭൂഖണ്ഡം കണ്ടെത്തി.

1932- ജപ്പാൻ ഷാങ്ഹായി ആക്രമിച്ചു.

1986- യു.എസ്. ബഹിരാകാശ പേടകം ചലഞ്ചർ വിക്ഷേപണത്തിനിടെ തകർന്നു വീണ് ഏഴു ഗവേഷകർ മരിച്ചു.

1547 – ഹെൻറി എട്ടാമൻ മരിച്ചു. ഒൻപത് വയസ്സുള്ള മകൻ, എഡ്വേർഡ് ആറാമൻ രാജാവാകുന്നു.

1813 – ജെയ്ൻ ഓസ്റ്റന്റെ പ്രൈഡ് ആൻഡ് പ്രെജുഡിസ് ബ്രിട്ടനിൽ ആദ്യമായി പ്രസിദ്ധീകരിച്ചു.

1846 – ഇന്ത്യയിലുണ്ടായ അലിവാൾ യുദ്ധം സർ ഹാരി സ്മിത്തിന്റെ നേതൃത്വത്തിലുള്ള ബ്രിട്ടീഷ് സേന ജയിച്ചു.

1986 – യു എസ്‌ സ്പേസ്‌ ഷട്ടിൽ ചലഞ്ചർ തകർന്ന് അതിലെ മുഴുവൻ പേരും കൊല്ലപ്പെട്ടു

1878 – യാലെ ഡെയ്ലി ന്യൂസ് അമേരിക്കൻ ഐക്യനാടുകളിലെ ആദ്യത്തെ ദിന കോളേജ് ദിനപത്രം ആയി.

1920 – സ്പാനിഷ് ലീജിയൻ സ്ഥാപനം.

1950 – സുപ്രീം കോടതി പ്രവർത്തനം തുടങ്ങി

2006 – പോളണ്ടിലെ കറ്റോവീസ് ഇന്റർനാഷണൽ ഫെയറിലെ കെട്ടിടത്തിൻറെ മേൽക്കൂര ഹിമത്തിന്റെ ഭാരം മൂലം തകർന്നു, 65 പേർ കൊല്ലപ്പെടുകയും 170 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.

➡️ _*ദിനാചരണങ്ങൾ

ഇന്ന് തൈപ്പൂയം ⭕ _Data Privacy Day ⭕ _Global Community Engagement Day ⭕ _International Lego Day ⭕ _Kazoo Day ⭕ _Blueberry Pancake Day

➡ _*ജനനം

1930 – പണ്ഡിറ്റ്‌ ജസ്‌രാജ്‌ – ( പ്രമുഖ ഹിന്ദുസ്ഥാനി ഗായകൻ. ഹരിയാനയിലെ ഹിസ്സാറിൽ സംഗീത പാരമ്പര്യമുള്ള കുടുംബത്തിൽ 1930 ൽ ജനിച്ചു.മേവതി ഘരാനയിലെ അറിയപ്പെടുന്ന സംഗീതജ്ഞൻ )

1925 – ഡോ : രാജ രാമണ്ണ – ( കർണ്ണാടക സ്വദേശിയായ പ്രമുഖ അണുശാസ്ത്രഞ്ജൻ.അണുവിഘടനം സംബന്ധിച്ച നൂതന സിദ്ധാന്തം അവതരിപ്പിച്ചു. അണുഭൗതികം എന്ന മേഖലയിൽ ശ്രദ്ധേയമായ പരീക്ഷണ പ്രവർത്തനങ്ങൾക്കൊപ്പം തന്നെ സംഗീതം സാഹിത്യം, രാഷ്‌ട്രീയം എന്നീ മേഖലകളിലും വ്യക്തിമുദ്രപതിപ്പിച്ച ശാസ്‌ത്രജ്ഞനായിരുന്നു രാജാരാമണ്ണ. രാജസ്ഥാനിലെ പൊഖറാൻ മരുഭൂമിയിൽ 1974 മേയ് 18-ന് നടന്ന ആദ്യത്തെ അണുപരീക്ഷണപദ്ധതിയുടെ സൂത്രധാരായിരുന്നു ഇദ്ദേഹം.

1986 – ശ്രുതിഹാസൻ – ( നടൻ കമലഹാസന്റെ മകളും ഹിന്ദിയിലും തമിഴിലും ആയി നിരവധി ചിത്രങ്ങളിൽ അഭിനയിക്കുകയും ചെറുപ്പം മുതൽ ചില ചിത്രങ്ങൾക്ക്‌ വേണ്ടി പാടുകയും ചെയ്ത ശ്രുതി ഹാസൻ

1992 – മിയ ജോർജ്ജ് – ( മലയാള ചലച്ചിത്ര സീരിയൽ നടിയാണ് മിയ ജോർജ്ജ് എന്നറിയപ്പെടുന്ന ജിമി ജോർജ്ജ്. അൽഫോൺസാമ്മ എന്ന ടെലിവിഷൻ പരമ്പരയിൽ മാതാവിന്റെ വേഷം ചേയ്തു രംഗത്ത്‌ വന്ന മിയ പിന്നീട്‌ ഈ അടുത്ത കാലത്ത്‌ , ചേട്ടായീസ്‌, ഗ്രേറ്റ്‌ ഫാദർ, എന്റെ മെഴുകുതിരി അത്താഴങ്ങൾ, കുട്ടനാടൻ ബ്ലോഗ്‌, വള്ളീം പുള്ളീം തെറ്റി, പാവാട , മെമ്മറീസ്‌, ഒരു നാൾ കൂത്ത്‌ തുടങ്ങി നിരവധി മലയാളം തമിഴ്‌ ചിത്രങ്ങളിൽ വേഷമിട്ടു )

1981 – മെജോ ജോസഫ്‌ – ( നോട്ട്‌ ബുക്ക്‌, സൈകിൾ, ട്രാഫിക്‌ , കന്മഴ പെയ്യും മുമ്പേ തുടങ്ങിയ ചിത്രങ്ങൾക്ക്‌ സംഗീതം നിർവ്വഹിച്ച മെജൊ ജോസഫ്‌ )

1948 – അജയ്‌ പൊഹാങ്കർ – ( കിരാന ഖരാനയുടെ പ്രമുഖനായ ഹിന്ദുസ്ഥാനി ഗായകൻ അജയ് പൊഹാങ്കർ )

1941 – പി മാധവൻ പിള്ള – (യയാതി, പ്രഥമപ്രതിശ്രുതി, മൃത്യുഞ്ജയം, തമസ്, ശിലാപത്മം തുടങ്ങിയ ഇതര ഭാരതീയ ഭാഷകളിലെ കൃതികൾ വിവർത്തനത്തിലൂടെ മലയാളികൾക്ക് പരിചയപ്പെടുത്തിയ സാഹിത്യ അക്കാഡമി പുരസ്ക്കാര ജേതാവ് പി. മാധവൻപിള്ള )

1894 – മുതുകുളം പാർവ്വതിയമ്മ – ( ഖണ്ഡകാവ്യം, കഥ, വിവർത്തനം, നോവൽ, നാടകം, ഉപന്യാസം, ജീവചരിത്രം എന്നീ മേഘലകളിൽ മുപ്പതോളം കൃതിക ൾ ഭാഷക്ക് സമ്മാനിച്ച മുതുകുളം പാർവ്വതിയമ്മ )

1899 – കെ എം കരിയപ്പ – ( ഇന്ത്യൻ കരസേനയുടെ ആദ്യത്തെ കമാണ്ടർ-ഇൻ-ചീഫ് ആയിരുന്നു ഫീൽഡ് മാർഷൽകൊണ്ടേര “കിപ്പർ” മണ്ടപ്പ കരിയപ്പ എന്ന കെ എം കരിയപ്പ )

1865 – ലാലാ ലജ്‌പത്‌ റായ്‌ – ( ബ്രിട്ടീഷ് രാജിനെതിരെയുള്ള രാഷ്ട്രിയപടനീക്കത്തിൽ പ്രധാനിയും പഞ്ചാബ് നാഷണൽ ബാങ്ക്, ലക്ഷ്മി ഇൻഷുറൻസ് കമ്പനിഎന്നീ സ്ഥാപനങ്ങളുടെ സ്ഥാപക നേതാക്കളിലൊരാളും ആയിരുന്ന ഇന്ത്യൻ സ്വാതന്ത്ര്യസമര പ്രവർത്തകനായിരുന്ന പഞ്ചാബിലെ സിംഹം എന്ന്‍ അറിയപ്പെട്ടിരുന്ന ലാലാ ലജ്പത് റായ് )

1958 – യൂജീൻ ഡുബോയി – ( മനുഷ്യ പരിണാമത്തിലെ സുപ്രധാന കണ്ണിയായ ഹോമോ ഇറക്ടസി (ജാവാ മനുഷ്യൻ)ന്റെ ഫോസിൽ ജാവാ ദ്വീപിൽ നിന്നും കണ്ടെത്തിയ ഡച്ച് വംശജനായ പരിണാമ ശാസ്ത്രജ്ഞൻ യൂജീൻ ഡുബോയി )

1912 – പോൾ ജാക്സൺ പൊള്ളാക്ക്‌ – ( ആധുനിക ചിത്രകലയെ സ്വാധീനിച്ച ഒരു അമേരിക്കൻ ചിത്രകാരനും അമൂർത്ത എക്സ്പ്രഷനിസ്റ്റ് പ്രസ്ഥാനത്തിലെ ഒരു പ്രധാന പ്രേരക ശക്തിയുമായിരുന്ന പോൾ ജാക്സൺ പൊള്ളോക്ക്‌.

1786 – നഥാലിയേൽ വല്ലിച്ച്‌ – ( കൊൽക്കൊത്ത ബൊട്ടാണിക്കൽ ഗാർഡന്റെ പ്രാഥമിക വികസനത്തിൽ പങ്കാളിയായ ഡച്ചു ഭിഷഗ്വരനും അനേകം സസ്യങ്ങൾക്ക് നാമകരണം ചെയ്ത ഒരു സസ്യശാസ്ത്രജ്ഞനും ആയിരുന്ന നഥാനിയേൽ വല്ലിച്ച്‌ )

മരണം

`1995 – സി ഉണ്ണിരാജ – (ജനയുഗത്തിന്റെയും നവയുഗത്തിന്റെയും മുഖ്യ പത്രാധിപരായും പ്രാഗിൽ നിന്നും പ്രസിദ്ധീകരിച്ചിരുന്ന വേൾഡ് മാർക്‌സിസ്റ്റ് റിവ്യൂവിന്റെ പത്രാധിപ സമിതിയിലും അംഗമായിരുന്ന കേരളത്തിലെ ആദ്യകാല കമ്മ്യൂണിസ്റ്റ് നേതാക്കളിലൊരാളായിരുന്ന ശിവശർമ്മ രാജ എന്ന സി.ഉണ്ണിരാജ )

1995 – ആർ കൃഷ്ണൻ – ( കേരള കർഷക സംഘം പ്രവർത്തകൻ, പാലക്കാട് ജില്ലാ കർഷക സഹകരണ സംഘം പ്രസിഡന്റ്, സി.പി.ഐ.(എം) സംസ്ഥാന സെക്രട്ടറിയേറ്റംഗം എന്നീ നിലകളില്‍ പ്രവർത്തിക്കുകയും ഒന്നും രണ്ടും, മൂന്നും, നാലും കേരളനിയമസഭകളിൽ ആലത്തൂർ നിയോജകമണ്ഡലത്തെ പ്രതിനിധീകരിക്കുകയും ചെയ്ത ആർ. കൃഷ്ണൻ )

2001 – തിക്കോടിയൻ – ( നിരവധി നാടകങ്ങൾ, നോവലുകൾ, തിരക്കഥകൾ, ഗാനങ്ങൾ എന്നിവ രചിച്ചിട്ടുള്ള പി. കുഞ്ഞനന്തൻ നായർ എന്ന തിക്കോടിയൻ )

2015 – മാള അരവിന്ദൻ – ( മലയാള സിനിമയിലെ പ്രമുഖ ഹാസ്യ താരമായിരുന്ന മാള അരവിന്ദൻ )

1939 – വില്യം ബട്ട്‌ലർ യേറ്റ്‌സ്‌ – ( ആംഗ്ലോ-ഐറിഷ് കവിയും നാടകകൃത്തും മിസ്റ്റിക്കുമായിരുന്ന നോബല്‍ സമ്മാന്‍ വിജെതാവ് വില്യം ബട്ട്ലർ യേറ്റ്സ് )

2018 – കലാമണ്ഡലം ഗീതാനന്ദൻ – ( ഓട്ടൻതുള്ളൽ കലാകാരൻ, വേദിയിൽ കുഴഞ്ഞു വീണ്‌ മരിച്ചു)

1996 – ജോസഫ്‌ ബ്രോഡ്‌സ്കി – ( സാഹിത്യത്തിനു നൊബേൽ പുരസ്കാരം ലഭിച്ച ഒരു റഷ്യൻ-അമേരിക്കൻ കവിയും പ്രബന്ധകാരനും ആയിരുന്ന ജോസെഫ് ബ്രോഡ്സ്കി )

2007 – ഒ പി നയ്യാർ -( ഹിന്ദി സിനിമയിലെ പ്രമുഖ സംഗീത സവിധായകൻ ,ദക്ഷിണേന്ത്യൻ സിനിമകൾക്കും സംഗീതം നൽകി. ലാഹോറിൽ ജനിച്ച ഓം പ്രകാശ്‌ നയ്യാർ എന്ന ഒ പി നയ്യാർ )

➡ _*മറ്റു പ്രത്യേകതകൾ

⭕ _അർമേനിയ: സൈന്യ ദിനം (Army Day)
⭕ _Data privacy day (വിവര സ്വകാര്യത ദിനം)

ജനുവരി 27

ഇന്നത്തെ പ്രത്യേകതകൾ 27- 01-2021

ഇന്ന് 2021 ജനുവരി 27, 1196 മകരം 14, 1442 ജമാദുൽ ആഖിർ 13, ബുധൻ

➡ _*ചരിത്രസംഭവങ്ങൾ

1678 – അമേരിക്കയിലെ ആദ്യ ഫയർ എഞ്ചിൻ കമ്പനി പ്രവർത്തനമാരംഭിച്ചു.

