constitution

#

♦️ റിട്ട് ♦️

കോടതികളുടെ ഉന്നതാധികാര കല്പനയാണ് റിട്ട്. ഹൈക്കോടതികളുടെ റിട്ടധികാരം സുപ്രീംകോടതിയുടെയും ആധികാരികതയോടു സാമ്യമുള്ളതാണ്. കോടതികളുടെ കല്പന എന്ന് അർഥം. ഏതെങ്കിലുമൊരു പ്രവൃത്തി ചെയ്യരുതെന്നോ എങ്ങനെ ചെയ്യണമെന്നോ ആജ്ഞാപിക്കുന്നതും റിട്ടിന്റെ പരിധിയിൽ വരും.
🔹ഹേബിയസ് കോർപ്പസ്

🔹മാൻഡമസ് റിട്ട്

🔹ക്വോ വാറന്റോ റിട്ട്

🔹പ്രൊഹിബിഷൻ റിട്ട്

🔹സെർഷ്യോററി റിട്ട്

എന്നിവയാണ് ഇന്ത്യൻ ഭരണഘടനയിൽ പറഞ്ഞിട്ടുള്ള റിട്ടുകൾ.

ഇംഗ്ലണ്ടിലെ കോടതികളിലായിരുന്നു റിട്ടധികാരത്തിന്റെ തുടക്കം. ഇന്ത്യയിൽ റിട്ടധികാരം സുപ്രീം കോടതിക്കും ഹൈക്കോടതികൾക്കും മാത്രമേയുള്ളു.

🔹 ഹേബിയസ് കോർപ്പസ്

ഇന്ത്യൻ ഭരണഘടനയിൽ പ്രതിപാദിച്ചിരിക്കുന്ന റിട്ടുകളിൽ ഒന്നാണ് ഹേബിയസ് കോർപ്പസ്. ഹേബിയസ് കോർപ്പസ് എന്ന പദത്തിന്റെ അർത്ഥം ‘ശരീരം ഹാജരാക്കുക’ എന്നതാണ്. അന്യായമായി തടവിലാക്കപ്പെട്ട ഒരു വ്യക്തിയെ വിടുവിക്കുവാൻ ഉപയോഗിക്കുന്ന ഒരു റിട്ടാണിത്. തടവിലാക്കപ്പെട്ട ആളുടെ ബന്ധുക്കൾക്കോ, അയാളുടെ സ്വാതന്ത്ര്യം ആഗ്രഹിക്കുന്ന ഏതൊരു വ്യക്തിക്കോ ഈ റിട്ടുഹർജി കോടതിയിൽ സമർപ്പിക്കാൻ കഴിയുന്നതാണ്. ഈ ഹർജിയിലൂടെ തടവിലാക്കപ്പെട്ട വ്യക്തിയെ കോടതിയിൽ ഹാജരാക്കാനുള്ള ഉത്തരവുകൾ കോടതി പുറപ്പെടുവിക്കും. അന്യായമായാണ് ആ വ്യക്തിയെ തടവിലാക്കിയത് എന്ന് ബോധ്യമായാൽ അയാളെ സ്വതന്ത്രനാക്കാനുള്ള അധികാരം കോടതികൾക്കുണ്ട്. അന്യായമായി പോലീസ് കസ്റ്റഡിയിലുള്ള ആളുകളെ വിടുവിക്കാൻ സാധാരണയായി ഈ റിട്ട് പ്രയോജനപ്പെടുത്താറുണ്ട്. ഇന്ത്യയിൽ ഈ റിട്ട് അധികാരം സുപ്രീം കോടതിക്കും ഹൈക്കോടതികൾക്കും മാത്രമേയുള്ളു.

