ലോകത്തിലെ പ്രധാനപ്പെട്ട യുദ്ധങ്ങൾ, വിപ്ലവങ്ങൾ

വിഷയം_

ലോകത്തിലെ പ്രധാനപ്പെട്ട യുദ്ധങ്ങൾ, വിപ്ലവങ്ങൾ

1️⃣ലോകത്ത് ആദ്യമായി ഹരിതവിപ്ലവത്തിന് തുടക്കം കുറിച്ച രാജ്യം ?
🅰️മെക്സിക്കോ

2️⃣ഏത് വിപ്ലവത്തിന്റെ മുദ്രാവാക്യമായിരുന്നു സ്വാതന്ത്ര്യം ,സമത്വം, സാഹോദര്യം ?
🅰️ഫ്രഞ്ച് വിപ്ലവം

3️⃣രണ്ടാം ലോക മഹായുദ്ധത്തിനു ആരംഭം കുറിച്ച സംഭവം.?
🅰️ജര്‍മ്മനിയുടെ പോളണ്ട് ആക്രമണം

4️⃣കൃഷി ഭൂമി കര്ഷകന് , പട്ടിണിക്കാര്ക്ക് ഭക്ഷണം , അധികാരം തൊഴിലാളികള്ക്ക് , എല്ലാവര്ക്കും സമാധാനം ” ഏതു വിപ്ലവത്തിന്റെ മുദ്രാവാക്യമായിരുന്നു .?
🅰️റഷ്യന്‍ വിപ്ലവം

5️⃣വിപ്ലവങ്ങളുടെ മാതാവ് ?
🅰️ഫ്രഞ്ച് വിപ്ലവം

6️⃣പ്ലാസ്സി യുദ്ധം നടന്ന വർഷം?
🅰️ AD 1757

7️⃣പ്ലാസ്സി യുദ്ധത്തിൽ ബ്രിട്ടീഷ് സേനയെ നയിചത്?
🅰️ റോബെർട്ട് ക്ലൈവ്

8️⃣ രണ്ടാം കർനാട്ടിക് യുദ്ധ സമയത്തെ ബ്രിട്ടീഷ്‌ ജെനറൽ?
🅰️റൊബെർറ്റ് ക്ലൈവ്

9️⃣ബ്രിറ്റിഷുകാർ ഇന്ത്യയിൽ ആധിപത്യം സ്ഥാപിക്കാൻ കാരണം ആയ യുദ്ധം?
🅰️പ്ലാസ്സി യുദ്ധം

🔟പ്ലാസി യുദ്ധത്തെ തുടർന്ന് ബ്രിറ്റിഷുകാർ ബംഗാളിൽ അവരോധിച്ച രാജാവ്?
🅰️മിർ ജാഫർ

1️⃣1️⃣ യൂറോപ്യൻ ആധിപത്യത്തിനെതിരെ ചൈനയിൽ നടന്ന കലാപം ഏത്?
🅰️ ബോക്സർ കലാപം

1️⃣2️⃣ കുരിശു യുദ്ധങ്ങൾ നടന്നത് ആരൊക്കെ തമ്മിലായിരുന്നു?
🅰️ ക്രിസ്ത്യാനികളും മുസ്ലീങ്ങളും

1️⃣3️⃣ 1688 രക്തരഹിത വിപ്ലവം നടന്നത് എവിടെ?
🅰️ ഇംഗ്ലണ്ടിൽ

1️⃣4️⃣ ഫ്രഞ്ച് വിപ്ലവത്തിന്റെ പിതാവ്?
🅰️ വോൾട്ടയർ

1️⃣5️⃣ ഫ്രഞ്ച് വിപ്ലവത്തിന്റെ പ്രവാചകൻ ആര്?
🅰️ റൂസോ

1️⃣6️⃣ചരിത്രത്തിൽ ആദ്യമായി ആകാശ യുദ്ധം ആരംഭിച്ചത് , വിഷവാതകം മനുഷ്യനെതിരെ ഉപയോഗിക്കപ്പെട്ടത് ഏത് യുദ്ധത്തിലാണ്
🅰️ഒന്നാം ലോകമഹായുദ്ധം