1880 – തോമസ് ആൽ‌വ എഡിസൺ ഇൻ‌കാൻഡസന്റ് ബൾബിനു പേറ്റന്റിനപേക്ഷിച്ചു.

1961 – നേര്യമംഗലം ജലവൈദ്യുത പദ്ധതി ഉൽഘാടനം ചെയ്തു

1984 – കൽപാക്കം ആണവ നിലയം ഉൽഘാടനം ചെയ്തു

1967 – നാസയുടെ അപ്പോളൊ മിഷനിൽ പൊട്ടിത്തെറി . 3 യാത്രികർ കൊല്ലപ്പെട്ടു

1967 – അറുപതോളം രാജ്യങ്ങൾ ചേർന്ന് ശൂന്യാകാശത്തുനിന്ന് ആണവായുധങ്ങൾ ഒഴിവാക്കാനുള്ള ഉടമ്പടി ഒപ്പുവെച്ചു.

1984 – കാൾ ലൂയിസ് 8.795 മീറ്റർ ചാടി സ്വന്തം ഇൻഡോർ ലോങ്ങ് ജമ്പ് റെക്കോഡ് മെച്ചപ്പെടുത്തി.

1302 – ഫ്ലോറൻസിൽ നിന്നും ഡാന്റെ അലിഘിയേരിയെ നാടുകടത്തി.

1785 – ആദ്യത്തെ പൊതു യൂണിവേഴ്സിറ്റിയായി ജോർജിയ യൂണിവേഴ്സിറ്റി സ്ഥാപിച്ചു.

1918 – ഫിന്നിഷ് ആഭ്യന്തര യുദ്ധത്തിന്റെ ആരംഭം.

2013 – ബ്രസീലിയൻ നഗരമായ സാന്റാ മാരിയ, റിയോ ഗ്രാൻഡെ ഡോ സുൽ എന്നിവിടങ്ങളിൽ ഒരു നൈറ്റ് ക്ലബിലെ തീപിടിത്തത്തിൽ ഇരുനൂറ്റി നാൽപ്പത് പേർ മരിച്ചു.

➡️ _*ദിനാചരണങ്ങൾ

National Geographic Day

International Holocaust Remembrance Day
Chocolate Cake Day

World Breast Pumping Day

ജനനം

1922 – ഒ മാധവൻ – ( കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യയുടെ ആദ്യ കാല പ്രവർത്തകരിൽ ഒരാളും, മലയാള നാടക വേദിയിലേക്ക് മികച്ച ഒട്ടനവധി നാടകങ്ങൾ സംഭാവന ചെയ്ത നാടക സംഘമായ കാളിദാസ കലാ കേന്ദ്രത്തിന്റെ സ്ഥാപകനും, പ്രശസ്ത നാടക, ചലച്ചിത്ര നടിയായ വിജയകുമാരിയുടെ ഭർത്താവും, മുകേശിന്റെ പിതാവും, നാടക സംവിധായകനും, നാടക നടനും, ചലച്ചിത്ര നടനുമായിരുന്ന ഒ. മാധവൻ )

1962 – സാബു സിറിൽ – ( ബാഹുബലി, സാഹൊ, ആർ,ആർ,ആർ, രാ.വൺ, യുവ,എന്തിരൻ, അന്യൻ, ഓം ശാന്തി ഓം അടക്കം നൂറുകണക്കിന്‌ ഹിന്ദി, മലയാളം, തമിഴ്‌, കന്നട, തെലുഗ്‌ ചിത്രങ്ങളിൽ കലാസംവിധായകൻ ആയ മലയാളി സാബു സിറിൾ )

1925 – വി ടി നന്ദകുമാർ – ( പ്രസിദ്ധീകരണകാലത്ത് വിവാദങ്ങൾ സൃഷ്ടിച്ച സ്വവർഗരതി അടിസ്ഥാനമാക്കി മലയാളത്തിലെ ആദ്യ നോവല്‍ “രണ്ടു പെൺകുട്ടികൾ” ,അടക്കം നോവൽ, ചെറുകഥ, നാടകം, ചലച്ചിത്രഗാനരചന, പത്രപ്രവർത്തനം തുടങ്ങിയ രംഗങ്ങളിൽ വ്യാപരിച്ചിരുന്ന സാഹിത്യകാരനായിരുന്ന വി.ടി. നന്ദകുമാർ )

1926 – എ എസ്‌ വൈദ്യ – ( ഇന്ത്യൻ കരസേനയുടെ പതിമൂന്നാമത്തെ മേധാവിയും, സുവർണ്ണക്ഷേത്രത്തിലേയ്ക്കുള്ള സൈനികമുന്നേറ്റത്തിനു രൂപരേഖ തയ്യാറാക്കി നൽകിയതിനു സുഖ്ദേവ്സിങ് സുഖ,ഹർജീന്ദർ സിങ് ജിൻഡ എന്നിവരുടെ വെടിയേറ്റു കൊല്ലപ്പെട്ട ജനറൽ ഏ.എസ്.വൈദ്യ മഹാവീർ ചക്രം . എന്ന അരുൺ ശ്രീധർ വൈദ്യ )

1924 – സാബു ദസ്തഗീർ – ( കര്‍ണാടകയില്‍ ഒരു ആനപ്പാപ്പന്റെ മകനായി ജനിക്കുകയും, എലിഫെൻഫെൻറ് ബോയി, ദ ഡ്രം, ദ തീഫ്‌ ഓഫ്‌ ബഗ്ദാദ്‌, ഗംഗദിന്‍, ജംഗിള്‍ ബുക്ക്,അറേബ്യൻ നൈറ്റ്സ്‌, വൈറ്റ്‌ സാവേജ്‌, കോബ്രാ വുമൺ, ടാംഗിയർ, തുടങ്ങിയബ്രിട്ടീഷ്‌, ഹോളിവുഡ്‌ സിനിമകളില്‍ അഭിനയിച്ച് ശ്രദ്ധേയനായ ആദ്യത്തെ രാജ്യാന്തര ഇന്ത്യന്‍ ചലച്ചിത്ര നടനായിരുന്ന സെലാർ ഷെയ്ഖ്‌ സാബു സ്ത എന്ന സാബു ദസ്തഗിർ )

1832 – ലൂയി കാരൾ – ( ആലിസസ് അഡ്വഞ്ചേഴ്സ് ഇൻ വണ്ടർ ലാൻഡ് ,ത്രൂ ദ് ലുക്കിങ് ഗ്ലാസ് ,.ആലിസസ് അഡ്വഞ്ചേഴ്സ് അണ്ടർ ഗ്രൗണ്ട് , ദ് നഴ്സറി ആലിസ് തുടങ്ങിയ എല്ലാക്കാലത്തും എല്ലാദേശത്തും കുട്ടികൾ നെഞ്ചിലേറ്റി ലാളിക്കുന്ന കഥകള്‍ രചിച്ച ചാൾസ് ലുട്വിഡ്ജ് ഡോഡ്ജ്സൺ എന്ന ലൂയി കാരൾ )

1974 – ചാമിന്ദ വാസ്‌ – ( മുൻ ശ്രീലങ്കൻ ക്രിക്കറ്റ്‌ താരം)

1979 – ഡാനിയൽ വെട്ടോറി – ( മുൻ ന്യുസിലാൻഡ്‌ ക്രിക്കറ്റ്‌ താരം )

1910 – തോമസ്‌ ജോൺ – ( കോൺഗ്രസ് പാർട്ടി പ്രവർത്തകനും മുൻ കേരളാ നിയമസഭാ സാമാജികനും കുട്ടനാട് കർഷക സംഘത്തിന്റെ രൂപീകരണത്തിൽ പ്രധാന പങ്ക് വഹിച്ചിരുന്ന ആളും ആയിരുന്ന തോമസ് ജോൺ )

1963 – ആരതി അംഗലേക്കർ ടിക്കേക്കർ – (ജയ്പൂർ – അത്രൗളി ഘരാനയിൽ പരിശീലനം സിദ്ധിച്ച ശേഷം നിരവധി ഹിന്ദി, മറാത്തി,കൊങ്കിണി സിനിമകൾക്കു വേണ്ടിയും പാടുകയും, മികച്ച പിന്നണിഗായികയ്ക്കുള്ള ദേശീയ ചലച്ചിത്രപുരസ്‌കാരത്തിന് രണ്ടു തവണ അർഹയായ പ്രമുഖ ഹിന്ദുസ്ഥാനി ശാസ്ത്രീയസംഗീതജ്ഞ ആരതി അംഗലേക്കർ ടിക്കേകർ )

1952 – അസ്മ ജിലാനി ജഹാംഗിർ – ( പാകിസ്താനിലെ പ്രമുഖ അഭിഭാഷകയും മനുഷ്യാവകാശ പ്രവർത്തകയുമായ അസ്മ ജിലാനി ജഹാംഗീർ )

മരണം

1997 – പ്രാക്കുളം ഭാസി – ( തിരുകൊച്ചി നിയമസഭ അംഗമായും, കേരള ഗ്രന്ഥശാലാ സംഘം പ്രസിഡന്റായും, കേരള സ്റ്റേറ്റ് ഹൗസിംഗ് ബോർഡ് ഡയറക്ടറായും ആർ.എസ്.പി. കൊല്ലം ജില്ലാ സെക്രട്ടറിയായും ദേവസ്വം ബോർഡ് പ്രസിഡന്റായും പ്രവർത്തിക്കുകയും. സംസ്ഥാനത്ത് ടൂറിസം മേളകൾ ആരംഭിക്കുകയും, ഇതര ജാതിക്കാരെ തന്ത്രവിദ്യ പഠിപ്പിച്ച് ശാന്തിക്കാരാക്കുകയും അംബലത്തിൽ ഷർട്ടിട്ടു കയറാമെന്ന കൽപ്പന പൊറപ്പെടുവിക്കുകയും ചെയ്ത പ്രാക്കുളം ഭാസി )

2009 – പ്രൊ : കാളിയത്ത്‌ ദാമോദരൻ – ( പ്രസിദ്ധ വിവർത്തനസാഹിത്യകാരനും അദ്ധ്യാപകനുമായിരുന്ന പ്രൊഫ. കാളിയത്ത് ദാമോദരൻ )

2009 – ആർ വെകിട്ടരാമൻ – ( ഇന്ത്യൻ നാഷണൽ കോൺഗ്രസ് അംഗം എന്ന നിലയിൽ നിരവധി മന്ത്രിപദങ്ങളും, ഉപരാഷ്ട്രപതിയും ,എട്ടാമത് രാഷ്ട്രപതിയും ആയിരുന്ന രാമസ്വാമി വെങ്കടരാമൻ )

1699 – സർ വില്യം ടെമ്പിൾ – ( ചാൾസ് രണ്ടാമൻ രാജാവിന്റെ അടുത്ത ഉപദേഷ്ടാവാകുകയും, ലൂയി പതിന്നാലാമന്റെ സാമ്രാജ്യ വികസനത്തിനെതിരായി സ്വീഡൻ, ഇംഗ്ലണ്ട്, ഐക്യ പ്രവിശ്യകൾ ചേർന്ന 1688 ലെ മൂവർ മുന്നണിയുടെ രൂപീകരണത്തിലും പങ്കുവഹിച്ച ബ്രിട്ടീഷ് നയതന്ത്രജ്ഞനും ഉപന്യാസകാരനുമായിരുന്ന സർ വില്യം ടെമ്പിൾ )

1943 – ബെഞ്ചമിൻ ടില്ലറ്റ്‌ – ( ഡോക്കേഴ്സ് യൂണിയൻ, ജനറൽ ഫെഡറേഷൻ ഒഫ് ട്രേഡ് യൂണിയൻസ് എന്നീ സംഘടനകൾ സ്ഥാപിച്ച ബ്രിട്ടീഷ് തൊഴിലാളി നേതാവായിരുന്ന ബഞ്ചമിൻ ടില്ലറ്റ്‌ )

1986 – എ എൽ ബാഷാം – ( ബ്രിട്ടീഷ്കാരനും, പ്രശസ്ത ഇന്തോളജിസ്റ്റും ചരിത്രകാരനുമായിരുന്ന ആർതർ ലെവ്​ലിൻ ബാഷാം എന്ന എ.എൽ.ബാഷാം )