🔹 മാൻഡമസ് റിട്ട്

ഇന്ത്യൻ ഭരണഘടനയിൽ പ്രതിപാദിച്ചിരിക്കുന്ന റിട്ടുകളിൽ ഒന്നാണ് മാൻഡമസ് റിട്ട്. മാൻഡമസ് എന്ന പദത്തിന്റെ അർത്ഥം ‘കല്പന’ എന്നാണ്. പൊതു സ്വഭാവമുള്ള കൃത്യനിർവ്വഹണത്തിൽ ഏർപ്പെട്ടിട്ടുള്ളവർ നിയമപരമായി നിർവ്വഹിക്കേണ്ട ഒരു കടമ നിറവേറ്റുന്നതിൽ വീഴ്ച വരുത്തിയാൽ, തങ്ങളുടെ കർത്തവ്യം നിയമാനുസരണം നിർവ്വഹിക്കണമെന്ന് അജ്ഞാപിച്ചുകൊണ്ട് കോടതിക്ക് മാൻഡമസ് റിട്ട് പുറപ്പെടുവിക്കാൻ കഴിയും എന്നാൽ തനിക്ക് നിഷേധിക്കപ്പെട്ട നിയമപരമായ അവകാശം മറ്റുതരത്തിൽ നടപ്പിലാക്കിക്കിട്ടുന്നതിനു വേറെ വഴിയില്ല എന്നു ഹരജിക്കാരൻ ബഹു: കോടതിയെ ബോധ്യപ്പെടുത്തണം.. സർക്കാരുകൾക്കെതിരെയും ഈ റിട്ട് ഉപയോഗിക്കാൻ കഴിയും. സുപ്രീം കോടതിക്കും ഹൈക്കോടതികൾക്കും മാത്രമാണ് ഇന്ത്യയിൽ ഈ റിട്ട് പുറപ്പെടുവിക്കാനുള്ള അവകാശമുള്ളത്.

🔹 ക്വോ വാറന്റോ റിട്ട്

ഇന്ത്യൻ ഭരണഘടനയിൽ പ്രതിപാദിച്ചിരിക്കുന്ന റിട്ടുകളിൽ ഒന്നാണ് ക്വോ വാറന്റോ റിട്ട്. നിയമപരമായി തനിക്ക അവകാശമില്ലാത്ത ഒരു സ്ഥാനത്തോ പദവിയിലോ ഒരാൾ കയറിപ്പറ്റുകയോ ഇല്ലാത്ത അധികാരം പ്രയോഗിക്കുകയോ ചെയ്താൽ അതിൽ പരാതിയുള്ള ഏതൊരു വ്യക്തിക്കും ക്വോ വാറന്റോ ഹർജി കോടതിയിൽ സമർപ്പിക്കാവുന്നതാണ്. അത് ശരിയാണെന്ന് കോടതിക്ക് ബോധ്യമായാൽ പ്രസ്തുത വ്യക്തിയെ നിഷ്കാസനം ചെയ്തുകൊണ്ടുള്ള ഉത്തരവു പുറപ്പെടുവിക്കാൻ ഉയന്ന കോടതികൾക്ക് അധികാരമുണ്ട്. സുപ്രീം കോടതി, ഹൈക്കോടതി എന്നീ ഉന്നത നീതിപീഠങ്ങൾക്കാണ് ഈ റിട്ട് പുറപ്പെടുവിക്കാൻ അധികാരമുള്ളത്.