1️⃣7️⃣ഒന്നാം ലോകമഹായുദ്ധനന്തരം സമാധാന ഉടമ്പടികൾ രൂപം കൊടുത്തത് ഏത് സ്ഥലത്ത് വെച്ചാണ്?
🅰️പാരീസ്

1️⃣8️⃣സർവ്വരാജ്യസഖ്യം നിലവിൽ വന്നത്?
🅰️1920 ജനുവരി 10

1️⃣9️⃣ഒന്നാം ലോകമഹായുദ്ധം അനന്തരം രൂപീകരിക്കപ്പെട്ട സമാധാന സംഘടന?
🅰️സർവ്വരാജ്യ സഖ്യം

2️⃣0️⃣ഒന്നാം ലോകമഹായുദ്ധം അവസാനിപ്പിച്ച ഉടമ്പടി?
❣️ വേഴ്സായ് ഉടമ്പടി

2️⃣1️⃣ ഫ്രഞ്ച് വിപ്ലവത്തിന്റെ ശിശു?
🅰️നെപ്പോളിയൻ

2️⃣2️⃣രക്ത രഹിത വിപ്ലവം നടന്ന വർഷം
🅰️1688

2️⃣3️⃣ ഒന്നാം കറുപ്പ് യുദ്ധത്തിന്റെ കാലഘട്ടം
🅰️1839 – 1842

2️⃣4️⃣ബോസ്റ്റൺ ടീ പാർട്ടി നടന്ന തിയതി
🅰️1773 ഡിസംബർ 16

2️⃣5️⃣”ഭൂമി, ആഹാരം, സമാദാനം ” ഏത് വിപ്ലവത്തിന്റെ മുദ്രവാക്യമാണ്?
🅰️റഷ്യ

2️⃣6️⃣ അമേരിക്കൻ സ്വാതന്ത്ര്യ സമരവുമായി ബന്ധപ്പെട്ട് കോമൺസെൻസ് എന്ന ലഘു ലേഖനം അവതരിപ്പിച്ച വ്യക്തി?
🅰️ തോമസ് പെയിൻ

2️⃣7️⃣ റഷ്യയും ജപ്പാനും തമ്മിൽ യുദ്ധം നടന്ന വർഷം?
🅰️1905

2️⃣8️⃣ ബോക്സർ കലാപം നടന്ന വർഷം?
🅰️1900

2️⃣9️⃣ ജപ്പാൻ പേൾ ഹാർബർ ആക്രമണം നടത്തിയ വർഷം?
🅰️1941

3️⃣0️⃣ രണ്ടാം ലോകമഹായുദ്ധത്തിൽ അവസാനം കീഴടങ്ങിയ രാജ്യം?
🅰️ജപ്പാൻ

3⃣1⃣ ഒന്നാം ലോകമഹായുദ്ധത്തോടെ അധികാരം നഷ്ടപ്പെട്ട ജർമ്മനിയിലെ രാജവംശം ?
🅰 ഹോഗൻ സോളൻ
.
3⃣2⃣ഒന്നാം ലോകമഹായുദ്ധത്തിലെ ഫ്രഞ്ച് തടവുകാരുടെ കഥ പറയുന്ന പ്രസിദ്ധമായ ചലച്ചിത്രം ?
🅰Grand Illusion

3⃣3⃣ റഷ്യൻ വിപ്ലവത്തെത്തുടർന്ന് അധികാരം നഷ്ടപ്പെട്ട റഷ്യയിലെ രാജവംശം ?
🅰റോമനോവ്

3⃣4⃣1945 ഏപ്രിൽ 28 ന് ഏത് രാജ്യത്തേക്ക് രക്ഷപ്പെടാൻ ശ്രമിക്കവെയാണ് മുസ്സോളിനിയെ ജനക്കൂട്ടം പിടികൂടി വധിച്ചത് ?
🅰 സ്വിറ്റ്സർലൻഡ്