2008 – സുഹാർത്തൊ – ( ഇരുപതാം നൂറ്റാണ്ട് കണ്ട എറ്റവും വലിയ മനുഷ കുരുതിയുടെ സൂത്രധാരനും, അഴിമതി വീരനും, . സുകാർണൊയെ അട്ടിമറിച്ച് 31 വർഷത്തോളം ഇൻഡോനേഷ്യയുടെ രണ്ടാമത്തെ പ്രസിഡന്റായി ഭരിക്കുകയും ചെയ്ത സുഹാർത്തൊ. )

2010 – ജെറോം ഡേവിഡ്‌ സാലിംഗർ – ( ദ് കാച്ചർ ഇൻ ദ് റൈഎന്ന ഒറ്റ കൃതികൊണ്ട് പ്രശസ്തിയിലേക്ക് ഉയർന്ന അമേരിക്കൻ സാഹിത്യകാരന്‍ ജെറോം ഡേവിഡ് സാലിംഗർ )

2010 – ഹൊവാർഡ്‌ സിൻ – ( അമേരിക്കൻ സാമ്രാജ്യത്വത്തിന്റെ ഇരുണ്ടവശം ചിത്രീകരിക്കുന്ന “അമേരിക്കൻ ഐക്യനാടുകളുടെ ജനകീയ ചരിത്രം” എന്ന കൃതി എഴുതിയ ബോസ്റ്റൺ യൂണിവേഴ്സിറ്റിയിലെ രാഷ്ട്രതന്ത്ര വിഭാഗം പ്രൊഫസറും ചരിത്രകാരൻ, എഴുത്തുകാരൻ, നാടകകൃത്ത്, ബുദ്ധിജീവി, ഇടതുപക്ഷ അരാജകവാദ പ്രവർത്തകൻ ഫ്‌ പ്രസിദ്ധനും ആയിരുന്ന ഹൊവാർഡ് സിൻ )

➡ _*മറ്റു പ്രത്യേകതകൾ

⭕ _ഇംഗ്ലണ്ട്, ജർമ്മനി, പോളണ്ട്, ഡെന്മാർക്ക് എന്നീ രാജ്യങ്ങളിൽ ഈ ദിനം ഹോളോകാസ്റ്റ് അനുസ്മരണമായി ആചരിക്കുന്നു.

ജനുവരി 26

ഇന്നത്തെ പ്രത്യേകതകൾ 26-01-2021

ഇന്ന് 2021 ജനുവരി 26, 1196 മകരം 13, 1442 ജമാദുൽ ആഖിർ 12, ചൊവ്വ

ചരിത്രസംഭവങ്ങൾ

1531 – 6.4-7.1 Mw ലിസ്ബൺ ഭൂകമ്പം മുപ്പതിനായിരം പേർ കൊല്ലപ്പെട്ടു.

1837 – മിഷിഗൺ 26-ാമത്തെ യുഎസ് സ്റ്റേറ്റ് ആയി അംഗീകാരം നൽകി.

1950 – ഇന്ത്യ റിപ്പബ്ലിക് ആയി. രാജേന്ദ്രപ്രസാദ് ആദ്യ രാഷ്ട്രപതി ആയി ചുമതലയേറ്റു.

1965 – ഹിന്ദി ഇന്ത്യയുടെ ഔദ്യോഗികഭാഷയായി.

1998 – ലിവിൻസ്കി കുംഭകോണം: അമേരിക്കൻ ടെലിവിഷനിൽ, അമേരിക്കൻ പ്രസിഡന്റ് ബിൽ ക്ലിന്റൺ മുൻ വൈറ്റ് ഹൌസ് ഇന്റേൺ മോണിക്ക ലിവിൻസ്കിയുമായി “ലൈംഗികബന്ധം” ഉള്ളതായി നിഷേധിക്കുന്നു.

2001 – ഇന്ത്യയിലെ ഗുജറാത്തിലുണ്ടായ ഭൂകമ്പത്തിൽ ഇരുപതിനായിരത്തിലധികം പേർ മരിച്ചു.

2004 – അഫ്ഘാനിസ്ഥാന്റെ പുതിയ ഭരണഘടനയിൽ പ്രസിഡണ്ട് ഹമീദ് കർസായി ഒപ്പു വച്ചു.

1950- അശോകസ്തംഭ ത്തിന് ദേശീയ ചിഹ്നം എന്ന അംഗീകാരം ലഭിച്ചു.

1950- ഇന്ത്യൻ ഫെഡറൽ കോടതി സുപ്രീം കോടതിയായി

1950.. ഉത്തർ പ്രദേശ്, പശ്ചിമ ബംഗാൾ, തമിഴ്നാട്, ഒറിസ, ആസാം, ബിഹാർ തുടങ്ങിയ സംസ്ഥാനങ്ങൾ നിലവിൽ വന്നു

1957- ജമ്മു – കാശ്മീരിൽ പ്രത്യേക ഭരണഘടന നിലവിൽ വന്നു

1957- ആദ്യ സംസ്ഥാന സ്കൂൾ യുവജനോത്സവം കൊച്ചിയിൽ തുടങ്ങി

1965- ഹിന്ദി ഇന്ത്യയുടെ ഔദ്യോഗിക ഭാഷയായി

1968- കേരള ലോട്ടറിയുടെ ആദ്യ നറുക്കെടുപ്പ്

1972- ഇടുക്കി ജില്ല നിലവിൽ വന്നു

2005 – കോണ്ടലീസ റൈസ് അമേരിക്കയുടെ വിദേശകാര്യ സെക്രട്ടറിയാകുന്ന ആദ്യത്തെ ആഫ്രിക്കൻ അമേരിക്കൻ വനിതയായി.

2015: സ്പെയ്നിലെ അൽബാസെറ്റയിലെ ലോസ് ലാനോസ് എയർ ബേസിൽ ഒരു വിമാനം തകർന്നു 11 പേർ മരിച്ചു. 21 പേർക്ക് പരിക്കേറ്റു.

➡️ ദിനാചരണങ്ങൾ

🇮🇳ഇൻഡ്യ : റിപ്പബ്ലിക്ക് ദിനം 🇮🇳 ⭕ ലോക കസ്റ്റംസ് ദിനം
Australia Day
_ആസ്ട്രേലിയ: ആസ്ട്രേലിയ day
⭕ _Spouses Day
⭕ _Peanut Brittle Day

➡ _*ജനനം

1966 – അനിതാ നായർ – ( ദ ബെറ്റർ മാൻ, ലേഡീസ് കൂപ്പെ , വേർ ദി റെയിൻ ഈസ് ബോൺ, മിസ്ടൃസ് , മലബാർ മൈൻഡ്‌സ് തുടങ്ങിയ കൃതികൾ രചിച്ച പ്രശസ്ഥ ഇൻഡോ ഇഗ്ലീഷ് സാഹിത്യകാരിയും മലയാളിയും ആയ അനിത നായർ )

1944 – ഏഞ്ചല ഡേവിസ്‌ – ( തീവ്ര ഇടതുപക്ഷ ചിന്താഗതി വച്ചു പുലർത്തുകയും അമേരിക്കൻ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ നേതാവും എഴുത്തുകാരിയുമായ ഏഞ്ചല വോൺ ഡേവിസ് എന്ന ഏഞ്ചല ഡേവിസ്‌ )

1988 – ഗിരീഷ്‌ ഹൊസനഗര നാഗരാജ ഗൗഡ – ( ഹൈജമ്പിൽ പാരാലിമ്പിക്സ് മെഡൽ സ്വന്തമാക്കുന്ന ആദ്യ ഇന്ത്യൻ താരമായ ഗിരീഷ് ഹൊസനഗര നാഗരാജ ഗൗഡ )

1967 – പ്രദീപ്‌ സോമസുന്ദരം – ( ചലചിത്രഗാനരംഗത്തും സംഗീത ആൽബങ്ങളിലും കർണ്ണാട സംഗീതത്തിലും ശ്രദ്ധേയനായ മലയാളി ഗായകൻ പ്രദീപ് സോമസുന്ദരം )

1925 – പോൾ ന്യുമാൻ – ( ‘ദ ഹസ്റ്റ്‌ലര്‍, ദ കളർ ഓഫ്‌ മണി, തുടങ്ങിയ സിനിമകളില്‍ അഭിനയിക്കുകയും ബാഫ്‌ റ്റ പുരസ്‌കാരം,ഓസ്‌കർ അവാർഡ്‌, ഗോൾഡൻ ഗ്ലോബ് പുരസ്കാരം,സ്ക്രീൻ ആക്ടേഴ്സ് ഗിൽഡ് പുരസ്കാരം, കാൻ ചലച്ചിത്രോത്സവ പുരസ്കാരം, എമ്മി പുരസ്കാരം,എന്നിവ ഉൾപ്പെടെ അനേകം ബഹുമതികൾ ലഭിച്ചിട്ടുള്ള അമേരിക്കൻ ചലച്ചിത്ര നടനും ചലച്ചിത്ര സം‌വിധായകനും സം‌രംഭകനും സാമൂഹ്യപ്രവർത്തകനുമായിരുന്ന പോൾ ലിയനാർഡ് ന്യൂമാൻ എന്ന പോള്‍ ന്യു മാൻ )

1915 – മാക്സിം റോഡിൻസൺ – ( മുഹമ്മദ്‌ എന്ന മുഹമ്മദ്‌ നബിയുടെ ജീവചരിത്രമടക്കം ഒരുപാട്‌ ഗ്രന്ഥങ്ങൾ രചിച്ചിട്ടുള്ള ഫ്രാൻസിലെ പ്രമുഖ മാർക്സിസ്റ്റ്‌ ചരിത്രകാരൻ, സാമൂഹിക ശാസ്ത്രജ്ഞൻ, ഓറിയന്റലിസ്റ്റ്‌ എന്നീ നിലകളിൽ പ്രശസ്തനായിരുന്ന മാക്സിം റോഡിൻസൺ )

1968 – രവി തേജ – ( തെലുഗിലെ പ്രശസ്ത നടൻ രവി തേജ )

മരണം

1999 – ഡി സി കിഴക്കേമുറി – ( മലയാളസാഹിത്യകാരനും അദ്ധ്യാപകനും പ്രമുഖ പ്രസിദ്ധീകരണസ്ഥാപനമായ ഡി.സി. ബുക്സിന്റെ സ്ഥാപകനുമായിരുന്നു ഡി.സി. കിഴക്കേമുറി എന്ന ഡൊമിനിക് ചാക്കോ ഡി സി കിഴക്കെമുറി )

2020 – കോബി ബ്രയന്റ് – ( അമേരിക്കൻ പ്രൊഫഷണൽ ബാസ്കറ്റ്ബോൾ കളിക്കാരൻ
ഒരു അമേരിക്കൻ പ്രൊഫഷണൽ ബാസ്കറ്റ്ബോൾ കളിക്കാരനായിരുന്നു കോബി ബീൻ ബ്രയന്റ് ഫോബ്‌സിന്റെ കണക്കനുസരിച്ച്, ബ്രയന്റിന്റെ ആസ്തി 2016 ൽ 350 മില്യൺ ഡോളറായിരുന്നു.2020 ജനുവരി 26 ന് കാലിഫോർണിയയിലെ കാലബാസിൽ നടന്ന ഹെലികോപ്റ്റർ അപകടത്തിൽ ബ്രയന്റ് മരണപ്പെട്ടു . 13 വയസുള്ള മകൾ ഗിയാന ബ്രയന്റ് ഉൾപ്പെടെ മറ്റു എട്ട് പേരും കൊല്ലപ്പെട്ടു. )

2012 – എം ഒ എച്ച്‌ ഫാറൂഖ്‌ – ( ഏറ്റവും കുറഞ്ഞ പ്രായത്തിൽ മുഖ്യമന്ത്രിയായ വ്യക്തിയും മൂന്നു തവണ ഇദ്ദേഹം പുതുച്ചേരിയുടെ മുഖ്യമന്ത്രിസ്ഥാനം വഹിക്കുകയും മൂന്നുതവണ പോണ്ടിച്ചേരി ലോക്‌സഭാ മണ്ഡലത്തിൽ നിന്ന് എം.പി. യാകുകയും . കേന്ദ്രവ്യോമയാന, ടൂറിസം സഹമന്ത്രിയും സൗദി അറേബ്യയിലെ ഇന്ത്യൻ അംബാസഡറാകുകയും ജാർഖണ്ഡിന്റെയും കേരളത്തിലെയും ഗവർണ്ണറും ആയിരുന്ന എം.ഒ. ഹസൻ ഫാറൂഖ് മരിക്കാർ എന്ന എം.ഒ.എച്ച്. ഫാറൂഖ്‌ )

2015 – കെ പി ഹോർമിസ്‌ – ( ഫെഡറൽ ബാങ്കിന്റെ സ്ഥാപകനാണ് കുളങ്ങര പൗലോസ്‌ ഹോർമിസ് എന്ന കെ. പി. ഹോർമിസ് )