🔹 പ്രൊഹിബിഷൻ റിട്ട്

സുപ്രീം കോടതിയും, ഹൈക്കോടതികളും കീഴ്ക്കോടതികൾക്ക് നൽകുന്ന നിരോധന ഉത്തരവുകളാണ് പ്രൊഹിബിഷൻ റിട്ട്. ഒരു ഉന്നത നീതിപീഠത്തിന്റെ പരിഗണനയിലിരിക്കുന്ന കേസുകൾ ആ സമയം ഏതെങ്കിലും കീഴ്ക്കോടതികൾ പരിഗണിച്ചാൽ ആ കേസ് നിർത്തിവെക്കാൻ ആവശ്യപ്പെട്ടുകൊണ്ട് മേൽക്കോടതിക്ക് ഉത്തരവു നൽകാൻ കഴിയും. അതിനായി പ്രൊഹിബിഷൻ റിട്ടുകളാണ് ഉപയോഗപ്പെടുത്തുന്നത്. കീഴ്ക്കോടതികൾക്ക് പുറമേ ഏതെങ്കിലും അധികാരികൾ അവരുടെ അധികാരപരിധി ലംഘിക്കുന്നപക്ഷം ആവശ്യമെങ്കിൽ പ്രൊഹിബിഷൻ റിട്ട് പുറപ്പെടുവിക്കാനും മേൽക്കോടതികൾക്ക് അധികാരമുണ്ട്.

🔹 സെർഷ്യോററി റിട്ട്

കോടതികൾ പുറപ്പെടുവിക്കുന്ന റിട്ടുകളിൽ ഒന്നാണ് സെർഷ്യോററി (Certiorari /ˌsɜrʃⁱəˈrɛəraɪ/). ഉയർന്ന കോടതികളുടെ വിലയിരുത്തലിനായി കീഴ്‌ക്കോടതി നടപടി രേഖകൾ വിളിച്ചുവരുന്നത്തുന്നതിനാണ് സെർഷ്യോററി എന്ന റിട്ട് ഉപയോഗിക്കുന്നത്. ഈ ലാറ്റിൻ വാക്കിന്റെ അർത്ഥം സക്ഷ്യപെടുത്തുക, പൂർണ്ണ വിവരം നൽകുക എന്നൊക്കെയാണ്. മേൽക്കോടതികൾ കീഴ്ക്കോടതികൾക്ക് നൽകുന്ന ഉത്തരവാണിത്.


constitution

constitution

🔊 അർട്ടിക്കിൾ 14- അവസര സമത്വത്തെ പാദിക്കുന്നു.

🔊 ആർട്ടിക്കിൾ 19 –
6 അടിസ്ഥാന സ്വാതന്ത്ര്യങ്ങളെക്കുറിച്ച് പ്രതിപാദിക്കുന്നു.

🔊 ആർട്ടിക്കിൾ 21- ജീവനും വ്യക്തി സ്വാതന്ത്രി ത്തിനുമുള്ളഅവകാശം

🔊 ആർട്ടിക്കിൾ 24 – ബാലവേല നിരോധനം

🔊 ആർട്ടിക്കിൾ 25 – മതസ്വാതന്ത്ര്യം

🔊 ആർട്ടിക്കിൾ 31- സ്വത്തവകാശം (300 (A) – Legal right)

🔊 ആർട്ടിക്കിൾ 32 – ഭരണഘടനാ പ്രതിവിധിക്കുള്ള അവകാശം
ഈ ആർട്ടിക്കിളിനെ- യാണ് അംബേദ്കർ ഭരണഘടനയുടെ ആത്മാവും ഹൃദയവും എന്ന് വിശേഷിപ്പിച്ചത്

🔊 ആർട്ടിക്കിൾ 40 – പഞ്ചായത്തുകളുടെ രൂപീകരണം

🔊 ആർട്ടിക്കിൾ 123 – ഓർഡിനൻസ് പുറപ്പെടുവിക്കാനുള്ള രാഷ്ട്രപതിയുടെ അധികാരം

🔊 ആർട്ടിക്കിൾ 213 – ഓർഡിനൻസ് പുറപ്പെടുവിക്കാനുള്ള ഗവർണറുടെ അധികാരം

🔊 ആർട്ടിക്കിൾ 280 – ധനകാര്യ കമ്മീഷൻ

🔊 ആർട്ടിക്കിൾ 324 – ഇലക്ഷൻ കമ്മീഷൻ

🔊 ആർട്ടിക്കിൾ 368 – ഭരണഘടനാ ഭേദഗതി