3⃣5⃣രണ്ടാംലോകമഹായുദ്ധത്തിൽ ജപ്പാന്റെ കീഴടങ്ങൽ പ്രഖ്യാപിച്ച ചക്രവർത്തി ?
🅰ഹിരോഹിതോ

3️⃣6️⃣ ഒന്നാം ലോകമഹായുദ്ധത്തിന്റെ കാലഘട്ടം ഏത്
🅰️ 1914-1918

3️⃣7️⃣ ഒന്നാം ലോകമഹായുദ്ധം ആരംഭിച്ചത് എന്ന്
🅰️ 1914 ജൂലൈ 28

3️⃣8️⃣ ഒന്നാം ലോകയുദ്ധത്തിലെ ആദ്യത്തെ യുദ്ധം ഏതൊക്കെ രാജ്യങ്ങൾ തമ്മിലായിരുന്നു
🅰️ ഓസ്ട്രിയ സെർബിയ

3️⃣9️⃣ ഒന്നാം ലോകമഹായുദ്ധം പൊട്ടിപ്പുറപ്പെടാൻ ഉണ്ടായ പ്രധാന കാരണം എന്തായിരുന്നു
🅰️ ഫ്രാൻസിസ് ഫെർഡിനാൻഡ്
കൊലപാതകം

4️⃣0️⃣ ഏത് രാജ്യത്ത് വെച്ചാണ് ഫ്രാൻസിസ് ഫെർഡിനാൻഡ് കൊല്ലപ്പെട്ടത്
🅰️ ബോസ്നിയ

4️⃣1️⃣രണ്ടാലോക മഹായുദ്ദത്തിനെ പ്രധാന സംഭവങ്ങളിലോന്നായ
ഡൺ കിർക പാലായനം നടന്ന രാജ്യം
🅰️ ഫ്രാൻസ്

4️⃣2️⃣ രണ്ടാം ലോക മഹായുദ്ധം എത്ര വർഷം നീണ്ടു നിന്നു
🅰️ 6 വർഷം

4️⃣3️⃣രണ്ടാലോക മഹായുദ്ധത്തിൽ ജപ്പാന്റെ കീഴടങ്ങലിനു വഴിതെളിയിച്ചചരിത്ര സംഭവം
🅰️ഹിരോഷിമയിലും നാഗസാകിയിലും അമേരിക്ക നടത്തിയ അണു ബോംബാക്രമണം

4️⃣4️⃣അമേരിക്കയുടെ ബി 26വിഭാഗത്തിലുള്ള ബോംബർ ജെറ്റാണു ഹിരോഷിമയിൽ അറ്റംബോംബ് ഇട്ടത് ഈ ജെറ്റിന്റെ പേരെന്ത്
🅰️എനോള ഗെ

4️⃣5️⃣ഡസെർട്ട് ഫോക്സ് എന്ന പേരിൽ അറിയപ്പെട്ടിരുന്ന ജർമൻ ആർമി ജനറൽ
🅰️ഇറവിൻ റോമ്മൽ

4️⃣6️⃣ഫ്രഞ്ച് വിപ്ലവം സ്വാധീനം ചെലുത്തിയ ഇന്ത്യൻ ഭരണാധികാരി ?
🅰️ടിപ്പുസുൽത്താൻ

4️⃣7️⃣രാജ്യമെന്നത് പ്രദേശമല്ല രാജ്യത്തെ ജനങ്ങൾ ആണെന്ന് പ്രഖ്യാപിച്ചത് ?
🅰️ഫ്രഞ്ച് വിപ്ലവം

4️⃣8️⃣തെക്കേ അമേരിക്കയിലെ പ്രാചീന സംസ്കാരത്തിൻറെ കേന്ദ്രങ്ങളിൽ പ്രധാനപ്പെട്ടത് ?
🅰️മാച്ചുപിക്ച്ചു

4️⃣9️⃣ബാങ്ക് ഓഫ് ഫ്രാൻസ് സ്ഥാപിച്ചത് ?
🅰️നെപ്പോളിയൻ