PSC പരീക്ഷയിലെ വർഷങ്ങൾ

1957 – ഭൂപരിഷ്കരണം
1958 – കേരള സംഗീത നാടക അക്കാദമി
1961- കേരള വനനിയമം
1967 – കേരള സംസ്ഥാന ലോട്ടറി
1968 – കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്
1969 – കേരള സംസ്ഥാന കശുവണ്ടി വികസന കോർപ്പറേഷൻ
1969 – സ്റ്റീൽ കോംപ്ലക്സ് ലിമിറ്റഡ്
1969 – കേരള സ്റ്റേറ്റ് ഫിനാൻഷ്യൽ എന്റർപ്രൈസസ് ലിമിറ്റഡ്
1969 – കേരള സ്റ്റേറ്റ് കയർ കോർപ്പറേഷൻ
1970 – കേരള അർബൻ ടെവലപ്പ്മെൻറ് ഫിനാൻസ് കോർപ്പറേഷൻ
1971 – കേരള സ്റ്റേറ്റ് ഡ്രഗ്സ് ആൻഡ് ഫാർമസ്യൂട്ടിക്കൽസ് ലിമിറ്റഡ്
1971 – സെൻറെർ ഫോര് ടെവേലെപ്മെന്റ്റ് സ്ടുടീസ്
1971 – കേരള സ്റ്റേറ്റ് ഹൌസിംഗ് ബോർഡ്
1971 – കേരള സ്റ്റേറ്റ് റൂറൽ ടെവേലെപ്മെന്റ്റ് ബോര്ഡ
1971 – കേരള സ്റ്റേറ്റ് ബാംബൂ കോർപ്പറേഷൻ
1971 – കൊല്ലം ജില്ല കൃഷി ഫാം അഞ്ചൽ
1972 – കേരള സ്റ്റേറ്റ് ടെക്സ്റ്റ്യിൽസ് കോർപ്പറേഷൻ
1972 – കേരള ലാൻഡ് ടെവേലെപ്മെന്റ്റ് കോർപ്പറേഷൻ ലിമിറ്റെഡ്
1972 – കേരള സംസ്ഥാന പട്ടികജാതി പട്ടിക വർഗ വികസന കോർപ്പറേഷൻ
1972 – ഓയിൽ പാം ഇന്ത്യ ലിമിറ്റെഡ്
1972 – ലക്ഷം വീട് പദ്ധതി
1972 – കെൽട്രോൺ

ജനുവരി 25

ഇന്നത്തെ പ്രത്യേകതകൾ 25-01-2021

ഇന്ന് 2021 ജനുവരി 25, 1196 മകരം 12,, 1442 ജമാദുൽ ആഖിർ 11, തിങ്കൾ

➡ _*ചരിത്രസംഭവങ്ങൾ

1755 – മോസ്കോ യൂണിവേഴ്സിറ്റി സ്ഥാപിതമായി.

1881 – തോമസ് ആൽ‌വാ എഡിസണും അലക്സാണ്ടർ ഗ്രഹാംബെല്ലും ചേർന്ന് ഓറിയന്റൽ ടെലഫോൺ കമ്പനി സ്ഥാപിച്ചു.

1890 – നെല്ലി ബ്ലൈ 72 ദിവസം കൊണ്ട് ഭൂമിയെ ചുറ്റി സഞ്ചരിച്ചു.

1919 – ലീഗ് ഓഫ് നേഷൻസ് സ്ഥാപിതമായി.

1924 – ഫ്രാൻസിലെ ചാർമോണിക്സിൽ ആദ്യ ശീതകാല ഒളിമ്പിക്സിനു തുടക്കമിട്ടു.

1955 – റഷ്യ ജർമ്മനിയോടുള്ള യുദ്ധം അവസാനിപ്പിച്ചു.

1971 – ഹിമാചൽ പ്രദേശ് ഇന്ത്യയിലെ പതിനെട്ടാമത്തെ സംസ്ഥാനമായി നിലവിൽ‌വന്നു.

1896- തിരുവനന്തപുരം വി.ജെ.ടി ഹാൾ (വിക്ടോറിയ രാജ്ഞിയുടെ കിരീടാവകാശത്തിന്റെ 60 മത് വാർഷികം പ്രമാണിച്ച് ) ഉദ്ഘാടനം ചെയ്ത

1933 – നിവർത്തന പ്രക്ഷോഭത്തിന്‌ തുടക്കമായി

1999 – പടിഞ്ഞാറൻ കൊളംബിയിൽ റിച്റ്റർ സ്കെയിലിൽ 6 രേഖപ്പെടുത്തിയ ഭൂകമ്പത്തിൽ ആയിരത്തോളം പേർ കൊല്ലപ്പെട്ടു

➡️ _*ദിനാചരണങ്ങൾ

ദേശിയ സമ്മദിദായകർ ദിനം ⭕ ദേശീയ വിനോദ സഞ്ചാരദിനം.
⭕ _Irish Coffee Day
⭕ _A Room Of Ones Own Day
⭕ _Opposite Day
⭕ _Bubble Wrap Appre ciation Day

➡ _*ജനനം

1969 – ഉർവ്വശി – ( ഇന്ന് ചരമദിനം ആചരിക്കുന്ന കൽപ്പനയുടെ സഹോദരിയും, മലയാളം തമിഴ് തെലുങ്കു ചിത്രങ്ങളിൽ അഭിനയിക്കുന്ന നടി ഉർവ്വശി എന്ന കവിത )

1955 – ബിബേക്‌ ദെബ്രോയ്‌ – ( ആസൂത്രണക്കമ്മീഷനു പകരം നരേന്ദ്ര മോദി സർക്കാർ രൂപീകരിച്ച നീതി ആയോഗിലെ മുഴുവൻ സമയ അംഗമായ സാമ്പത്തിത ശാസ്ത്രജ്ഞൻ ബിബേക് ദെബ്രോയി )

1988 – ചേതേശ്വർ പൂജാര – ( ഇൻഡ്യക്കു വേണ്ടി അന്തർ രാഷ്ട്ര ക്രിക്കറ്റ് ടീമിൽ കളിക്കുന്ന ചേതേശ്വർ പുജാര )

1889 – ആർ നാരായണ പണിക്കർ – (തത്ത്വദർശനം, തർക്കശാസ്ത്രം, അഷ്ടാംഗവൈദ്യം എന്നിവയിലും വ്യാകരണാലങ്കാര-ജ്യോതിഷ വിഷയങ്ങളും , സംസ്കൃതം, ഹിന്ദി, ഉർദു, ബംഗാളി, കന്നഡ, തമിഴ് തുടങ്ങിയ ഭാഷാസാഹിത്യങ്ങളും പഠിച്ച് വിവിധ ഹൈസ്കൂളുകളിൽ അധ്യാപകനായും ഹെഡ്മാസ്റ്ററായും സേവനമനുഷ്ഠിക്കുകയും ചരിത്രം, ജീവചരിത്രം, നോവൽ, നിഘണ്ടു, വിവർത്തനം, വ്യാഖ്യാനം, പരീക്ഷാസഹായികൾ എന്നിങ്ങനെ വിവിധ മേഖലകളിലായി എൺപതു കൃതികൾ രചിക്കുകയും ഏഴ് ഭാഗങ്ങളുള്ള കേരള ഭാഷാ സാഹിത്യ ചരിത്രത്തിനു ആദ്യ കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരംലഭിക്കുകയും ചെയ്ത ആർ. നാരായണ പണിക്കർ )

1958 – കവിത കൃഷ്ണമൂർത്തി – ( ഒരു ഇന്ത്യൻ പിന്നണിഗായികയാണ് കവിത കൃഷ്ണമൂർത്തി . തന്റെ 30 വർഷം നീണ്ടുനിന്ന സംഗീതജീവിതകാലത്ത് 16 ഭാഷകളിലായി 15000 -ത്തിലേറെ ഗാനങ്ങൾ ഇവർ പാടിയിട്ടുണ്ട്. പല സംഗീതജ്ഞരോടൊപ്പവും പ്രവർത്തിച്ചിട്ടുള്ള കവിത നാലുതവണ മികച്ചഗായികയ്ക്കുള്ള ഫിലിംഫെയർ അവാർഡ് നേടിയിട്ടുണ്ട്. 2005 -ൽ പദ്മശ്രീ പുരസ്കാരം ലഭിച്ച ഇവർ ഭർത്താവ് പ്രശസ്ത വയലിൻ വാദകനായ എൽ. സുബ്രഹ്മണ്യത്തോടൊപ്പം ബെംഗളൂരുവിൽ താമസിക്കുന്നു. )

1627 – റോബർട്ട്‌ ബോയിൽ – ( പതിനേഴാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന പ്രശസ്തനായ ഒരു ഭൗതിക ശാസ്ത്രജ്ഞനായിരുന്നു റോബർട്ട് ബോയിൽ. അതുപോലെ തന്നെ അദ്ദേഹം ഒരു രസതന്ത്ര ശാസ്‌ത്രജ്ഞനും, ഒരു ആവിഷ്‌കർത്താവും, പ്രകൃതിയുമായി ബന്ധപ്പെട്ട ഒരു തത്ത്വചിന്തകനുമായിരുന്നു. )

1874 – ബില്യം സോമർസ്സെറ്റ്‌ മോം – ( ഒഫ് ഹ്യൂമൺ ബോണ്ടേജ് എന്ന നോവൽ എഴുതിയ നോവലിസ്റ്റ്, നാടകകൃത്ത്, നിരൂപകൻ എന്നീ നിലകളിൽ പ്രശസ്തനും 20 ആം നൂറ്റാണ്ടില്‍ എറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങിയിരുന്ന എഴുത്തുകാരന്‍ വില്യം സോമർസെറ്റ് മോം )

1882 – വിർജീനിയ വൂൾഫ്‌ – ( ഇരുപതാം നൂറ്റാണ്ടിലെ മോഡേണിസത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഇംഗ്ലീഷ് എഴുത്തുകാരിയും ഉപന്യാസകയും ആയിരുന്ന വിർജിനിയ വുൾഫ്‌ )

1921 – സാമുവൽ കോഹൻ – ( ന്യൂട്രോൺ ബോംബിന്റെ ഉപജ്ഞാതാവായി അറിയപ്പെടുന്ന പ്രശസ്ത യു എസ്. ശാസ്ത്രജ്ഞനായിരുന്ന സാമുവൽ കോഹൻ )

1933 – കൊറാസൻ അക്വിനൊ – ( 1986 ൽ പ്രസിഡന്റ് ഫെർഡിനാൻഡ് മാർകോസിന്റെ തെരഞ്ഞെടുപ്പഴിമതികൾക്കെതിരെ നടത്തിയ രക്തരൂക്ഷിത വിപ്ളവത്തിലൂടെ അധികാരത്തിൽവരുകയും, അതേ വർഷത്തിൽ ടൈം മാഗസിന്റെ വുമൻ ഒഫ് ദ് ഇയർ ആയി തിരഞ്ഞെടുക്കപ്പെടുകയും ചെയ്ത ഫിലിപ്പീൻസിന്റെ ആദ്യ വനിതാ പ്രസിഡന്റായിരുന്ന കൊറാസൺ അക്വിനൊ )

1942 – യുസേബിയോ – ( 1966 ലോകകപ്പിലെ ടോപ് സ്‌കോററും, 745 പ്രഫഷണൽ മത്സരങ്ങളിൽ നിന്ന്‌ 745 ഗോളുകൾ എടുത്ത ‘ബ്ലാക്ക് പാന്തർ’ എന്നറിയപ്പെട്ടിരുന്ന പോർച്ചുഗൽ ഫുട്ബോൾ താരം യുസേബിയോ )

1863 – പൈലോ പോൾ – ( വിശുദ്ധ വേദ പുസ്തകത്തിനും ഒരു അനുക്രമണിക തയ്യാറാക്കുകയും, മലയാളത്തിലെ ആദ്യ പുരാണനിഘണ്ടുവായ പുരാണകഥാ നിഘണ്ടുവിന്റെ കർത്താവും ആയിരുന്ന പൈലോ പോൾ )

➡ _*മരണം

1950 – ഡോ പൽപു – ( ഡോക്ടറും ബാക്റ്റീരിയോളജി വിദഗ്ദ്ധനുംആധുനിക സാമൂഹിക നവോത്ഥാന നേതാക്കളിലൊരാളായിരുന്ന ശ്രീനാരായണ ധർമപരിപാലന യോഗത്തിന്‍റെ (എസ്.എൻ.ഡി.പി) സ്ഥാപകന്‍ പത്മ‌നാഭൻ പല്പു എൽ.എം.എസ്., ഡി.പി.എച്ച്. (കാന്റർബറി) എഫ്.ആർ.ഐ.പി.എച്ച്. (ലണ്ടൻ) എന്ന ഡോ.പല്പു )

2015 – ആർ കെ ലക്ഷ്മൺ – ( കോമൺ മാൻ എന്ന കാർട്ടൂൺ കഥാപാത്രത്തിന്റെ സൃഷ്ടികര്‍ത്താവും ഇന്ത്യയിലെ എക്കാലത്തെയും മികച്ച കാർട്ടൂണിസ്റ്റും ആയ രാശിപുരം കൃഷ്ണസ്വാമി അയ്യർ ലക്ഷ്മൺ എന്ന ആര്‍ കെ ലക്ഷ്മൺ )

1943 – നിക്കോളായ്‌ വാവിലോവ്‌ – ( കൃഷി വിളകളുടെ ഉത്ഭവ കേന്ദ്രം കണ്ടെത്തിയയാളെന്ന നിലയിൽ പ്രശസ്തനും, ഗോതമ്പ്, ചോളം തുടങ്ങിയ ധാന്യങ്ങളുടെ പഠനത്തിനായി ജീവിതം ഉഴിഞ്ഞു വച്ച വിശ്രുതനായ റഷ്യൻ സസ്യശാസ്ത്രജ്ഞൻ നിക്കോളായ് വാവിലോവ്‌ )

1885 – എഡ്വേഡ്‌ ഡേവി – ( വിദ്യുത്കാന്തിക ആവർത്തനിയുടെ കണ്ടുപിടിത്തത്തിലൂടെ പ്രശസ്തനായ ബ്രിട്ടീഷ് ഭിഷഗ്വരനും രസതന്ത്രജ്ഞനുമായിരുന്ന എഡ്വേഡ് ഡേവി )

1823 – എഡ്വേഡ്‌ ജെന്നർ – ( ലോകത്തിലെ ആദ്യത്തെ വാക്സിൻ എന്നറിയപ്പെടുന്ന വസൂരി വാക്സിൻ കണ്ടുപിടിച്ചതിന്റെ പേരിൽ ലോകപ്രശസ്തനായ ഇംഗ്ലീഷുകാരനായ ഭിഷഗ്വരനും ശാസ്ത്രജ്ഞനുമാണ് എഡ്വേർഡ് ജെന്നർ (രോഗപ്രതിരോധ ശാസ്ത്രത്തിന്റെ (ഈമ്മുനോളജി) പിതാവ് എന്ന് പേരിൽ കൂടി അദ്ദേഗം അറിയപ്പെടുന്നു. അദ്ദേഹത്തിന്റെ കണ്ടുപിടുത്തം ഏറ്റവും കൂടുതൽ ജീവനുകൾ രക്ഷപെടാൻ കാരണമായ ഒന്നാണ് എന്ന് വിലയിരുത്തപ്പെടുന്നു.വൈദ്യശാസ്ത്രത്തിനുപുറമേ പക്ഷിനിരീക്ഷണം, ഭൂവിജ്ഞാനീയം, ജന്തുക്കളെക്കുറിച്ചുള്ള പഠനം തുടങ്ങി പല ശാസ്ത്ര വിഷയങ്ങളിലും തത്പരനായിരുന്നു ജെന്നർ )

➡ _*മറ്റു പ്രത്യേകതകൾ

ആസ്ട്രേലിയ: ആസ്ട്രേലിയ ഡേ ⭕ പനാമ : ഇൻജിനീയർസ് ഡേ
⭕ _ഉഗാണ്ട: വിമോചന ദിനം

പെണ്കുട്ടി കൾ

പെൺകുട്ടികളുടെ ഭാവിക്കായി വർഷങ്ങളായി കേന്ദ്രസർക്കാർ നടപ്പാക്കുന്ന ഒട്ടേറെ പദ്ധതികളുണ്ട്.  അത്തരം കേന്ദ്രപദ്ധതികളെ കുറിച്ച് അറിയാം.

  1. സുകന്യ സമൃദ്ധി യോജന

പത്ത് വയസ്സ് തികയാത്ത പെൺകുഞ്ഞിന്റെ പേരിൽ രക്ഷിതാവിനd സുകന്യ സമൃദ്ധി അക്കൗണ്ട് തുടങ്ങാം. ഒരു കുഞ്ഞിന്റെ പേരിൽ ഒരു അക്കൗണ്ട് മാത്രമേ പാടുള്ളൂ. കുറഞ്ഞ തുക 250 രൂപ. ഒരു സാമ്പത്തിക വർഷംപരമാവധി നിക്ഷേപം 1.50 ലക്ഷം രൂപ. അക്കൗണ്ട് ആരംഭിച്ച തീയതി മുതൽ 15 വർഷം പൂർത്തിയാക്കുന്നതു വരെ തുടർന്നുള്ള നിക്ഷേപം തുടരാം. 21 വർഷം പൂർത്തിയാകുമ്പോൾ അക്കൗണ്ട് കാലാവധി കഴിയും. പെൺകുട്ടിക്ക് 18 വയസ്സ് തികയുന്നത് വരെ അക്കൗണ്ട് രക്ഷിതാവിന് പ്രവർത്തിപ്പിക്കാം. അതിനുശേഷം പെൺകുട്ടിക്ക് അക്കൗണ്ട് പ്രവർത്തിപ്പിക്കാം. നിലവിലെ പലിശനിരക്ക് 7.6%. കൂടുതൽ വിവരങ്ങൾക്ക് അടുത്തുള്ള തപാൽ ഓഫിസുമായി ബന്ധപ്പെടണം.കേരളത്തിൽ മാത്രമുള്ളത് 7 ലക്ഷത്തിലധികം അക്കൗണ്ടുകൾ.

  1. ബാലികാ സമൃദ്ധി യോജന

ദാരിദ്ര്യരേഖയ്‌ക്കു താഴെയുള്ളവർക്ക്. പെൺകുട്ടി ജനിച്ചയുടൻ സർക്കാർ 500 രൂപയുമായി കുഞ്ഞുങ്ങളുടെ പേരിൽ ലഘുസമ്പാദ്യ പദ്ധതി തുടങ്ങും. കുഞ്ഞുങ്ങളെ സ്‌കൂളിൽ ചേർക്കുമ്പോൾ വാർഷിക സ്‌കോളർഷിപ്പും ലഭിക്കും. 18 വയസ്സായാൽ തുക പിൻവലിക്കാം. അങ്കണവാടി വഴിയാണ് അപേക്ഷ.

  1. ഇന്ദിരാഗാന്ധി സ്കോളർഷിപ്പ്

ഏകമകൾക്ക് പി ജി കോഴ്സുകൾക്ക് പഠിക്കാൻ (2 വർഷം). 30 വയസ്സുവരെ അർഹത. പ്രതിവർഷം 36,200 രൂപയാണ് സ്കോളർഷിപ്പ്.

4. സിബിഎസ്ഇ ഉഡാൻ

ഏകമകൾക്കുള്ള മെറിറ്റ് സ്കോളർഷിപ്പ്. 60 ശതമാനം മാർക്കോടെ പത്താം ക്ലാസ് പാസായി, സിബിഎസ്ഇ 11, 12 ക്ലാസുകളിൽ പഠിക്കുന്ന കുട്ടികൾ‌ക്ക് വർഷം 6000 രൂപ ലഭിക്കും.

  1. വിവേകാനന്ദ ഫെലോഷിപ്പ്
    കുടുംബത്തിലെ ഒറ്റപെൺകുട്ടിക്ക്. സാമൂഹികശാസ്ത്രത്തിൽ അംഗീകൃത സ്ഥാപനത്തിൽ നിന്ന് പിഎച്ച്ഡി ചെയ്യാൻ. 5 വർഷത്തേക്കാണ് (ആദ്യ 2 വർഷം പ്രതിമാസം 25000 രൂപയും തുടർന്ന് 28000 രൂപയും) ഫെലോഷിപ്പ്. 40 വയസാണ് പ്രായപരിധി.
  2. പ്രഗതി സ്കോളർഷിപ്പ്

വാർഷിക വരുമാനം 8 ലക്ഷം രൂപയിൽ താഴെയുള്ള കുടുംബത്തിലെ ഒറ്റപെൺകുട്ടിക്ക് എഐസിടിഇ നൽകുന്നത്. എഐസിടിഇ അംഗീകൃത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഒന്നാംവർഷ ഡിഗ്രി–ഡിപ്ലോമ കോഴ്സുകൾ പഠിക്കുന്ന പെൺകുട്ടികൾക്ക് അപേക്ഷിക്കാം.

  1. ഇൻസെന്റീവ് സ്കീം

എസ്‍സി, എസ്‍ടി വിഭാഗത്തിലെ എട്ടാം ക്ലാസ് വിജയിച്ച പെൺകുട്ടികൾക്ക് 3000 രൂപ സർക്കാർ സ്ഥിരനിക്ഷേപമായി നൽകും. പത്താംക്ലാസ് കഴിയുമ്പോഴോ 18 വയസ്സ് പൂർത്തിയാകുമ്പോഴോ പണം പിൻവലിക്കാം. പട്ടികവിഭാഗ, ഒബിസി, ന്യൂനപക്ഷ സമുദായങ്ങളിലെ ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള പെൺകുട്ടികൾക്കായി കസ്തൂർബാ ഗാന്ധി ബാലികാ വിദ്യാലയങ്ങളും (റസിഡൻഷ്യൽ സ്കൂൾ) ഒരുക്കിയിട്ടുണ്ട്. ഈ സ്കൂളുകളിൽ പഠിക്കുന്ന കുട്ടികൾക്കും ഇൻസെന്റീവിന് അർഹതയുണ്ട്.

  1. ബീഗം ഹസ്രത് മഹൽ സ്കോളർഷിപ്പ്

ന്യൂനപക്ഷ വിഭാഗത്തിൽപെടുന്ന 9 മുതൽ 12 ക്ലാസുകളുകളിലെ പെൺകുട്ടികൾക്ക് പ്രതിവർഷം 6000 രൂപവരെ അനുവദിക്കുന്ന പദ്ധതി. തൊട്ടു മുൻപത്തെ ക്ലാസിൽ 50% കുറയാതെ മാർക്കുണ്ടാവണം. കുടുംബവാർഷികവരുമാനം 2 ലക്ഷത്തിൽ കൂടരുത്.

  1. ബേട്ടി ബചാവോ ബേട്ടി പഠാവോ

സ്ത്രീശാക്തീകരണം ഉറപ്പാക്കാനുള്ള പദ്ധതി. ഓരോ ജില്ലയ്ക്കും നിശ്ചിത തുക നൽകി വിദ്യാലയങ്ങൾ പെൺസൗഹൃദമാക്കുക, പെൺകുട്ടികൾക്ക് ടോയ്‌ലറ്റ് അടക്കമുള്ള സൗകര്യങ്ങൾ നടപ്പാക്കും.

  1. പോഷകാഹാര പദ്ധതി

സ്കൂളിലെത്താത്ത 11–14നും ഇടയിൽ പ്രായമുള്ള പെൺകുട്ടികൾക്ക് വർഷത്തിൽ 300 ദിവസം പോഷകാഹാരം ഉറപ്പാക്കുന്നതിനുള്ള പദ്ധതി. സംസ്ഥാന സർക്കാരുകൾ വഴിയാണ് നടപ്പാക്കുന്നത്.

@pscstudyroom

സുഭാഷ് ചന്ദ്രബോസ്

സുഭാഷ് ചന്ദ്രമ്പോസ്

ഓർത്തിരിക്കേണ്ട വസ്തുതകൾ 

■ 1897 ജനുവരി 23 ന് ഒറീസ്സയിലെ കട്ടക്കിൽ ജനിച്ചു. പിതാവ് ജാനകിനാഥ് ബോസ്, മാതാവ് പ്രഭാവതി.

■ 1921-ൽ സർക്കാർവിരുദ്ധ പ്രവർത്തനങ്ങളുടെ പേരിൽ അറസ്റ്റ് ചെയ്യപ്പെട്ടു.

■ 1931-ൽ ജയിലിലായിരിക്കെ കൊൽക്കത്ത  മേയറായി തിരഞ്ഞെടുക്കപ്പെട്ടു.

■ 1938 ഹരിപുര കോൺഗ്രസ് സമ്മേളനത്തിൽ കോൺഗ്രസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു.

■ 1937-ൽ എമിലി ഷെങ്കൽ എന്ന ഓസ്ട്രിയക്കാരിയുമായി വിവാഹം.

■ 1939-ൽ ഗാന്ധിജിയുടെ ആശിസ്സുകളോടെ മത്സരിച്ച പട്ടാഭി സീതാരാമയ്യയെ പരാജയപ്പെടുത്തി സുഭാഷ് ചന്ദ്രബോസ് വീണ്ടും കോൺഗ്രസ് പ്രസിഡന്റായി.

■ 1939-ൽ ‘ഫോർവേഡ് ബ്ലോക്ക്’ എന്ന പാർട്ടി സ്ഥാപിച്ചു.

■ 1940 നവംബറിൽ ജയിലിലായിരിക്കെ നിരാഹാര സമരം നടത്തി. ആരോഗ്യം തകരാറിലായതറിഞ്ഞ് ബോസിനെ  വീട്ടുതടങ്കലിലാക്കി. 1941 ജനുവരി 7 ന് ബോസ് വീട്ടുതടങ്കലിൽനിന്ന് അപ്രത്യക്ഷനായി.

■ അദ്ദേഹം ‘ഒർലാണ്ട മസാട്ട’ എന്നപേരിൽ അദ്ദേഹം ജർമനിയിലേക്ക് കടന്നു. സൈനിക പ്രവർത്തനങ്ങൾക്ക് തുടക്കമിട്ടതും ഇവിടെ വെച്ചാണ്.

■ 1942 സെപ്റ്റംബർ ഒന്നിന് ബാങ്കോക്കിൽ ഇന്ത്യൻ ഇൻഡിപെൻഡൻസ് ലീഗ് രൂപംകൊണ്ടു.

■ റാഷ് ബിഹാരി ബോസിൽനിന്ന് ഇന്ത്യൻ നാഷണൽ ആർമിയുടെ നേതൃത്വമേറ്റെടുത്ത ബോസ് വനിതാ സേനാവിഭാഗമായ ‘റാണി ഓഫ് ഝാൻസി’ രൂപവത്കരിച്ചു.

■ 1944-ൽ ഐ.എൻ.എ തലസ്ഥാനം റങ്കൂണിലേക്ക് മാറ്റപ്പെട്ടു.

■ 1945 മേയിൽ ഐ.എൻ.എ കമാൻഡർ ഷാനവാസ്ഖാനും കൂട്ടരും കീഴടങ്ങി.

■ ദ ഇന്ത്യൻ സ്ട്രഗിൾ, ആൻ ഇന്ത്യൻ പിൽഗ്രിം, ദ ആൾട്ടർനേറ്റീവ് ലീഡർഷിപ്പ്, ലെറ്റേഴ്സ് ടു എമിലി ഷെങ്കൽ  എന്നിവ ബോസിന്റെ പ്രമുഖ ഗ്രന്ഥങ്ങളാണ്. ‘ആൻ ഇന്ത്യൻ പിൽഗ്രിം’ നേതാജിയുടെ അപൂർണ ആത്മകഥയാണ്.

■ നേതാജിയുടെ തിരോധനത്തെപ്പറ്റി അന്വേഷിക്കാൻ 2004-ൽ നിയുക്തമായ ഏകാംഗ കമ്മീഷനാണ് മുഖർജി കമ്മിഷൻ.

■ ‘ദേശ് നായക്’ എന്നാണ് ടാഗോർ സുഭാഷ് ചന്ദ്രബോസിനെ വിശേഷിപ്പിച്ചത്.

■ സി.ആർ.ദാസ് ആയിരുന്നു സുഭാഷ് ചന്ദ്രബോസിന്റെ രാഷ്ട്രീയ ഗുരു.

■ ‘Patriot of Patriots’  എന്നാണ് ഗാന്ധിജി സുഭാഷ് ചന്ദ്രബോസിനെ വിശേഷിപ്പിച്ചത്.

ആവർത്തിക്കുന്ന ചോദ്യങ്ങൾ 

  1. സുഭാഷ് ചന്ദ്രബോസ് സ്വതന്ത്ര ഇന്ത്യയുടെ താത്കാലിക ഗവൺമെന്റ് സ്ഥാപിച്ച സ്ഥലം – സിങ്കപ്പൂർ 
  2. സുബാഷ് ചന്ദ്രബോസ് ജനിച്ച സ്ഥലം – കട്ടക് 
  3. സുഭാഷ് ചന്ദ്രബോസിന്റെ രാഷ്ട്രീയ ഗുരു – സി.ആർ.ദാസ്
  4. ബ്രിട്ടന്റെ കഷ്ടകാലം ഇന്ത്യയുടെ അവസരം എന്ന പ്രസ്താവന ഏതു നേതാവിന്റേതാണ് – സുഭാഷ് ചന്ദ്രബോസ് 
  5. 1943 -ൽ ഇന്ത്യൻ നാഷണൽ ആർമി (ഐഎൻഎ) രൂപവത്കരിച്ചതാര്? – സുഭാഷ് ചന്ദ്ര ബോസ് (സിംഗപ്പൂരിൽ)
  6. 1945-ൽ ഐഎൻഎ ഭടന്മാരുടെ വിചാരണ നടന്നത് എവിടെയാണ്? – ഡൽഹിയിലെ ചെങ്കോട്ടയിൽ 
  7. സുഭാഷ് ചന്ദ്ര ബോസ് ആദ്യമായി കോൺഗ്രസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടതെന്ന്? – 1938 ലെ ഹരിപുരസമ്മേളനം 
  8. സുഭാഷ് ചന്ദ്രബോസിന്റെ തിരോധാനം ഏതു വർഷമായിരുന്നു? – 1945 
  9. ‘എനിക്ക് രക്തം തരൂ, ഞാൻ നിങ്ങൾക്ക് സ്വാതന്ത്ര്യം തരാം’ എന്നുള്ളത് ആരുടെ വാക്കുകൾ – സുഭാഷ് ചന്ദ്ര ബോസ് 
  10. സുഭാഷ് ചന്ദ്ര ബോസ് കോൺഗ്രസ് വിട്ടതെന്ന്? – 1939 ൽ 
  11. 1939 ലെ കോൺഗ്രസിന്റെ ത്രിപുരി സമ്മേളനത്തിൽ, പ്രസിഡന്റ് സ്ഥാനത്തേക്ക് നടന്ന തിരഞ്ഞെടുപ്പിൽ സുഭാഷ് ചന്ദ്ര ബോസ് പരാജയപ്പെടുത്തിയതാരെ? – പട്ടാഭി സീതാരാമയ്യയെ
  12. സുഭാഷ് ചന്ദ്ര ബോസ് രൂപീകരിച്ച പട്ടാളം – ഇന്ത്യൻ നാഷണൽ ആർമി (ഐ.എൻ.എ)
  13. സുഭാഷ് ചന്ദ്ര ബോസ് രൂപീകരിച്ച രാഷ്ട്രീയ പാർട്ടി – ഫോർവേഡ് ബ്ലോക്ക്
  14. സുഭാഷ് ചന്ദ്ര ബോസ് ഗാന്ധിജിയെ വിശേഷിപ്പിച്ചത് – രാഷ്ട്രപിതാവ് 

സുഭാഷ് ചന്ദ്ര ബോസ്

👮‍♀സുഭാഷ് ചന്ദ്ര ബോസ്👮‍♂

ജനനം: 1897 ജനുവരി 23

മരണം: 1945 ഓഗസ്റ്റ് 18 

ഒറീസ്സയിലെ കട്ടക്കിൽ ജനിച്ച സുഭാഷ് ചന്ദ്രബോസിനെ ഇന്ത്യക്കാർ ‘നേതാജി’ എന്നാണ് വിളിച്ചിരുന്നത്. സായുധ വിപ്ലവത്തിലൂടെ മാത്രമേ ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിക്കുകയുള്ളു എന്നു വിശ്വസിച്ച നേതാജി “എനിക്ക് രക്തം തരൂ, പകരം നിങ്ങൾക്ക് സ്വാതന്ത്ര്യം തരാം” എന്ന ആഹ്വാനത്തിലൂടെ യുവാക്കളെ സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുക്കാൻ പ്രേരിപ്പിച്ചു. പലതവണ ജയിൽ ശിക്ഷ അനുഭവിച്ച അദ്ദേഹം ജപ്പാന്റെ സഹായത്തോടെ ‘ഇന്ത്യൻ നാഷണൽ ആർമി'(ഐ.എൻ.എ) എന്ന സംഘടന രൂപീകരിച്ചു. 1945-ലെ ഐ.എൻ.എ യുടെ ആക്രമണം ഇന്ത്യയ്ക്കു സ്വാതന്ത്ര്യം നൽകാൻ ബ്രിട്ടീഷുകാരെ പ്രേരിപ്പിച്ചു. ‘ജയ്‌ഹിന്ദ്‌’ എന്ന അഭിവാദ്യ വാക്യം നമുക്ക് സമർപ്പിച്ച സുഭാഷ് ചന്ദ്രബോസ് 1945-ൽ  ജപ്പാനിൽ വച്ചുണ്ടായ ഒരു വിമാനാപകടത്തിൽ കൊല്ലപ്പെട്ടതായി കരുതപ്പെടുന്നു.

സുബാഷ് ചന്ദ്ര ബോസ് ജീവചരിത്രം

ഒറീസ്സയിലെ കടക്കിൽ 1897 ജനുവരി 23 ന് സുബാഷ് ചന്ദ്രബോസ് ജനിച്ചു. തന്റെ അഞ്ചാമത്തെ വയസ്സിൽ സ്കൂൾ വിദ്യാഭ്യാസം ആരംഭിച്ചു. യൂറോപ്പുകാർ നടത്തുന്ന സ്കൂളിൽ ആദ്യം ചേരുകയും പിന്നീട് ഒരു ബംഗാളി സ്കൂളിലേയ്ക്ക് മാറി പഠനം തുടർന്നു. മെട്രിക്കുലേഷൻ രണ്ടാം റാങ്കോടെ പാസ്സായി. ശ്രീരാമപരമകൃഷ്ണൻ, സ്വാമി വിവേകാനന്ദൻ തുടങ്ങി പ്രസിദ്ധരായവർ രചിച്ച പുസ്തകങ്ങൾ അദ്ദേഹം വായിച്ചു.

പ്രാന്തീയ സേനയുടെ ശാഖയിൽ അദ്ദേഹം ചേർന്ന് സൈനികപരിശീലനം നേടി. കോളേജിൽ പ്രവർത്തിച്ചിരുന്ന ഒരു സേനയാണിത്. കേംബ്രിഡ്ജ് യൂണിവേഴ്സിറ്റിയിൽ ഉപരിപഠനത്തിനായി പോയി. ഇന്ത്യൻ സിവിൽ സർവീസ് 1920 ൽ പാസ്സായി. ജോലി രാജിവെച്ച് ഗാന്ധിജിയെ സന്ദർശിച്ചു. സി.ആർ.ദാസിനെ സമീപിക്കാൻ ഗാന്ധിജി അദ്ദേഹത്തിന് നിർദ്ദേശം നൽകി. സി.ആർ.ദാസാണ് സുബാഷ് ചന്ദ്രബോസിന്റെ രാഷ്ട്രീയ ഗുരു.

ഇടതുപക്ഷ ചിന്താഗതിക്കാരനായിരുന്ന അദ്ദേഹം കോൺഗ്രസിന്റെ തീവ്രവാദപരമായ നയപരിപാടികളെ പിന്തുണച്ചു. ഇക്കാരണത്താൽ തനിക്കെതിരെ ധാരാളം എതിർപ്പുകൾ സംഘടനയിൽ നിന്നും ഉണ്ടായി. ബംഗാൾ കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റായി 1927-ൽ ചുമതലയേറ്റു. 1930-ൽ നിയമവിരുദ്ധ സ്വാതന്ത്ര്യദിന ഘോഷയാത്ര നയിച്ചു എന്ന കാരണത്താൽ ജയിലിലായി. വീണ്ടും 1931-ൽ നിയമലംഘന സമരത്തോടനുബന്ധിച്ച് ജയിലിലായി. അദ്ദേഹം രോഗബാധിതനായതിനാൽ വിട്ടയച്ചു. തുടർന്ന് ചികിത്സയ്ക്കായി വിയന്നയിലേക്ക് പോവുകയും ചെയ്തു. പിന്നീട് ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിലേയ്ക്ക് യൂറോപ്പിലെ ജനതയുടെ ശ്രദ്ധ തിരിച്ചുവിടാൻ പ്രചാരണ പരിപാടികൾ നടത്തി. 1937ൽ യൂറോപ്പിൽ വച്ച് പരിചയപ്പെട്ട ഓസ്ട്രിയൻ വനിതയായ എമിലി ഷെങ്കലിനെ വിവാഹം കഴിച്ചു. 

1938-ലെ ഹരിപുര കോൺഗ്രസ് സമ്മേളനത്തിൽ അദ്ധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ടു. 1939-ൽ വീണ്ടും കോൺഗ്രസ് പ്രസിഡന്റായി. ഗാന്ധിയുടെ സ്ഥാനാർഥിയായ പട്ടാഭി സീതാരാമയ്യയെയാണ് അദ്ദേഹം പരാജയപ്പെടുത്തിയത്. പാർട്ടിക്കുള്ളിലെ അന്തഃഛിദ്രങ്ങളാൽ പ്രസിഡന്റ് പദം രാജിവെക്കുകയും ‘ഫോർവേഡ് ബ്ലോക്ക്’ എന്നൊരു സംഘടന സ്ഥാപിക്കുകയും ചെയ്തു.

ഇന്ത്യൻ സ്വാതന്ത്ര്യസമരകാലത്ത് തന്നിൽ നിന്നുണ്ടായ വിപ്ലവ പ്രവർത്തനങ്ങളുടെ പേരിൽ അറസ്റ്റിലായി. 1941-ൽ ജയിലിൽ നിന്ന് രക്ഷപ്പെട്ട് ജർമനിയിലെത്തി. 1943 ജനുവരി 26-ന് ഇന്ത്യൻ റിപ്പബ്ലിക്ക് ദിനം ബർലിനിൽ ആഘോഷിച്ചു. ‘നേതാജി’ എന്നാണ് അദ്ദേഹത്തെ ജനങ്ങൾ വിളിച്ചിരുന്നത്. ഐ.എൻ.എ യുടെ നേതൃത്വം ഏറ്റെടുക്കാൻ ബർലിനിൽ നിന്നും ജപ്പാനിലേക്ക് അദ്ദേഹം പോയി. ഒരു പ്രവാസ ഭരണകൂടം അദ്ദേഹം അവിടെ രൂപീകരിച്ചു. ‘ആസാദ് ഹിന്ദ്’ എന്ന താത്കാലിക ഗവൺമെന്റ് 1943 ഒക്ടോബർ 21-ന് സിംഗപ്പൂരിൽ വെച്ച് രൂപീകരിച്ചു. ഇന്ത്യൻ അതിർത്തി കടന്ന് 1944-ൽ ഐ.എൻ.എ യുടെ പ്രശസ്തി വ്യാപിച്ചെങ്കിലും പോരാട്ടത്തിൽ അവർക്ക് പിൻവാങ്ങേണ്ടിവന്നു. 1945-ൽ  ജപ്പാനിൽ വച്ചുണ്ടായ ഒരു വിമാനാപകടത്തിൽ കൊല്ലപ്പെട്ടതായി കരുതപ്പെടുന്നു. ഇങ്ങനെ ഒരു വിമാന അപകടം നടന്നിട്ടില്ലെന്നാണ് തായ്‌വാൻ ഗവൺമെന്റ് പറയുന്നത്. അദ്ദേഹത്തിന്റെ വിയോഗം ഇപ്പോഴും കൃത്യമായി തെളിയിക്കപ്പെട്ടിട്ടില്ല.

ജനുവരി 23

ഇന്നത്തെ പ്രത്യേകതകൾ 23-01-2021

ഇന്ന് 2021 ജനുവരി 23, 1196 മകരം 10, 1442 ജമാദുൽ ആഖിർ 09, ശനി

➡ _*ചരിത്രസംഭവങ്ങൾ

1556 – ഷാൻ‌ക്സി ഭൂകമ്പം. ചരിത്രത്തിലെ ഏറ്റവും വിനാശകരമായ ഭൂമികുലുക്കമായി കണക്കാക്കപ്പെടുന്നു. ചൈനയിലെ ഷാക്സി പ്രവിശ്യയിൽ എട്ടുലക്ഷത്തിലേറെപ്പേർ കൊല്ലപ്പെട്ടെന്നാണ് കരുതപ്പെടുന്നത്.

1571 – റോയൽ എക്സ്ചേഞ്ച് ലണ്ടനിൽ തുറന്നു.

1656 – ബ്ലെയിസ് പാസ്കൽ തന്റെ ലെറ്റേഴ്സ് പ്രൊവിൻഷ്യൽ വിഭാഗത്തിൽ ആദ്യത്തേത് പ്രസിദ്ധീകരിക്കുന്നു.

1793 – പോളണ്ടിന്റെ രണ്ടാം വിഭജനം.

1846 – ടുണീഷ്യയിലെ അടിമത്തം നിർത്തലാക്കി.

1870 – മൊണ്ടാനയിൽ യുഎസ് കുതിരപ്പടയാളികൾ 173 തദ്ദേശീയ അമേരിക്കക്കാരെ കൊല്ലുന്നു. പ്രധാനമായും സ്ത്രീകളും കുട്ടികളും, മരിയസ് കൂട്ടക്കൊല എന്ന പേരിൽ അറിയപ്പെടുന്നു.

1879 – ആംഗ്ലോ-സുലു യുദ്ധം: റൂർക്കിന്റെ ഡ്രിഫ്റ്റ് യുദ്ധം അവസാനിക്കുന്നു.

1900 – രണ്ടാം ബോയർ യുദ്ധം: ബ്രിട്ടിഷ് തോൽവികളിൽ അവസാനിക്കുന്ന ദക്ഷിണാഫ്രിക്കൻ റിപ്പബ്ലിക്കിന്റെയും ഓറഞ്ച് ഫ്രീ സ്റ്റേറ്റ്സിന്റെയും ബ്രിട്ടീഷ് സേനകളുടെയും പോരാട്ടം അവസാനിച്ചു.

2005 – യുക്രെയിൻ പ്രസിഡന്റായി വിക്ടർ യുഷ്ചെങ്കോ സ്ഥാനമേറ്റു.

1957 – വി കെ കൃഷ്ണമെനോന്റെ യു എന്നിലെ 8 മണിക്കൂർ പ്രസംഗം നടന്നു

2013 – മാതൃഭൂമി ന്യൂസ്‌ ചാനൽ ആരംഭിച്ചു

2018 – ലിബിയയിലെ ബെൻഗാസിയിൽ ഇരട്ട കാർ ബോംബ് സ്ഫോടനത്തിൽ 33 പേർ കൊല്ലപ്പെടുകയും “ഡസനോളം ആളുകൾക്ക് മുറിവേൽക്കുകയും ചെയ്തു. തീവ്രവാദികൾ സൈനികരും സാധാരണക്കാരും ഉൾപ്പെടുന്നവരാണെന്നു പ്രാദേശിക ഉദ്യോഗസ്ഥർ പറയുന്നു.`

➡️ _*ദിനാചരണങ്ങൾ

നേതാജി ദിനം (ദേശ്പ്രേ ദിവസ്) ⭕ ദേശീയ പരാക്രം ദിവസ്‌.
(നേതാജിയുടെ ജന്മദിനം 2021 മുതൽ ദേശീയ പരാക്രം ദിവസ്‌ ആയി ആചരിക്കാൻ മോഡി സർക്കാർ തീരുമാനിച്ചു )

Pie Day ⭕ _Handwriting Day കയ്യെഴുത്ത്‌ ദിനം
Measure Your Feet Day
Visit Your Local Quilt ShopDay

➡ _*ജനനം

1947 – രമേശ്‌ സിപ്പി – ( ഹിന്ദി ചലച്ചിത്രത്തിലെ എക്കാലത്തെയും ഹിറ്റു ചിത്രങ്ങളിലൊന്നായ ഷോലെയുടെ സം‌വിധായകൻ രമേശ് സിപ്പി )

1938 – വാജുഭായ്‌ വാല – ( ഗുജറാത്തിൽ ധനകാര്യം മന്ത്രിയായിരിക്കുകയും, കൂടാതെ തൊഴിൽ തുടങ്ങി വിവിധ വകുപ്പുകൾ കൈകാര്യം ചെയ്യുകയും ചെയ്ത ഇപ്പോഴത്തെ കർണാടക ഗവർണർ വാജുഭായ് വാല )

1947 – മേഘാവതി സുകാർണ്ണൊ പുത്രി – ( ഇന്തോനേഷ്യയിലെ പ്രധാന രാഷ്ട്രീയ പാർട്ടികളിലൊന്നായ പി.ഡി.ഐ-പി(പ്പർറ്റൈ ഡെമൊക്രസി ഈന്ദൊനെസിയ പ്പെർജ്ജുങ്ങൻ)യുടെ നേതാവും മുൻ ഇന്തോനേഷ്യൻ പ്രസിഡന്റുമായിരുന്ന മേഘാവതി സുകാർണോപുത്രി )

1879 – മഹാകവി പന്തളം കേരള വർമ്മ – ( ദൈവമേ കൈ തൊഴാം” എന്ന പ്രശസ്തമായ പ്രാർത്ഥനാഗാനം എഴുതിയ കവിയും പ്രസാധകനും ആയിരുന്ന മഹാകവി പന്തളം കേരളവർമ്മ എന്നറിയപ്പെടുന്ന കേരളവർമ്മ )

1926 – കുമരകം ശങ്കുണ്ണി മെനോൻ – ( പ്രഗല്‍ഭനായ അഭിഭാഷകന്‍, മികച്ച സാംസ്കാരിക പ്രവര്‍ത്തകന്‍, സി.പി.ഐ നേതാവ്, ഉജ്ജ്വല വാഗ്മി,നല്ല കലാകാരന്‍, അതിലുപരി കലാസ്വാദകന്‍ , കുമരകം പഞ്ചായത്തിന്റെ മുന്‍ പ്രസിഡന്റ്, സംഗീത നാടക അക്കാദമിയുടെ മുന്‍ വൈസ് പ്രസിഡന്റ്, കെ.പി.എ.സിയുടെ മുന്‍ സാരഥി എന്നിങ്ങനെ ബഹുമുഖ പ്രതിഭയുടെ ഉടമസ്ഥന്‍ കുമരകം ശങ്കുണ്ണിമേനോൻ )

1929 – ഹമീദലി ഷംനാട്‌ – ( കാസർകോട് നഗരസഭ ചെയർമാൻ, കേരള യൂണിവേഴ്സിറ്റി സെനറ്റ് അംഗം, ഹോം ഗാർഡ് അഡൈ്വസറി ബോർഡ് അംഗം, കേരള റൂറൽ ഡവലെപ്മെന്റ് ബോർഡിന്റെ ചെയർമാൻ, പി.എസ്.സി അംഗം, ഓവർസീസ് ഡവലപ്‌മെന്റ് കോർപറേഷൻ (ഒഡെപെക്) ചെയർമാൻ , 1960ൽ ഇ.എം.എസ് മന്ത്രിസഭയിൽ നാദാപുരത്തിന്റെ എം.എൽ.എ,1970 മുതൽ 79 വരെ രണ്ടുതവണ രാജ്യസഭാംഗം എന്നീ നിലകളിൽ സേവനമനുഷ്ഠിച്ച മുസ്ലിംലീഗിന്റെ മുതിർന്ന നേതാവായിരുന്ന ഈയിടെ അന്തരിച്ച ‘ഹമീദലി ഷംനാട്‌ )

1945 – തുമ്പമൺ തോമസ്‌ – ( തിരുവല്ല മാർ തോമാ കോളജിൽ 33 വർഷത്തോളം അധ്യാപകന്‍, സാംസ്കാരിക പ്രസിദ്ധീകരണ വകുപ്പിന്റെ ഉപദേശക സമിതി ചെയർമാൻ, കേരള സംസ്ഥാന സർവ്വവിജ്ഞാനകോശം ഡയറക്ടർ, കേരള സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ-ഇൻചാർജ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുള്ള കേരളധ്വനി, മലയാള മനോരമപത്രങ്ങളിലും സാഹിത്യലോകം മാസികയിലും എഡിറ്ററായിരുന്ന സാഹിത്യകാരനായിരുന്നു തുമ്പമൺ തോമസ്‌ )

1814 – അലക്സാണ്ടർ കണ്ണിങ്ഹാം ,- (ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ പിതാവായി കണക്കാക്കപ്പെടുന്ന ബ്രിട്ടീഷ് ചരിത്രഗവേഷകനും സൈനികനുമാണ് അലക്സാണ്ടർ കണ്ണിങ്ഹാം )

1982 – വിമല രാമൻ – ( 2000 – 2010 കാലത്ത്‌ മലയാളം, തമിഴ്‌, തെലുഗ്‌, കന്നഡ സിനിമകളിൽ അഭിനയിച്ച്‌ വന്ന സിനിമാ താരം വിമലാ രാമൻ )

1897 – സുഭാഷ്‌ ചന്ദ്രബോസ്‌ – ( ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിന്റെ ഒരു പ്രധാന നേതാവും തുടർച്ചയയി രണ്ടു തവണ ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ പ്രസിഡന്റ്റും ,ഓൾ ഇന്ത്യാ ഫോർവേഡ് ബ്ലോക്ക് എന്ന രാഷ്ട്രീയപാർട്ടിയുടെ സ്ഥാപകനും പതിനൊന്നു തവണ ബ്രിട്ടീഷ് അധികാരികളാല്‍ ജയിലിലടക്കപ്പെടുകയും ചെയ്ത നേതാജി എന്ന സുഭാസ് ചന്ദ്ര ബോസ്‌ )

1926 – ബാൽ താക്കറെ – ( ശിവസേന എന്ന പാർട്ടിയുടെ സ്ഥാപകനും കടുത്ത മറാത്ത , ഹിന്ദു വാദിയും കാർട്ടൂണിസ്റ്റും ആയിരുന്ന ബാൽ താക്കറെ )

1862 – ഡേവിഡ്‌ ഹിൽബർട്ട്‌ – ( ബീജഗണിതത്തിലെ നിശ്ചര സിദ്ധാന്തം ജ്യാമിതിയിലെഹിൽബർട്ടിന്റെ പ്രത്യക്ഷ പ്രമാണങ്ങൾ തുടങ്ങി ഗണിതശാസ്ത്രത്തിന്റെ പല മേഖലകളിലും അടിസ്ഥാനപരമായ ആശയങ്ങൾ കണ്ടെത്തുകയും വിപുലീകരിക്കുകയും ചെയ്ത ഒരു ജർമൻ ഗണിതശാസ്ത്രജ്ഞനായിരുന്ന ഡേവിഡ് ഹിൽബർട്ട്‌ )

1918 – ഗെർട്രൂഡ്‌ ബി എലിയൺ – ( എയ്ഡ്സ് പോലുളള മാരകരോഗങ്ങൾക്കായുളള ഔഷധങ്ങളെ സംബന്ധിച്ച പഠനത്തിനു 1988-ലെ വൈദ്യശാസ്ത്രത്തിനുളള നോബൽ സമ്മാനത്തിന് അർഹയായ ശാസ്ത്രജ്ഞ ഗെർട്രൂഡ് ബി. എലിയൺ )

മരണം

1986 – മണവാളൻ ജോസഫ്‌ – ( നീലക്കുയിലിൽ ചായക്കടക്കാരൻ നാണുനായരുടെ വേഷത്തിലൂടെ സിനിമയിലെത്തുകയും പിന്നീട് രാരിച്ചൻ എന്ന പൗരൻ, മിന്നാം മിനുങ്ങ്,കായംകുളം കൊച്ചുണ്ണി, ശബരിമല അയ്യപ്പൻ, ഉണ്ണിയാർച്ച, പുന്നപ്ര വയലാർ, പാലാട്ടു കോമൻ, മുക്കുവനെ സ്നേഹിച്ച ഭൂതം, മദ്രാസിലെ മോൻ തുടങ്ങി മുന്നൂറിലേറെ ചിത്രങ്ങളിൽ വേഷമിടുകയും ചെയ്ത നാടക-ചലച്ചിത്ര നടന്‍ മണവാളൻ ജോസഫ്‌ )

1989 – എം ഗോവിന്ദൻ – ( കവിയും നിരൂപകനും സാംസ്കാരിക പ്രവർത്തകനും, ഒരു റാഡിക്കൽ ഹ്യൂമനിസ്റ്റും നവസാഹിതി,ഗോപുരം, സമീക്ഷ എന്നീ ആനുകാലികങ്ങളുടെ പത്രാധിപരും ആനന്ദ് അടക്കം മലയാളസാഹിത്യത്തിൽ ശ്രദ്ധേയരായിത്തീർന്ന ഒരു പിടി സാഹിത്യകാരന്മാരെ വളർത്തികൊണ്ടുവരുകയും ചെയ്ത എം. ഗോവിന്ദൻ )

1999 – ജി വിവേകാ നന്ദൻ – ( സാധാരണക്കാരുടെ ജീവിതത്തെ വളരെ തന്മയത്വത്തോടെ തന്റെ കഥകളിലും നോവലുകളിലും ആവിഷ്കരിക്കുകയും മലയാളത്തിലെ ആദ്യത്തെ ഓര്‍വോ കളര്‍ ചിത്രമായ കള്ളി ചെല്ലമ്മയുടെ കഥയും സംഭാഷണവും എഴുതിയ ജി വിവേകാനന്ദൻ )

2016 – എ സി ജോസ്‌ – ( കോൺഗ്രസ് വിദ്യാർത്ഥി-യുവജന പ്രസ്ഥാനങ്ങളിലൂടെ കേരള രാഷ്ട്രീയത്തിന്റെ നേതൃനിരയിലെത്തുകയും കേരള വിദ്യാർത്ഥി യൂണിയന്റെ രണ്ടാമത്തെ സംസ്ഥാന പ്രസിഡന്റാകുകയും, യുത്ത് കോൺഗ്രസ്സ് സംസ്ഥാന ട്രെഷറർ, കെ.പി.സി.സി എക്‌സിക്യൂട്ടീവ് അംഗം, എ.ഐ.സി.സി അംഗം, ലോക്സഭാംഗം, കേരള നിയമസഭ സ്പീക്കർ, തുടങ്ങിയ പദവികൾ അലങ്കരിച്ച എ.സി. ജോസ്‌ )

1883 – പോൾ ഗുസ്താവ്‌ ദൊറെ – ( ബൈറൺ, ബൽസാക്ക്, മിൽട്ടൺ, ഡാന്റെ, ഹബ്ലെ എന്നിവരുടെ സാഹിത്യ സൃഷ്ടികൾക്ക് അനുബന്ധമായി ചിത്രങ്ങൾ വരച്ചു ചേർത്ത ഫ്രഞ്ച് ചിത്രകാരനും, ദാരുശില്പിയുമായിരുന്ന പോൾ ഗുസ്താവ് ദൊറെ )

1976 – പോൾ റോബ്‌സൺ – ( പ്രമുഖ അഫ്രിക്കൻ-അമേരിക്കൻ ഗായകനും, നടനും, ഫുട്ബോൾ കളിക്കാരനും അഭിഭാഷകനും ആഫ്രിക്കൻ-അമേരിക്കൻ പൗരാവകാശ പ്രസ്ഥാനത്തിന്റെ സജീവ പ്രവർത്തകനുമായിരുന്ന പോൾ ലിറോയ് റോബ്സൺ എന്ന പോൾ റോബ്‌സൺ )

2015 – അബ്ദുള്ള ബിൻ അബ്ദുൽ അസീസ്‌ അൽ സൗദ്‌ – ( ആധുനിക സൗദി അറേബ്യയുടെ സ്ഥാപക രാജാവ് അബ്ദുൽ അസീസ് ബിൻ അബ്ദുറഹ്മാൻ അൽ സൗദിന്റെ മകനും സൗദി അറേബ്യയിലെ രാജാവും വിശുദ്ധ ഗേഹങ്ങളുടെ സംരക്ഷകനുമായിരുന്ന അബ്ദുല്ല ബിൻ അബ്ദുൽ അസീസ് അൽ സൗദിനെ )`

➡ _*മറ്റു പ്രത്യേകതകൾ

⭕ _കയ്യെഴുത്ത്‌ ദിനം

സംഘടനകളും സ്ഥാപകരും

👉 അഭിനവ ഭാരത് – വി.ഡി സവർക്കർ

👉 അലിഗഢ് പ്രസ്ഥാനം – സർ സയ്യിദ് അഹമ്മദ് ഖാൻ.

👉 ആർ.എസ്.എസ് – ഡോ കേശവ് ബൽറാം ഹെഡ്ഗേവർ.

👉 ഓൾ ഇൻഡ്യ കിസാൻ സഭ (ലക്നൗ) – സഹജാനന്ദ സരസ്വതി.

👉 ഇന്ത്യൻ അസോസിയേഷൻ (1876) – സുരേന്ദ്രനാഥ് ബാനർജി.

👉 ഇന്ത്യൻ ഹോം റൂൾ സൊസൈറ്റി (ലണ്ടൻ) – ശ്യംജി കൃഷ്ണവർമ്മ.

👉 ഈസ്റ്റ് ഇന്ത്യ അസോസിയേഷൻ (1866) – ദാദാഭായ് നവറോജി.

👉 ഗദ്ദാർ പാർട്ടി – ലാല ഹർദായാൽ

👉 ചിപ്കോ പ്രസ്ഥാനം – സുന്ദർലാൽ ബഹുഗുണ

👉 ചിറ്റഗോങ് റിപ്പബ്ലിക്കൻ പാർട്ടി – കൽപ്പനാ ദത്ത്, സൂര്യാ സെൻ.

👉 തത്വ ബോധിനി സഭ – ദേവേന്ദ്രനാഥ ടാഗോർ.

👉 തിയോസഫിക്കൽ സൊസൈറ്റി – കേണൽ ഓൾക്കോട്ട് മാഡം ബ്ലാവട്സ്ക്കി.

👉 ദേവസമാജം (1887) – ശിവനാരായൺ അഗ്നിഹോത്രി.

👉 നവ് ജവാൻ ഭാരത് സഭ – ഭഗത് സിങ്.

👉 നവവിധാൻ – കോശവ ചന്ദ്ര സെൻ.

👉 പ്രാർത്ഥനാ സമാജ് – ആത്മാറാം പാണ്ടുരംഗ്

👉 പാരീസ് ഇന്ത്യാ സൊസൈറ്റി – മാഡം ബിക്കാജി കാമാ.

👉 ബ്രഹ്മ സമാജം (ബ്രഹ്മ സഭ) – രാജാറാം മോഹൻ റോയ്.

👉 ഭാരതീയ വിദ്യാഭവൻ – കെ.എം മുൻഷി.

👉 ഭൂദാന പ്രസ്ഥാനം – ആചാര്യ വിനോബാ ഭാവെ.

👉 മഹർ പ്രസ്ഥാനം – അംബേദ്ക്കർ.

👉 യങ് ബംഗാൾ മൂവ്മെന്റ് – വിവിയൻ വെറോസിയോ.

👉 രാമകൃഷ്ണമിഷൻ – സ്വാമി വിവേകാനന്ദൻ.

👉 ശുദ്ധി പ്രസ്ഥാനം -സ്വാമി ദയാനന്ദ സരസ്വതി.

👉 സത്വശോധക് സമാജ് – ജ്യോതിറാവുഫുലെ.

👉 സർവോദയ പ്രസ്ഥാനം – ജയപ്രകാശ് നാരായണൻ.

👉 സ്വദേശ് ബാന്ധവ് സമിതി – അശ്വനി കുമാർ ദത്ത്.

👉 സെൽഫ് റേസ്പെക്റ്റ് മൂവ്മെന്റ് – ഇ.വി.രാമസ്വാമി നായ്ക്കർ.

👉 സോഷ്യൽ സർവീസ് ലീഗ് – എൻ.എം ജോഷി.

👉 ഹോം റൂൾ പ്രസ്ഥാനം – ആനിബെസന്റ്, തിലകൻ.

കേരളത്തിലെ പഞ്ചായത്തുകൾ

🌈 ഏറ്റവും കൂടുതൽ പഞ്ചായത്തുകളുള്ള കേരളത്തിലെ ജില്ല❓
മലപ്പുറം✅

🌈 ഏറ്റവും കുറച്ച് പഞ്ചായത്തുകളുള്ള കേരളത്തിലെ ജില്ല❓
വയനാട്✅

🌈 ഏറ്റവും കൂടുതൽ ബ്ലോക്ക് പഞ്ചായത്തുകളുള്ള കേരളത്തിലെ ജില്ല❓
തൃശൂർ✅

🌈 കേരളത്തിലെ തെക്കേ അറ്റത്തെ പഞ്ചായത്ത്❓
പാറശ്ശാല(Tvm)✅

🌈 കേരളത്തിലെ വടക്കേ അറ്റത്തെ പഞ്ചായത്ത്❓
മഞ്ചേശ്വരം(kasargod)✅

🌈 കേരളത്തിലെ ആദ്യ സമ്പൂർണ്ണ കമ്പ്യൂട്ടർവൽകൃത പഞ്ചായത്ത്❓
വെള്ളനാട്(Tvm)✅

🌈 കേരളത്തിലെ രണ്ടാമത്തെ സമ്പൂർണ്ണ കമ്പ്യൂട്ടർവൽകൃത പഞ്ചായത്ത്❓
തളിക്കുളം(Thrissur)✅

🌈 കേരളത്തിലെ ആദ്യ ശിശു സൗഹൃദ പഞ്ചായത്ത്❓
വെങ്ങാനൂർ(Tvm)✅

🌈 കേരളത്തിലെ ആദ്യ ബാല പഞ്ചായത്ത്❓
നെടുമ്പാശേരി(Ekm)✅

🌈 കേരളത്തിലെ ആദ്യ വയോജന സൗഹൃദ പഞ്ചായത്ത്❓
മാണിക്കൽ(Tvm)✅

🌈 സമ്പൂർണ്ണ ആധാർ രജിസ്ട്രേഷൻ പൂർത്തിയാക്കിയ പഞ്ചായത്ത്❓
അമ്പലവയൽ(Wayanad)✅

🌈 കേരളത്തിൽ വൈ-ഫൈ സംവിധാനം ഏർപ്പെടുത്തിയ ആദ്യ പഞ്ചായത്ത്❓
തൃക്കരിപ്പൂർ(Kasargod)✅

🌈 വൈ-ഫൈ സംവിധാനം സൗജന്യമായി ഏർപ്പെടുത്തിയ കേരളത്തിലെ ആദ്യ പഞ്ചായത്ത്❓
വാഴത്തോപ്പ്(idukki)✅

🌈 എല്ലായിടത്തും ബ്രോഡ് -ബാൻഡ് സംവിധാനമുള്ള പഞ്ചായത്ത്❓
ഇടമലക്കുടി(idukki)✅

🌈 കേരളത്തിലെ ആദ്യ ആദിവാസി പഞ്ചായത്ത്❓
ഇടമലക്കുടി(idukki)✅

🌈 കേരളത്തിലെ ആദ്യ ജൈവ പഞ്ചായത്ത്❓
ഉടുമ്പന്നൂർ(idukki)✅

🌈 കേരളത്തിലെ ആദ്യ സമ്പൂർണ്ണ ജൈവഗ്രാമ പഞ്ചായത്ത്❓
പനത്തടി(kasargod)✅

🌈 സമ്പൂർണ്ണ ജൈവ പച്ചക്കറി പഞ്ചായത്ത്❓
കഞ്ഞിക്കുഴി(Alapuzha)✅

🌈 ജൈവ വൈവിധ്യ സെൻസസ് നടത്തിയ കേരളത്തിലെ ആദ്യ പഞ്ചായത്ത്❓
എടവക(Wayanad)✅

🌈 സ്വന്തമായി വൈദ്യുതി ഉൽപാദിപ്പിച്ച് വിതരണം ചെയ്ത കേരളത്തിലെ ആദ്യ പഞ്ചായത്ത്❓
മാങ്കുളം(idukki)✅

🌈 സമ്പൂർണ്ണമായി വൈദ്യുതീകരിച്ച കേരളത്തിലെ ആദ്യ പഞ്ചായത്ത്❓
കണ്ണാടി✅

🌈 കേരളത്തിലെ ആദ്യ ശുചിത്വ പഞ്ചായത് ❓ പോത്തുങ്കൽ(Malappuram)✅

🌈 കേരളത്തിലെ ആദ്യ സ്ത്രീധന രഹിത പഞ്ചായത്ത്❓
നിലമ്പൂർ(Malappuram)✅

🌈 കേരളത്തിൽ ഏറ്റവും വിസ്തൃതി കൂടിയ പഞ്ചായത്ത്❓
കുമളി(idukki)✅

🌈 കേരളത്തിൽ ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള പഞ്ചായത്ത്❓
ഒളവണ്ണ(Calicut)✅

🌈 പൊതുജന പങ്കാളിത്തത്തോടെ കുടിവെള്ള പദ്ധതി ആരംഭിച്ച ആദ്യ പഞ്ചായത്ത്❓
ഒളവണ്ണ(Calicut)✅

🌈 കേരളത്തിൽ ആദ്യമായി ജലനയം പ്രഖ്യാപിച്ച പഞ്ചായത്ത്❓
പെരുമണ്ണ(Calicut)